
നിയമസഭയിൽ പുറംതിരിഞ്ഞ് നിന്നു, എഴുന്നേറ്റു നടന്നു; ചിത്തരഞ്ജനെതിരെ സ്പീക്കറുടെ പ്രതികരണം
തിരുവനന്തപുരം : ആലപ്പുഴ എം എൽ എ പി പി ചിത്തരഞ്ജന് എതിരെ സ്പീക്കറുടെ വിമർശനം. സഭയ്ക്കുള്ളിൽ നിരുത്തരവാദിത്തപരമായി പെരുമാറിയതിനാണ് സ്പീക്കർ എം എൽ എയ്ക്ക് എതിരെ വിമർശനം ഉന്നയിച്ചത്. സഭയ്ക്കുള്ളിൽ അംഗങ്ങൾ മര്യാദ പാലിക്കേണ്ടതാണെന്ന് ആവർത്തിച്ച് പറയേണ്ടി വരുന്നത് നിർഭാഗ്യകരം എന്ന് സ്പീക്കർ വ്യക്തമാക്കി.
നിയമസഭയിൽ പുറംതിരിഞ്ഞു നിന്നതിനും എഴുന്നേറ്റ് നടന്നതിനുമായിരുന്നു സ്പീക്കറുടെ വിമർശനം ഉണ്ടായത്. ഇന്നലെയാണ് സ്പീക്കറുടെ വിമർശനത്തിന് ഇടക്കിയ സംഭവം സഭയിൽ നടന്നത്. മന്ത്രി പി രാജീവ് കടകംപള്ളി സുരേന്ദ്രന്റെ സബ്മിഷന് മറുപടി പറയുന്ന വേളയിൽ ആണ് സംഭവം നടന്നത്.
സഭയ്ക്ക് ഉളളിൽ പി പി ചിത്തരഞ്ജൻ എം എൽ എ എഴുന്നേറ്റു മറ്റ് അംഗങ്ങളോടൊപ്പം കൂട്ടം കൂടി നിൽക്കുകയും സംസാരിക്കുകയും ചെയ്തിരുന്നു. ഇതിന് പുറമെ, മന്ത്രിക്ക് സമീപം സ്പീക്കർക്കു പുറംതിരിഞ്ഞു നിൽക്കുകയും ചെയ്തു.
ദിലീപിന് വീണ്ടും തിരിച്ചടി; മെമ്മറി കാര്‍ഡ് വീണ്ടും പരിശോധിക്കും; നിര്‍ണായക ഉത്തരവുമായി ഹൈക്കോടതി
ഗൗരവമായ ചര്‍ച്ചകളില്‍ താത്പര്യം പ്രകടിപ്പിക്കാതെ രാഷ്ട്രീയ വിവാദങ്ങളില്‍ മാത്രം ശ്രദ്ധിക്കുകയും ചെയ്യുന്നത് ഉത്തരവാദിത്തമില്ലായ്മയാണ്. രണ്ടു തവണ സ്പീക്കർ ഇതിന് എതിരെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് വിമർശനം ഉണ്ടായത്. പി ചിത്തരഞ്ജന്റെ പേരെടുത്ത് പറഞ്ഞായിരുന്നു സ്പീക്കര്‍ എം ബി രാജേഷിന്റെ വിമര്‍ശനം.
സ്റ്റൈലൻ ലുക്കിൽ ആരാധകരുടെ പ്രിയ താരം കനിഹ; പങ്കിട്ടിരിക്കുന്ന ചിത്രങ്ങളെല്ലാം ഹോട്ട് വൈറൽ