കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിങ്ങളൊട്ടിച്ചോ ഞങ്ങള്‍ നീക്കും... എന്താല്ലേ!!!

  • By Desk
Google Oneindia Malayalam News

തൃശ്ശൂര്‍: തിരഞ്ഞെടുപ്പിന്റെ ഭാഗമായി പൊതുസ്ഥലങ്ങളിലെ പോസ്റ്ററുകള്‍, ഫ്ലക്‌സ് ബോര്‍ഡുകള്‍, ചുമരെഴുത്തുകള്‍ എന്നിവയെല്ലാം നീക്കം ചെയ്യല്‍ ഊര്‍ജ്ജിതമായി. ഇതോടെ മുന്നണി സ്ഥാനാര്‍ഥികള്‍ കൂലി നല്‍കി ചെയ്യിച്ച പണിയെല്ലാം പാഴായി. നിങ്ങള്‍ ഒട്ടിച്ചോളൂ, ഞങ്ങളെല്ലാം നീക്കം ചെയ്യുമെന്നുള്ള വാശിയിലാണ് ഉദ്ദ്യോഗസ്ഥര്‍.

മുന്നണി ഭേദങ്ങളില്ലാതെയാണ് ഉദ്ദ്യോഗസ്ഥരുടെ പെരുമാറ്റം. ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ പോയി ആരെങ്കിലും മുന്നണി സ്‌നേഹം കാണിച്ചാല്‍ അവര്‍ തിരിച്ചെത്തും മുമ്പേ പണിയും കിട്ടുന്നുണ്ട്. നിരീക്ഷിക്കാന്‍ ഉന്ന ശ്രേണികളില്‍ ഉദ്യോഗസ്ഥര്‍ ഉണ്ടെന്നതിനാല്‍ ബോര്‍ഡുകളും മറ്റും നീക്കം ചെയ്യുന്നതില്‍ വിട്ടുവീഴ്ചകള്‍ക്ക് പലരും തയ്യാറുമല്ല. പൊതുസ്ഥലങ്ങളില്‍ എഴുതിയ ചുമരെഴുത്തുകളില്‍ കരിഓയില്‍ ഉപയോഗിച്ചും കറുത്ത പെയിന്റ് ഉപയോഗിച്ചുമാണ് ഡിഫേയ്‌സ്‌മെന്റ് ഉദ്ദ്യോഗസ്ഥരുടെ മറുപടി.

Kerala Map

പൊതുസ്ഥലങ്ങളില്‍ അനധികൃതമായി സ്ഥാപിച്ച ബോര്‍ഡുകള്‍ നീക്കം ചെയ്യുന്നത് തടയാന്‍ ചെല്ലുന്നവര്‍ക്കും പണി ഉറപ്പാണ്. പോലീസിനെ വിളിച്ചാല്‍ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതുള്‍പ്പെടെ കേസുകളും പൊല്ലാപ്പുകളുമായി. പൊതുസ്ഥലങ്ങളില്‍ പ്രചാരണ ബോര്‍ഡുകള്‍ പാടില്ലെന്ന് നിയമമുണ്ടെങ്കിലും സ്ഥാനാര്‍ഥികളുടെ ഒട്ടേറെ പോസ്റ്ററുകളും മറ്റും പൊതുസ്ഥലങ്ങളിലാണുള്ളത്. അഞ്ചടിയിലുള്ള ഫ്ലക്‌സ് ബോര്‍ഡ് തയ്യാറാക്കി വെയ്ക്കാന്‍ 1500 ലേറെ രൂപയാണ് ചെലവ്. പലയിടത്തും ചുമരെഴുും പോസ്റ്ററൊട്ടിക്കലുമെല്ലാം കൂലിക്കാണ്. ഉദ്ദ്യോഗസ്ഥര്‍ എത്തിയാല്‍ ഇതെല്ലാം ലക്ഷ്യം കാണാതെയാകും.

English summary
Assembly Election 2016: Official remove Election campaign materials from Public Places.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X