Get Updates
Get notified of breaking news, exclusive insights, and must-see stories!

എറണാകുളത്തെ തര്‍ക്കം തീര്‍ന്നു; സിപിഎമ്മിന് സ്ഥാനാര്‍ഥികളായി

കൊച്ചി: നിരവധി തവണത്തെ ചര്‍ച്ചകള്‍ക്കും തര്‍ക്കങ്ങള്‍ക്കും ഒടുവില്‍ എറണാകുളം ജില്ലയിലെ സിപിഎം സ്ഥാനാര്‍ഥികളെ തീരുമാനിച്ചു. പ്രധാനമായും തര്‍ക്കം നിലനിന്നിരുന്ന തൃപ്പൂണിത്തുറയില്‍ പി രാജീവിന് പകരം സി എം ദിനേശ് മണിയെ സ്ഥാനാര്‍ത്ഥിയാക്കാനാണ് തീരുമാനം. ഇടതുപക്ഷ സഹയാത്രികന്‍ ഡോ. സെബാസ്റ്റിയന്‍ പോളിനെ തൃക്കാക്കരയിലും സ്ഥാനാര്‍ഥിയാക്കും.

എറണാകുളം അഡ്വ അനില്‍കുമാര്‍, കുന്നത്തുനാട് ഷിജി ശിവജി, കൊച്ചി കെജെ മാക്‌സി, കളമശേരി എഎം യൂസഫ്, ആലുവ അഡ്വ വി സലീം, വൈപ്പിന്‍ എസ് ശര്‍മ്മ, പെരുമ്പാവൂര്‍ സാജു പോള്‍, പിറവം എംജെ ജേക്കബ് എന്നിങ്ങനെയാണ് മറ്റു സ്ഥാനാര്‍ഥികള്‍.

cpm

തൃപ്പൂണിത്തുറയില്‍ പി രാജീവിനെ സ്ഥാനാര്‍ഥിയാക്കണമെന്നായിരുന്നു ജില്ലാ സെക്രട്ടറിയേറ്റിന്റെ തീരുമാനമെങ്കിലും സംസ്ഥാന സെക്രട്ടറിയേറ്റ് അതിന് അനുമതി നല്‍കാത്തത് വിവാദമായിരുന്നു. ഒരുവിഭാഗം പ്രവര്‍ത്തകര്‍ പി രാജീവിന് വേണ്ടി പോസ്റ്ററുകളുമായി രംഗത്തെത്തിയത് സംഭത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുകയും ചെയ്തു.

എന്നാല്‍, പി രാജീവ് തന്നെ പരിഗണിക്കേണ്ടെന്ന് പരസ്യമായി പറഞ്ഞതോടെയാണ് ചേരിതിരിഞ്ഞുള്ള സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് അയവുവന്നത്. ജില്ലാ സെക്രട്ടറിയുടെ ചുമതല ഏറ്റെടുക്കാന്‍ പാര്‍ട്ടി നിശ്ചയിച്ചത്. പരിമിതികള്‍ക്കകത്ത് നിന്ന് ആ ഉത്തരവാദിത്തം നിര്‍വഹിക്കാനാണ് ശ്രമിക്കുന്നതെന്നായിരുന്നു രാജീവിന്റെ പ്രതികരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+