കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിയമസഭ സമ്മേളനം ഇന്ന് മുതൽ;വിവാദ വിഷയങ്ങൾ ആയുധമാക്കാൻ പ്രതിപക്ഷം..പ്രതിരോധിക്കാൻ സർക്കാരും

Google Oneindia Malayalam News

തിരുവനന്തപുരം; നിയമസഭയുടെ അഞ്ചാം സമ്മേളനത്തിന് ഇന്ന് തുടക്കമാവും. സ്വർണക്കടത്ത് കേസ്,രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവം തുടങ്ങി നിരവധി വിവാദ വിഷയങ്ങൾ പ്രതിപക്ഷം ആയുധമാക്കിയേക്കും. ഭരണപക്ഷം ഇതിനെ എങ്ങനെ പ്രതിരോധിക്കുമെന്നത് നിർണായകമാവും.

 kerala-assembly-160

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് പ്രതിപക്ഷം സഭയിൽ എത്തുന്നത്. ഒപ്പം രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണവും സ്വർണക്കടത്ത് വിഷയവും ഉന്നയിച്ച് സർക്കാരിനെ പ്രതികൂട്ടിലാക്കാനാകും പ്രതിപക്ഷ നീക്കം.ഇന്ന് രാവിലെ പ്രതിപക്ഷ എംഎൽഎമാരുടെ യോഗം ചേരുന്നുണ്ട്. ചോദ്യോത്തര വേള മുതൽ സ്വീകരിക്കേണ്ട നിലപാട് യോഗത്തിൽ ചർച്ച ചെയ്ത് സ്വീകരിക്കും.

ഇതാണോ ലാസ്റ്റ് ബസ്? കോൺഗ്രസിന് ഒന്നും പ്രതികരിക്കാനില്ലേ? ചർച്ചയായി സിപിഎം-കോൺഗ്രസ് താരതമ്യംഇതാണോ ലാസ്റ്റ് ബസ്? കോൺഗ്രസിന് ഒന്നും പ്രതികരിക്കാനില്ലേ? ചർച്ചയായി സിപിഎം-കോൺഗ്രസ് താരതമ്യം

രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണത്തെ മുഖ്യമന്ത്രിയും സിപിഎമ്മും തള്ളിപ്പറഞ്ഞെങ്കിലും ആദ്യ ദിനം തന്നെ ഈ വിഷയം ഉന്നയിച്ച് പ്രതിപക്ഷം സഭ പ്രക്ഷുബ്ദമാക്കിയേക്കും. സ്വർണക്കടത്ത് കേസിൽ പ്രതി സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾ നിരത്തിയും പ്രതിപക്ഷം സർക്കാരിനെ പ്രതിരോധത്തിലാക്കും. മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരെ ഉൾപ്പെടെയാണ് സ്വപ്ന ആരോപണം ഉയർത്തിയത്. സ്വപ്നയുടെ ആരോപണം മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചനയുടെ ഭാഗമാണെന്ന വാദം ഉയർത്തിയാകും സർക്കാർ വിഷയത്തിൽ പ്രതിരോധിച്ചേക്കുക.മാത്രമല്ല മുഖ്യമന്ത്രിക്കെതിരെ വിമനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരെ നടന്ന പ്രതിഷേധവും ഭരണപക്ഷം ശക്തമായി ഉന്നയിക്കും. ലോക കേരളസഭാ വിവാദം , പയ്യന്നൂരിലെ പാര്‍ട്ടി ഫണ്ട് തട്ടിപ്പ്, വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധന വിഷയങ്ങളും സഭ പ്രക്ഷുബ്ദമാകാൻ കാരണമായക്കും.

പുതിയ തുടക്കത്തിന് ചിയേഴ്സ്;സന്തോഷം പറഞ്ഞ് ആര്യ ബഡായ്..വൈറൽ ചിത്രങ്ങൾ

Recommended Video

cmsvideo
Covid | Vacine ഇനി മൂക്കിലൂടെയും, Covidൽ ഗത്യന്തരമില്ലാതെ ജനം | *Covid

English summary
Assembly sessions to start from today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X