സ്വത്ത് തട്ടിപ്പിനു പിന്നാലെ ബാലകൃഷ്ണന്റെ ദുരൂഹ മരണത്തിലും അന്വേഷണം!! എല്ലാം ചെയ്തത് അവൾ?
ബാലകൃഷ്ണൻ ശൈലജയുടെ സഹോദരി ജാനകിയെ വിവാഹം ചെയ്തെന്ന വ്യാജ രേഖ ഉണ്ടാക്കി ശൈലജ സ്വത്ത് തട്ടിയെടുക്കുകയായിരുന്നു.
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച തളിപ്പറമ്പ് റിട്ടയേർഡ് രജിസ്ട്രാർ പി ബാലകൃഷ്ണന്റെ സ്വത്ത് തട്ടിയെടുത്ത കേസിൽ പ്രതികളായ അഭിഭാഷകയ്ക്കും ഭർത്താവിനും വേണ്ടി പോലീസ് അന്വേഷണം ഊർജിതമാക്കി. ബാലകൃഷ്ണന്റെ മരണത്തിൽ ഇവർക്കും പങ്കുണ്ടോയെന്ന കാര്യവും പോലീസ് അന്വേഷിക്കും. അഭിഭാഷക ശൈലജ ഭർത്താവ് കൃഷ്ണകുമാർ എന്നിവർക്കായി അന്വേഷണം തുടരുകയാണ്.
ബാലകൃഷ്ണൻ ശൈലജയുടെ സഹോദരി ജാനകിയെ വിവാഹം ചെയ്തെന്ന വ്യാജ രേഖ ഉണ്ടാക്കി ശൈലജ സ്വത്ത് തട്ടിയെടുക്കുകയായിരുന്നു. എന്നാൽ വിവാഹം നടന്നിട്ടില്ലെന്ന് ജാനകി ചോദ്യം ചെയ്യലിൽ സമ്മതിച്ചു. സഹോദരി ശൈലജയുടെ നിർദേശ പ്രകാരമായിരുന്നു എല്ലാം ചെയ്തതെന്നും ഇവർ വ്യക്തമാക്കി.

വ്യാജ രേഖയിലൂടെ ജാനകിക്ക് ലഭിച്ച സ്വത്തുക്കൾ ശൈലജ സ്വന്തമാക്കി. ജാനകിക്ക് സാമ്പത്തിക നേട്ടം ഒന്നും ലഭിച്ചിട്ടില്ലെന്ന് പോലീസിന് വ്യക്തമായി. ഇതോടെ ഇവരുടെ പ്രായം കൂടി കണക്കിലെടുത്ത് കേസിലെ മാപ്പ് സാക്ഷിയാക്കാനാണ് പോലീസ് ശ്രമിക്കുന്നത്. കേസിലെ ഒന്നും രണ്ടും പ്രതികളാണ് ശൈലജയും ഭർത്താവ് കൃഷ്ണകുമാറും.
2011ലാണ് ദുരൂഹ സാഹചര്യത്തിൽ ബാലകൃഷ്ണൻ മരിച്ചത്. എന്നിട്ടും പോലീസ് കാര്യമായി അന്വേഷിച്ചിരുന്നില്ല. ഇത് ഇപ്പോൾ തിരിച്ചിയായിരിക്കുകയാണ്. തട്ടിപ്പിന്റെ കഥകൾ പുറത്തായതോടെയാണ് മരണത്തെ സംബന്ധിച്ച ദുരൂഹത അന്വേഷിക്കാൻ പോലീസ് തീരുമാനിച്ചിരിക്കുന്നത്. ബാലകൃഷ്ണന്റെ മരണത്തിലും ഇവർക്ക് പങ്കുള്ളതായി പോലീസ് സംശയിക്കുന്നുണ്ട്.
-
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍












Click it and Unblock the Notifications