പിണറായിയെ കടന്നാക്രമിച്ച് സതീശനും ഷാഫിയും; നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു
ഇന്ധനസെസ് വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷ സംഘടനകള്‍ സമരത്തിലാണ്. സമരം പലയിടത്തും സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു

തിരുവനന്തപുരം: പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. ഇന്ധനസെസും ഇതിനെ തുടര്‍ന്നുള്ള യു ഡി എഫ് പ്രതിഷേധത്തിനെതിരായ സര്‍ക്കാര്‍ നടപടിയും ഉയര്‍ത്തി കാട്ടി പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയായിരുന്നു. ഇതോടെ സ്പീക്കര്‍ എ എന്‍ ഷംസീര്‍ സഭ നിര്‍ത്തി വെക്കുകയായിരുന്നു. ബഹളം അവസാനിക്കാതിരുന്നതോടെ നടപടികള്‍ പൂര്‍ത്തിയാക്കി സഭ ഇന്നത്തേക്ക് പിരിയുകയായിരുന്നു
സംസ്ഥാനത്ത് നികുതി പിരുവില്‍ കെടുകാര്യസ്ഥതയാണെന്നും അധികഭാരം ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുകയാണ് എന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന് പറഞ്ഞു. സാധാരണക്കാരുടെ തലയില്‍ നികുതി ഭാരം കെട്ടി വയ്ക്കുന്നതിനെയാണ് പ്രതിപക്ഷം എതിര്‍ക്കും. പേടിയുണ്ടെങ്കില്‍ മുഖ്യമന്ത്രി വീട്ടില്‍ ഇരിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം എല്ലാ സമരങ്ങളോടും സര്‍ക്കാരിന് പുച്ഛമാണ് എന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. ഞങ്ങള്‍ ഒരു അക്രമവും ഉണ്ടാക്കാതെ സത്യാഗ്രഹ സമരം ഈ സഭയില്‍ നടന്നപ്പോള്‍ അതിനെ വരെ പുച്ഛിച്ച് സംസാരിച്ച മന്ത്രിമാരാണ്. ജനാധിപത്യ സമരങ്ങളെ പുച്ഛിക്കുന്നവര്‍ തങ്ങളുടെ കഴിഞ്ഞ കാലം മുഴുവന്‍ സമരങ്ങളേയും റദ്ദ് ചെയ്യുമ്പോള്‍ അതിന് കൈയടിച്ചും കീ ജയ് വിളിച്ചും ആ സമരങ്ങളെ പുച്ഛിക്കുന്നവര്‍ ആത്മനിന്ദയോടെ വേണം ഇരിക്കാന്‍ എന്നും ഷാഫി പറഞ്ഞു.

അസഹിഷ്ണുതയുടെ മൊത്തക്കച്ചവടക്കാരായി ഈ സഭയില്‍ വന്നിരിക്കരുത് എന്ന് സ്പീക്കര്‍ അപ്പുറത്തിരിക്കുന്നവരോട് പറയണം. വടി വെട്ടിയിട്ടേ ഉള്ളൂ ഇപ്പോള്‍ തന്നെ ബഹളം വെക്കേണ്ട. കെ റെയിലിനേതിരേയും ഇന്ധനസെസിനെതിരേയും സമരം ചെയ്യുന്നവരെ തെക്ക് വടക്ക് വിവരദോഷികള്‍ എന്നാണ് ആക്ഷേപിക്കുന്നത്. നരേന്ദ്ര മോദി ഭരണത്തിന്റെ മലയാളം പരിഭാഷയായി പിണറായി വിജയന് സര്‍ക്കാര്‍ മാറി എന്നതിന് ഇതില്‍ കൂടുതല്‍ തെളിവ് വേണോ എന്നും അദ്ദേഹം ചോദിച്ചു.
താടിയില്ല, ഹിന്ദി പറയില്ല, കോട്ടിട്ടിട്ട എന്നത് മാത്രമാണ് പിണറായി വിജയനും നരേന്ദ്ര മോദിയും തമ്മിലുള്ള വ്യത്യാസം. മരണവീട്ടിലെ കറുത്ത തുണി പോലും അഴിച്ച് മാറ്റാന്‍ പൊലീസ് നില്‍ക്കുകയാണ്. കരിവെള്ളൂരിന്റേയും വയലാറിന്റേയും സമരചരിത്രം പറയുന്നവര്‍ എന്തിനാണ് കറുത്ത തുണിയേ പേടിക്കുന്നത് എന്നും ഷാഫി ചോദിച്ചു.
മുഖ്യമന്ത്രിക്ക് കടന്ന് പോകുമ്പോള്‍ പ്രതിപക്ഷ സംഘടനകള്‍ക്ക് രക്തസാക്ഷി അനുസ്മരണം നടത്താന്‍ പാടില്ല എന്നുണ്ടോ എന്നും ഷാഫി പറമ്പില്‍ ചോദിച്ചു. കുഞ്ഞിന് മരുന്ന് വാങ്ങാന്‍ എത്തിയ പിതാവിനെ തടയുന്നത് എന്തിനാണ്. ജനങ്ങളെ ഇങ്ങനെ ദ്രോഹിക്കുന്ന സര്‍ക്കാരിനെതിരെ പ്രതിപക്ഷം ഒന്നും മിണ്ടാതിരിക്കുകയാണോ വേണ്ടത് എന്നും ഷാഫി പറമ്പില്‍ ചോദിച്ചു.
-
തലമുറ തലമുറ കൈമാറി... അതികായരുടെ കോട്ടകൾ കൈവിട്ടു പോകാതിരിക്കാൻ മക്കൾ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
പിണറായി ലക്ഷണമൊത്ത ആർഎസ്എസ് ഏജന്റെന്ന് വിഡി സതീശൻ, 'ആർഎസ്എസ് പിന്തുണയിൽ എംഎൽഎയായി' -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല












Click it and Unblock the Notifications