കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്ബിടി-എസ്ബിഐ ലയനം; ഒ രാജഗോപാല്‍ സംസ്ഥാന താല്‍പര്യത്തിനെതിരോ...?

  • By Vishnu
Google Oneindia Malayalam News

തിരുവനന്തപുരം: എസ്ബിടി എസ്ബിഐ ലയനത്തെ എതിര്‍ത്ത് ബിജെപി എംല്‍എ ഒ രാജഗോപാല്‍. സിപിഎമ്മും കോണ്‍ഗ്രസും ബാങ്കുകളുടെ ലയനത്തെ എതിര്‍ക്കുന്നത് മോദി സര്‍ക്കാരിനോടുള്ള വിരോധം കൊണ്ടാണെന്നാമ് രാജഗോപാലിന്റെ ആരോപണം.

എസ്ബിടി-എസ്ബിഐ ലയനത്തെ എതിര്‍ക്കുന്ന പ്രമേയം നിയമസഭ പാസാക്കിയപ്പോള്‍ രാജഗോപാല്‍ എതിര്‍ത്തു. രാജഗോപാല്‍ സംസ്ഥാന താല്‍പര്യത്തിന് എതിര് നില്‍ക്കുകയാണെന്നാണ് ഭരണപക്ഷത്തിന്റെ ആരോപണം. ഒ രാജഗോപാല്‍ ലയനത്തെ അനുകൂലിക്കുന്നത് സങ്കുചിത മനസുകൊണ്ടാണെന്നും അദ്ദേഹത്തിന്റെ നിലപാട്‌ സംസ്ഥാന താല്‍പര്യത്തിന് എതിരാണെന്നും ധനമന്ത്രി തോമസ് ഐസക് കുറ്റപ്പെടുത്തി.

O Rajagopal

കേരളത്തിന്റെ താല്‍പര്യങ്ങള്‍ക്ക് വേണ്ടി ഒറ്റക്കെട്ടായ നിന്നിട്ടുള്ള ചരിത്രമാണ് കേരള നിയമസഭയ്ക്കുള്ളതെന്നും തോമസ് ഐസക് പറഞ്ഞു. എസ്ബിടി എസ്ബിഐ ലയനത്തെ എതിര്‍ത്തുകൊണ്ടുള്ള പ്രമേം നിയമസഭ പാസാക്കി. ഒ രാജഗോപാലിന്റെ വിയോജിപ്പോട് കൂടിയാണ് പ്രമേയം പാസാക്കിയത്.

ബാങ്കുകള്‍ ലയിപ്പിക്കാനുള്ള നീക്കത്തോടുള്ള എതിര്‍പ്പ് കേന്ദ്രസര്‍ക്കാരിനെയും റിസര്‍വ് ബാങ്കിനെയും അറിയിക്കാനാണ് നിയമസഭയുടെ തീരുമാനം. എസ്ബിടി അടക്കമുള്ള ആറ് അസോസിയേറ്റ് ബാങ്കുകളെയാണ് എസ്ബിഐയില്‍ ലയിപ്പിക്കാന്‍ നീക്കം നടക്കുന്നത്. സംസ്ഥാനത്തിന്റെ സാമ്പത്തിക രംഗം തകര്‍ക്കുന്ന നീക്കമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു.

സംസ്ഥാനത്തിന്റെ കാര്‍ഷിക മേഖലയുടെ വികസനത്തിന് നിര്‍ണായകമായ പങ്ക് വഹിച്ച സ്ഥാപനമാണ് എസ്ബിടി. ബാങ്ക് ലയനം കേരള താല്‍പര്യത്തിന് വിരുദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. രണ്ട് മണിക്കൂറാണ് നിയമസഭ വിഷയം ചര്‍ച്ച ചെയതത്. ഭരണ പ്രതിപക്ഷങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചപ്പോള്‍ ഒ രാജഗോപാല്‍ മാത്രം വിയോജിപ്പ് രേഖപ്പെടുത്തുകയായിരുന്നു.

Read More: കാശ്മീര്‍ കുട്ടായ്മയില്‍ ഇന്ത്യന്‍ സൈന്യത്തിനെതിരെ മുദ്രാവാക്യം വിളിച്ചതാര് ? 15 പേര്‍ക്കെതിരെ കേസ്

തമിഴ് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത നാല് പ്രതികള്‍ക്ക് ജീവപര്യന്തം...തമിഴ് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത നാല് പ്രതികള്‍ക്ക് ജീവപര്യന്തം...

English summary
Kerala Niyama Sabha passes resolution against SBI-SBT Merger.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X