Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷാഫി പറമ്പിലിന് മര്‍ദ്ദനം: മുഖ്യമന്ത്രി മറുപടി പറയണം, പ്രതിപക്ഷം ചോദ്യോത്തര വേള ബഹിഷ്കരിച്ചു

തിരുവനന്തപുരം: കേരള സര്‍വ്വകലാശാല ആസ്ഥാനത്തേക്ക് കെ എസ് യു നടത്തിയ മാര്‍ച്ചിനിടെ ഷാഫി പറമ്പില്‍ എംഎല്‍എയ്ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. ഷാഫി പറമ്പില്‍ അടക്കമുള്ളവരെ മര്‍ദ്ദിച്ച പോലീസുകാരെ സസ്പെന്‍ഡ് ചെയ്തുകൊണ്ടുള്ള അന്വേഷണം വേണമെന്ന് സഭ ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം ആവശ്യപ്പെട്ടു.

എംഎല്‍എക്കെതിരായ മര്‍ദ്ദനത്തില്‍ മുഖ്യമന്ത്രി മറുപടി പറയാതെ ചോദ്യോത്തര വേളയുമായി സഹകരിക്കില്ലെന്ന് രമേശ് ചെന്നിത്തല അറിയിച്ചു. ഇതോടെ ഷാഫി പറമ്പിലിന് മര്‍ദ്ദനമേറ്റ സംഭവം സബ്മിഷനായി ഉയര്‍ത്താമെന്ന് സ്പീക്കര്‍ വ്യക്തമാക്കിയെങ്കിലും പ്രതിപക്ഷം സഹകരിക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് സ്പീക്കര്‍ ചോദ്യോത്തര വേളയുമായി മുന്നോട്ട് പോയതോടെ ചോദ്യോത്തര വേള ബഹിഷ്കരിക്കുകയാണെന്ന് അറിയിച്ച് പ്രതിപക്ഷാംഗങ്ങള്‍ സഭയില്‍ നിന്ന് പുറത്തേക്ക് പോവുകയായിരുന്നു.

shafi-

നിയമസഭാ മാര്‍ച്ചിനിടെയുണ്ടായ പോലീസ് അതിക്രമത്തിനെതിരെ ബുധനാഴ്ച്ചയും സഭയില്‍ പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു. പ്രതിഷേധത്തിനിടെ നാല് എംഎല്‍എമാര്‍ സ്പീക്കറുടെ ഡയസില്‍ കയറി പ്രതിഷേധിക്കുകയും ചെയ്തു. ഇത് സഭാ മര്യാദയയുടെ ലംഘനമാണെന്ന് സ്പീക്കര്‍ വ്യക്തമാക്കിയിരുന്നു. പതിനാലാം കേരള നിയമസഭയുടെ പതിനാറാം സമ്മേളനം ഇന്ന് സമാപിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+