Get Updates
Get notified of breaking news, exclusive insights, and must-see stories!

നിയമസഭ കയ്യാങ്കളിക്കേസ് പിൻവലിക്കണം; സുപ്രീം കോടതിയെ സമീപിച്ച് സർക്കാർ

തിരുവനന്തപുരം; നിയമസഭ കയ്യാങ്കളിക്കേസിൽ സുപ്രീം കോടതിയെ സമീപിച്ച് സംസ്ഥാന സർക്കാർ. കേസ് പിൻവലിക്കണമെന്ന ആവശ്യം തള്ളിയ ഹൈക്കോടതി ഉത്തരവിനെതിരെയാണ് കേരളം സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്. കേസ് പിൻവലിക്കാനുള്ള സർക്കാർ തീരുമാനം അംഗീകരിക്കണമെന്ന് അപ്പീലിൽ പറയുന്നു. ബാഹ്യ ഇടപെടലുകൾ ഇല്ലാതെ തന്നെയാണ് കേസ് പിൻവലിക്കാൻ പബ്ലിക്ക് പ്രോസിക്യൂട്ടർ തിരുമാനിച്ചതെന്നും കേരളം വ്യക്തമാക്കിയിട്ടുണ്ട്.

16-1426495431-kerala-as

സ്പീക്കറുടെ അനുമതി ഇല്ലാതെയാണ് നിയമസഭ സെക്രട്ടറി കേസ് നൽകിയത്. അതുകൊണ്ട് തന്നെ ഇത് നിലനിൽക്കില്ല. ക്രിമിനല്‍ നടപടി ചട്ടത്തിലെ 321-ാം വകുപ്പ് പ്രകാരം കേസ് പിന്‍വലിക്കാനുള്ള തീരുമാനം എടുക്കേണ്ടത് പബ്ലിക് പ്രോസിക്യൂട്ടര്‍ ആണ്. കേസ് പിന്‍വലിക്കാന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എടുത്ത തീരുമാനത്തില്‍ ഇടപെടാൻ ഹൈക്കോടതിക്ക് അധികാരമില്ലെന്നും അപ്പീലിൽ ചൂണ്ടിക്കാട്ടുന്നു.

അതേസമയം ഹർജിയിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുൻപ് തൻെ വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ട് മുൻ പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തല സുപ്രീം കോടതിയിൽ തടസ ഹർജി നൽകിയിട്ടുണ്ട്. നിയമസഭയുടെ അന്തസ് കെടുത്തുന്നതായിരുന്നു നേതാക്കളുടെ നടപടി അതിനാൽ തന്നെ കേസ് പിൻവലിക്കരുതെന്നാണ് ചെന്നിത്തലയുടെ ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

സ്ത്രീധനത്തിനെതിരെ പ്രതിഷേധമുയർത്തി എസ്എഫ്ഐ- ചിത്രങ്ങൾ

2015 മാർച്ച് പതിമൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. അന്ന് ധനമന്ത്രിയായിരുന്ന കെഎം മാണി ബജറ്റ് അവതരിപ്പിക്കുമ്പോൾ പ്രതിപക്ഷം പ്രതിഷേധിക്കുകയായിരുന്നു.സ്പീക്കറുടെ കസേരയടക്കം മറിച്ചിട്ട് നടത്തിയ പ്രതിഷേധത്തിൽ രണ്ടര ലക്ഷം രൂപ നഷ്ടമുണ്ടായെന്നാണ് കേസ്. നിയമസഭ സെക്രട്ടറിയുടെ പരാതിയിൽ ഇപി ജയരാജന്‍, കെടി ജലീല്‍, കെഅജിത്, കെ കുഞ്ഞുമുഹമ്മദ്, സികെ സദാശിവന്‍, വിശിവന്‍കുട്ടി എന്നീ ആറ് എംഎൽഎമാർക്കെതിരെയായിരുന്നു പൊതുമുതൽ നശീകരണ നിയമപ്കാരം കേസെടുത്തത്.

ബെഡ് റൂമില്‍ ഹോട്ട് ലുക്കുമായി പൂനം ബജ്വ; അടിപൊളി ഫോട്ടോഷൂട്ട് കാണാം

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+