കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിപക്ഷത്തോട് പ്രതിപക്ഷത്തിന്റെ തന്നെ ബലപ്രയോഗം!!! കറുപ്പുടുക്കൽ മാത്രമല്ല കണ്ടത്... അതുക്കും മേലെ

Google Oneindia Malayalam News

തിരുവനന്തപുരം: നിയമസഭ സമ്മേളനം ഇത്തവണ സംഘര്‍ഷ ഭരിതമാകും എന്ന കാര്യത്തില്‍ ആര്‍ക്കും ഒരു സംശയവും ഇല്ലായിരുന്നു. ശബരിമല വിഷയവും ബ്രൂവറി വിവാദവും കെടി ജലീലിന്റെ ബന്ധു നിയമനവും എല്ലാം തന്നെ നിയമസഭയെ കലുഷിതമാക്കാന്‍ പോന്നവയാണ്.

ശബരിമലയില്‍ ഉടക്കി നിയമസഭയില്‍ പ്രതിപക്ഷ ബഹളം; കറുപ്പണിഞ്ഞ് പിസി, വിട്ടുകൊടുക്കാതെ മുഖ്യമന്ത്രിശബരിമലയില്‍ ഉടക്കി നിയമസഭയില്‍ പ്രതിപക്ഷ ബഹളം; കറുപ്പണിഞ്ഞ് പിസി, വിട്ടുകൊടുക്കാതെ മുഖ്യമന്ത്രി

എന്തായാലും പിസി ജോര്‍ജ്ജ് ഇത്തവണ ബിജെപിയ്‌ക്കൊപ്പം ചേര്‍ന്ന് ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്. അതും കറുപ്പുടുത്ത്. ഒ രാജഗോപാലും കറുപ്പുടുത്ത് തന്നെയാണ് സഭയില്‍ എത്തിയത്.

എന്നാല്‍ അതിലും ഞെട്ടിപ്പിക്കുന്ന കാഴ്ചകള്‍ക്കാണ് നിയസഭ വേദിയായത്. സ്പീക്കറുടെ ഡയസിലേക്ക് ഇരച്ചുകയറാന്‍ ശ്രമിച്ച പ്രതിപക്ഷ അംഗങ്ങളുടെ മേല്‍ അതേ പ്രതിപക്ഷത്തെ അംഗങ്ങള്‍ തന്നെ നടത്തിയ ബലപ്രയോഗത്തിനും സഭ സാക്ഷിയായി.

ശബരിമലയില്‍ ബഹളം

ശബരിമലയില്‍ ബഹളം

ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ്സും ബിജെപിയും എല്ലാം പ്രതിഷേധത്തിലാണ്. പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി ബഹളം വയ്ക്കാനും തുടങ്ങി. ചോദ്യോത്തര വേളയുടെ അവസാനത്തോടെ ആയിരുന്നു ഇത്.

സ്പീക്കറുടെ ഡയസിലേക്ക്

സ്പീക്കറുടെ ഡയസിലേക്ക്

അതിനിടെയാണ് പ്രതിപക്ഷത്തെ രണ്ട് എംഎല്‍എമാര്‍സ്പീക്കറുടെ ഡയസിലേക്ക് ഇരച്ചുകയറാന്‍ ശ്രമിച്ചത്. കോണ്‍ഗ്രസ് എംഎല്‍എമാരായ അന്‍വര്‍ സാദത്തും ഐസി ബാലകൃഷ്ണനും ആയിരുന്നു ഇതിന് മുതിര്‍ന്നത്.

ബലപ്രയോഗം പ്രതിപക്ഷത്ത് നിന്ന് തന്നെ

ബലപ്രയോഗം പ്രതിപക്ഷത്ത് നിന്ന് തന്നെ

എന്തായാലും ഭരണപക്ഷത്തുള്ളവര്‍ രംഗത്തിറങ്ങി ഇവരെ തടയേണ്ട സാഹചര്യം ഉണ്ടായില്ല. നടുത്തളത്തിലേക്ക് ഇരച്ചുകയറിയവരെ തടഞ്ഞത് പ്രതിപക്ഷ അംഗങ്ങള്‍ തന്നെ ആയിരുന്നു. അതിന് ഇത്തിരി ബലപ്രയോഗവും നടത്തേണ്ടി വന്നു.

കെഎം ഷാജിയും ഹൈബി ഈഡനും

കെഎം ഷാജിയും ഹൈബി ഈഡനും

സുപ്രീം കോടതിയുടെ സ്‌റ്റേയുടെ ബലത്തില്‍ നിയമസഭ സമ്മേളനത്തില്‍ പങ്കെടുക്കുന്ന കെഎം ഷാജിയും കോണ്‍ഗ്രസിന്റെ യുവ എംഎല്‍എ ആയ ഹൈബി ഈഡനും ആയിരുന്നു ഡയസിലേക്ക് ഇരച്ചുകയറാന്‍ ശ്രമിച്ചവരെ തടഞ്ഞ് പിന്‍തിരിപ്പിച്ചത്. നന്നായി ബലപ്രയോഗവും നടത്തേണ്ടി വന്നു.

സഭ നിര്‍ത്തിവച്ച് സ്പീക്കര്‍ ഇറങ്ങിപ്പോയി

സഭ നിര്‍ത്തിവച്ച് സ്പീക്കര്‍ ഇറങ്ങിപ്പോയി

നടുത്തളത്തിലെ ബലപ്രയോഗവും ബഹളവും എല്ലാം ആയപ്പോള്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ സഭാനടപടികള്‍ അവസാനിപ്പിച്ച് ഇറങ്ങിപ്പോവുകയായിരുന്നു. സഭ തുടങ്ങിയപ്പോള്‍ തന്നെ പ്രതിപക്ഷം ബഹളം വയ്ക്കുകയായിരുന്നു. അതിനിടെ ചോദ്യോത്തര വേളയില്‍ മുഖ്യമന്ത്രി കൂടുതല്‍ സമയം പ്രസംഗിച്ചതും വിവാദത്തിന് വഴിവച്ചു.

English summary
Assembly Meeting: Opposition MLAs stopped their own MLAs protest.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X