കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജുഡീഷ്യറിയുമായി ഏറ്റുമുട്ടലിനില്ലെന്ന് മുഖ്യമന്ത്രി

  • By Anwar Sadath
Google Oneindia Malayalam News

കൊച്ചി: ഹൈക്കോടതിയുടെ നിശിത വിമര്‍ശനത്തിന് വീണ്ടും ഇരയായ സര്‍ക്കാര്‍ നേരിട്ടുള്ള ഏറ്റുമുട്ടല്‍ ഒഴിവാക്കുന്നു. ആദ്യതവണ ജഡ്ജിയുടെ വിമര്‍ശനത്തിന് അതേ നാണയത്തില്‍ മന്ത്രിമാരും മുഖ്യമന്ത്രിയും തിരിച്ചടിച്ചെങ്കില്‍ രണ്ടാംതവണയും വിമര്‍ശനം ഉയര്‍ന്നതോടെ ഏറ്റുമുട്ടലിന്റെ പാത ഉപേക്ഷിക്കുകയാണെന്ന സൂചനയാണ് നല്‍കുന്നത്.

ജുഡീഷ്യറിയുമായി സര്‍ക്കാരിന് യാതൊരുവിധ അഭിപ്രായവ്യത്യാസവുമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരു ഏറ്റമുട്ടലിന് സര്‍ക്കര്‍ തയ്യാറല്ല. അങ്ങിനെ കരുതുന്നുണ്ടെങ്കില്‍ അത് തെറ്റാണെന്നും സര്‍ക്കാര്‍ ആ വഴിക്ക് നീങ്ങുകയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, അഡ്വക്കേറ്റ് ജനറലിന്റെ ഓഫിസില്‍ മുഖ്യമന്ത്രി പൂര്‍ണവിശ്വാസം പ്രകടിപ്പിച്ചു.

oommenchandy

അഡ്വക്കേറ്റ് ജനറലിന്റെ ഓഫിസ് കേസുകള്‍ കാര്യക്ഷമമായി നടത്തുന്നില്ലെന്നും ചില കേസുകളില്‍ അമിത താത്പര്യം കാട്ടുമ്പോള്‍ ചില കേസുകളില്‍ തോല്‍ക്കാനുള്ള ശ്രമം നടത്തുന്നതായും കോടതിയില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് കൊച്ചിയില്‍ സര്‍ക്കാര്‍ അഭിഭാഷകരുടെ യോഗം മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്തു.

ഈ യോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. സര്‍ക്കാര്‍ അഭിഭാഷകര്‍ സത്യസന്ധതയോടെയാണ് ജോലി ചെയ്യുന്നത്. ഇവരെ തെരഞ്ഞെടുത്തത് താനും നിയമമന്ത്രിയും ചേര്‍ന്നാണ്. കോടതിയുടെ വിമര്‍ശനത്തെ സഹിഷ്ണുതയോടെ നോക്കിക്കാണും. എന്നാല്‍, അഭിഭാഷകരുടെ സത്യസന്ധതയെ ചോദ്യം ചെയ്യുന്നത് സര്‍ക്കാരിന് അംഗീകരിക്കാനാവില്ല. എന്നാല്‍, ഇത് കോടതിയുമായുള്ള ഏറ്റമുട്ടലല്ലെന്നും അദ്ദേഹം പറഞ്ഞു.

English summary
Assertive Chief minister Oommen Chandy calls pleaders' meet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X