കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശിവന്‍കുട്ടികുട്ടിക്കെതിരായ കേസ് നിയമപരമായി നേരിടും; യുഡിഎഫ് നിലപാട് ആശ്ചര്യപ്പെടുത്തുന്നുവെന്ന് മുഖ്യമന്ത്രി

ശിവന്‍കുട്ടികുട്ടിക്കെതിരായ കേസ് നിയമപരമായി നേരിടും; യുഡിഎഫ് നിലപാട് ആശ്ചര്യപ്പെടുത്തുന്നുവെന്ന് മുഖ്യമന്ത്രി

Google Oneindia Malayalam News

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസിൽ മന്ത്രി വി ശിവൻകുട്ടി രാജിവെക്കേണ്ട സാഹചര്യമില്ലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേസ് നിയമപരമായി തന്നെ നേരിടുമെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി ഇതിന്റെ പേരില്‍ അദ്ദേഹം രാജിവെക്കുന്ന പ്രശ്‌നമേ ഉദിക്കുന്നില്ലെന്നും നിയമസഭയിൽ പറഞ്ഞു. കേസില്‍ പ്രതിയായതുകൊണ്ടു മാത്രം മന്ത്രിയാകാന്‍ പാടില്ലെന്ന യുഡിഎഫ് നിലപാട് ആശ്ചര്യപ്പെടുത്തുന്നതാണെന്ന് മുഖ്യമന്ത്രി.

pinarayi vijayan

ഇതല്ലേ ശരിക്കും ബോൾഡ് ആന്റ് ബ്യൂട്ടിഫുൾ? സാധിക വേണുഗോപാലിന്റെ പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകർ

അതേസമയം ശിവൻകുട്ടിയുടെ രാജി ആവശ്യം ഇന്നും സഭയെ പ്രക്ഷുബ്ദമാക്കി. ശിവൻകുട്ടിയുടെ രാജി മുഖ്യമന്ത്രി ആവശ്യപ്പെടാത്തതിലും സുപ്രീംകോടതി വിധിക്കെതിരായ മുഖ്യമന്ത്രിയുടെ നിലപാടിലും പ്രതിഷേധിച്ച് ചോദ്യോത്തരവേള തടസ്സപ്പെടുത്തിയ പ്രതിപക്ഷം, സഭാ നടപടികൾ ബഹിഷ്കരിച്ചു. ചോദ്യോത്തരവേള തുടങ്ങിയപ്പോൾ തന്നെ പ്രതിപക്ഷ നേതാവ് വിഷയമുന്നയിച്ചു.

ഇതിന് മറുപടിയായാണ് രാജിവെക്കുന്ന പ്രശ്നം ഉദിക്കുന്നില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്. പിന്നാലെ പ്രതിഷേധിച്ചു പ്രതിപക്ഷം സഭ ബഹിഷ്കരിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടേത് നിഷേധാത്മക നിലപാടാണെന്ന് ആരോപിച്ച പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സുപ്രീം കോടതി വിധിക്കെതിരായ പരാമര്‍ശമാണ് മുഖ്യമന്ത്രി സഭയില്‍ നടത്തിയതെന്നും വിധിയെ മുഖ്യമന്ത്രി തെറ്റായി വ്യാഖ്യാനിച്ചുവെന്നും കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രി ശിവൻകുട്ടിയെ സംരക്ഷിക്കുകയാണ്. വിചാരണ ചെയ്യപ്പെടേണ്ട കുറ്റം തന്നെയാണ് വി ശിവൻകുട്ടി ചെയ്തത്. കോടതി ശിക്ഷിച്ചാല്‍ മാത്രം രാജിയെന്ന വാദം അംഗീകരിക്കാനാകില്ല, സതീശൻ പറഞ്ഞു. ഖജനാവിൽ നിന്നെടുത്ത പണം കൊണ്ട് കുറ്റവാളികളെ രക്ഷിക്കാനുള്ള ശ്രമമാണ് സുപ്രീം കോടതിയിൽ പരാജയപ്പെട്ടത്. നിയമസഭയിലെ പൊതുമുതൽ നശിപ്പിച്ച ആളാണോ കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രിയായി ഇരിക്കേണ്ടതെന്നും വിഡി സതീശൻ ചോദിച്ചു.

Recommended Video

cmsvideo
V Sivankutty about the education system in Kerala

English summary
Assembly ruckus case: CM Pinarayi Vijayan conforms that he will not ask for V Sivankutty's resignation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X