• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നിയമസഭ തിരഞ്ഞെടുപ്പ്: യുഡിഎഫ് ഐതിഹാസികമായ വിജയം നേടി അധികാരത്തില്‍ തിരിച്ചു വരും: ചെന്നിത്തല

തിരുവനന്തപുരം: യു.ഡി.എഫ് ഐതിഹാസികമായ വിജയം നേടി അധികാരത്തില്‍ തിരിച്ചു വരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തിലുട നീളം വോട്ടര്‍മാരില്‍ കണ്ട ആവേശം അതിന്റെ വ്യക്തമായ സൂചനയാണ് നല്‍കുന്നത്. അഞ്ചു വര്‍ഷം കൊണ്ടു കേരളത്തെ തകര്‍ത്ത് തരിപ്പണമാക്കിയ ഇടതുമുന്നണി സര്‍ക്കാരിനെതിരെ ജനങ്ങള്‍ ഒറ്റക്കെട്ടായി വിധി എഴുതുന്നതാണ് ഇന്ന് ദൃശ്യമായത്.

കേരളം ആര് ഭരിക്കും: വോട്ട് രേഖപ്പെടുത്തി പ്രമുഖർ, ചിത്രങ്ങള്‍ കാണാം

പ്രതിപക്ഷം ഒന്നൊന്നായി പുറത്തു കൊണ്ടു വന്ന ഇടതു സര്‍ക്കാരിന്റെ അഴിമതികള്‍ ഇടതു പക്ഷത്തിന്റെ തനിനിറം ജനങ്ങള്‍ക്ക് കാട്ടിക്കൊടുത്തു. അന്താരാഷ്ട്ര പി.ആര്‍.എജന്‍സികളുടെ സഹായത്തോടെ നടത്തിയ പ്രചാരണ കോലാഹലങ്ങളൊന്നും ഇടതു മുന്നണിയ്ക്ക് രക്ഷയായില്ല. ശബരിമലയിലെ ആചാരങ്ങളും വിശ്വാസങ്ങളും ചവിട്ട് മെതിച്ച സര്‍ക്കാര്‍ ഈ തിരഞ്ഞെടുപ്പ് കാലത്തും ജനങ്ങളെ കബളിപ്പിക്കാനാണ് നോക്കിയത് ഭക്തര്‍ തിരിച്ചറിഞ്ഞു.

സ്ട്രോങ്ങ്‌ റൂമിന്റെ പുറത്ത് കൃത്യമായ നിരീക്ഷണം ഉറപ്പാക്കണം; കോൺഗ്രസ് പ്രവർത്തകരോട് ചെന്നിത്തല

പരാജയ ഭീതി പൂണ്ട ഇടതു മുന്നണി സംസ്ഥാനത്ത് പലേ ഭാഗത്തും യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം അഴിച്ചു വിട്ടു. നിരവധി യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കാണ് പരിക്കേറ്റത്. ഇടതു മുന്നണി എന്തു പ്രകോപനമുണ്ടാക്കിയാലും യു.ഡി.എഫ് പ്രവര്‍ത്തകര്‍ സംയമനം വിടരുതെന്ന് രമേശ് ചെന്നിത്തല അഭ്യര്‍ത്ഥിച്ചു.

തുടര്‍ ഭരണം സ്വപ്‌നം കണ്ടവരൊക്കെ ഞെട്ടും, അത്തരമൊരു ഫലമാണ് പോകുന്നതെന്ന് എകെ ആന്റണി

വ്യാപകമായി കള്ളവോട്ട് ചെയ്യുന്നതിന് വോട്ടര്‍പട്ടികയില്‍ സി.പി.എമ്മും ഇടതു മുന്നണിയും നടത്തിയ കൃത്രിമം യു.ഡി.എഫ് പിടികൂടുകയും വോട്ടെടുപ്പ് ദിനത്തില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കുകയും ചെയ്തതിനാല്‍ കള്ളവോട്ട് വലിയ തോതില്‍ തടയുന്നതിന് കഴിഞ്ഞിട്ടുണ്ട്. എങ്കിലും തളിപ്പറമ്പ് ഉള്‍പ്പടെ പലേ സ്ഥലത്തും കള്ളവോട്ട് നടന്നതായി പരാതിയുണ്ട്. മറ്റു മണ്ഡലങ്ങളില്‍ കള്ളവോട്ട് നടന്നിട്ടുണ്ടോ എന്ന് സൂക്ഷമായ പരിശോധന വരും ദിവസങ്ങളില്‍ യു.ഡി.എഫ് നടത്തും. ഇടതുമുന്നണി ഇനിയും അട്ടിമറിക്ക് ശ്രമിക്കുമെന്നതിനാല്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ വരും ദിവസങ്ങളിലും ജാഗ്രത പാലിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

ഈ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്ത എല്ലാ വിഭാഗം ജനങ്ങള്‍ക്കും രമേശ് ചെന്നിത്തല നന്ദി രേഖപ്പെടുത്തി.

പരിസ്ഥിതിക്ക് കോട്ടമുണ്ടാകരുത്: പ്രചരണസാമഗ്രികൾ ജാഗ്രതയോടെ നീക്കം ചെയ്യണമെന്ന് ഇടത് സ്ഥാനാര്‍ത്ഥി

യുഡിഎഫ് ബൂത്ത് ഏജന്റിന് നേരെ മുളകുപൊടി എറിഞ്ഞു, തളിപ്പറമ്പിൽ റീപോളിങ് ആവശ്യപ്പെട്ട് യുഡിഎഫ്

വ്യത്യസ്ത വസ്ത്രങ്ങളില്‍ നഭ നടേഷ്; അടിപൊളി ചിത്രങ്ങള്‍ കാണാം

ഡോ.വീരേന്ദ്ര കുമാർ
Know all about
ഡോ.വീരേന്ദ്ര കുമാർ

English summary
Assembly elections: UDF returns to power with legendary victory Says Ramesh Chennithala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X