കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിയമസഭ തിരഞ്ഞെടുപ്പ്; കേരളം ഇത്തവണ യുഡിഎഫ് തൂത്തുവാരുമെന്ന് രാഹുൽ ഗാന്ധി

Google Oneindia Malayalam News

തിരുവനന്തപുരം; വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ കേരളം യുഡിഎഫ് തൂത്തുവാരുമെന്ന് കോൺഗ്രസ് മുൻ അധ്യക്ഷനും വയനാട് എംപിയുമായ രാഹുൽ ഗാന്ധി. സ്ഥാനാർത്ഥി നിർണയത്തിൽ സുതാര്യത പുലർത്താൻ സംസ്ഥാന നേതാക്കൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു. രണ്ട് ദിവസത്തെ കേരള സന്ദർശനത്തിനായി എത്തിയതാണ് രാഹുൽ ​ഗാന്ധി.

അനുഭവ സമ്പത്തുള്ള നേതാക്കളെ മത്സരിക്കുന്നതിനോടൊപ്പം തന്നെ യുവാക്കൾക്കും അർഹമായ പ്രാതിനിധ്യം നൽകുന്ന സ്ഥാനാർത്ഥി പട്ടികയാകണം തയ്യാറാകേണ്ടത്. ജനങ്ങളുടെ വിശ്വാസം കാത്തുസൂക്ഷിക്കുന്ന പ്രവർത്തനമായിരിക്കണം ജനപ്രതിനിധികൾ കാഴ്ച വെയ്ക്കേണ്ടത്. നിയമസഭാ തെരഞ്ഞെടുപ്പിൽ താഴെതട്ടിലുള്ള ജനങ്ങളുടെ ആവശ്യങ്ങൾ മനസിലാക്കി കോൺഗ്രസ് പ്രകടന പത്രിക തയാറാക്കാൻ താൻ നിർദ്ദേശിച്ചിട്ടുണഅടെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

rahul-gandhi33-1548247391-1611

ഇന്ന് രാവിലെയോടെയാണ് രാഹുൽ ഗാന്ധി കോഴിക്കോട് എത്തിയത്. മുതിർന്ന നേതാക്കളായ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, മുസ്ലീം ലീഗ് നേതാവ് കെപി കുഞ്ഞാലികുട്ടി എന്നിവർ ചേർന്നാണ് രാഹുലിനെ സ്വീകരിച്ചത്. വിമാനത്താവളത്തിൽ വെച്ച് തന്നെ രാഹുൽ ഗാന്ധി നേതാക്കശുമായി ചർച്ച നടത്തി.

അതേസമയം നിയസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന സീറ്റ് വിഭജനത്തില്‍ രാഹുല്‍ ഗാന്ധി ഇടപെടേണ്ടതില്ലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. സീറ്റ് വിഭജന ചർച്ച സംസ്ഥാന തലത്തിലാണ് നടക്കേണ്ടത്. രാഹുലുമായി പ്രാഥമിക ചർച്ചയാണ് നടന്നത്. ലീഗിന്റെ ആവശ്യങ്ങൾ രാഹുൽ ഗാന്ധിയുമായി ചർച്ച ചെയ്യേണ്ട സാഹചര്യമില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

ഇന്ന് രാവിലെ ഉമ്മൻചാണ്ടിയും പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തലയും ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരി തങ്ങളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സൗഹൃദ സന്ദർശനത്തിന്‍റെ ഭാഗമായിരുന്നു കൂടിക്കാഴ്ചയെന്നും രാഷ്ട്രീയം ചർച്ചയായിട്ടില്ലെന്നുമാണ് തങ്ങൾ പ്രതികരിച്ചത്.

എം സ്വരാജിനെതിരെ കെ ബാബു? മൂവാറ്റുപുഴയിൽ ജോസഫ് വാഴയ്ക്കൻ.. എറണാകുളത്ത് തന്ത്രം മെനഞ്ഞ് കോൺഗ്രസ്എം സ്വരാജിനെതിരെ കെ ബാബു? മൂവാറ്റുപുഴയിൽ ജോസഫ് വാഴയ്ക്കൻ.. എറണാകുളത്ത് തന്ത്രം മെനഞ്ഞ് കോൺഗ്രസ്

ഏറ്റുമാനൂരും ചങ്ങനാശേരിയും ഏറ്റെടുക്കാൻ കോൺഗ്രസ്..പാലായിൽ കോൺഗ്രസ് സ്ഥാനാർത്ഥി ടോമി കല്ലാനി?ഏറ്റുമാനൂരും ചങ്ങനാശേരിയും ഏറ്റെടുക്കാൻ കോൺഗ്രസ്..പാലായിൽ കോൺഗ്രസ് സ്ഥാനാർത്ഥി ടോമി കല്ലാനി?

Recommended Video

cmsvideo
ചെറുപ്പം മുതല്‍ കോണ്‍ഗ്രസ്-ലീഗ് പ്രവര്‍ത്തകനെന്ന് ഫിറോസ്

പിവി അൻവർ എംഎൽഎയെ കാണാനില്ലെന്ന് പരാതി, ഒരു മാസമായി വീട്ടിലും ഓഫീസിലുമില്ലെന്ന് യൂത്ത് കോൺഗ്രസ്പിവി അൻവർ എംഎൽഎയെ കാണാനില്ലെന്ന് പരാതി, ഒരു മാസമായി വീട്ടിലും ഓഫീസിലുമില്ലെന്ന് യൂത്ത് കോൺഗ്രസ്

English summary
Assembly elections 2021; Rahul Gandhi says UDF will win kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X