കമ്മ്യൂണിസ്റ്റാശയങ്ങളെ പകര്‍ന്നു തന്ന ഗുരുസ്ഥാനീയന്‍; കോടിയേരിയെ അനുസ്മരിച്ച് എഎന്‍ ഷംസീര്‍
തലശേരി: സി പി എം പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തില്‍ അനുശോചിച്ച് നിയമസഭ സ്പീക്കര്‍ എ എന്‍ ഷംസീര്‍. ഈ വിയോഗം ഒരിക്കലും നികത്താനാവാത്ത വിടവാണെന്ന് എ എന്‍ ഷംസീര്‍ പറഞ്ഞു.

ചെറുപ്പം മുതലേ പിതൃതുല്യമായ വാത്സല്യത്തോടെ എന്നും കൂടെ ഉണ്ടായിരുന്നൊരാള്‍, കമ്മ്യൂണിസ്റ്റാശയങ്ങളെ പകര്‍ന്നു തന്ന ഗുരുസ്ഥാനീയന്‍, സര്‍വോപരി എന്നും മാതൃകയായി മുന്നില്‍ നടന്ന സഖാവ്. എല്ലാ അര്‍ത്ഥത്തിലും അദ്ദേഹം എന്റെ സഖാവായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'സഖാവ് കൊടിയേരി എനിക്ക് പാര്‍ട്ടി സെക്രട്ടറിയോ തല മുതിര്‍ന്ന നേതാവോ മാത്രമായിരുന്നില്ല. ചെറുപ്പം മുതലേ പിതൃതുല്യമായ വാത്സല്യത്തോടെ എന്നും കൂടെ ഉണ്ടായിരുന്നൊരാള്‍, കമ്മ്യൂണിസ്റ്റാശയങ്ങളെ പകര്‍ന്നു തന്ന ഗുരുസ്ഥാനീയന്‍, സര്‍വോപരി എന്നും മാതൃകയായി മുന്നില്‍ നടന്ന സഖാവ്. എല്ലാ അര്‍ത്ഥത്തിലും അദ്ദേഹം എന്റെ സഖാവായിരുന്നു.
അയല്‍വാസിയും കുടുംബസുഹൃത്തുമെല്ലാമായി പതിറ്റാണ്ടുകളുടെ ആത്മബന്ധമുള്ളൊരാള്‍. അദ്ദേഹത്തിന്റെ പാത പിന്തുടര്ന്ന് അതേ മണ്ഡലത്തില്‍ നിന്ന് നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടത് ഒരു നിയോഗം ആയിട്ടാണ് കരുതുന്നത്. ഈ വിയോഗം ഒരിക്കലും നികത്താനാവാത്ത വിടവാണ് - രാഷ്ട്രീയ ജീവിതത്തിലും വ്യക്തിജീവിതത്തിലും. സഖാവേ, അഭിവാദ്യങ്ങള്‍. അങ്ങ് പകര്‍ന്നു തന്ന പാഠങ്ങള്‍ എന്നും നെഞ്ചോട് ചേര്‍ത്തുപിടിക്കുമെന്ന ഉറപ്പാണ് എന്റെ ആദരാഞ്ജലി- എ എന്‍ ഷംസീര്‍ പറഞ്ഞു.
അതേസമയം, ഒരിക്കലും മറക്കാനാകാത്ത ആത്മബന്ധമായിരുന്നു കോടിയേരി സഖാവുമായെന്ന് മന്ത്രി കെ രാധാകൃഷ്ണന് അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ഏതു പ്രശ്നങ്ങളെയും സമചിത്തതയോടെ നേരിട്ട് പരിഹരിക്കുന്നതിന് അദ്ദേഹത്തിന് പ്രത്യേക കഴിവുണ്ടായിരുന്നു.
നിയമസഭയിലും അദ്ദേഹത്തോടൊപ്പം ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അദ്ദേഹം പ്രതിപക്ഷ ഉപനേതാവായിരുന്നപ്പോള്‍ പ്രതിപക്ഷ ചീഫ് വിപ്പായും ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ സ്പീക്കറായും ഞാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സഖാവിന്റെ അകാല വിയോഗം സി പി ഐ എമ്മിനും കേരളത്തിലെ പൊതു സമൂഹത്തിനും തീരാ നഷ്ടമാണെന്നും കെ രാധാകൃഷ്ണന് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications