കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഗീതു മോഹൻദാസിനെ പേടിക്കേണ്ട കാര്യമില്ല എനിക്ക്, അമ്മായിക്ക് അടുക്കളയിലും ആവാം എന്നത് മാറണം'

  • By Aami Madhu
Google Oneindia Malayalam News

തിരുവനന്തപുരം; ഡബ്ല്യൂസിസിയുടെ അമരത്തിരിക്കുന്ന സംവിധായികയുടെ ചിത്രത്തിൽ പ്രവർത്തിക്കുകയും പിന്നീട് പ്രതിഫലം ആവശ്യപ്പെടുകയും ചെയ്തപ്പോൾ സിനിമയിൽ നിന്ന് തന്നെ ഒഴിവാക്കിയെന്ന ആരോപണമാണ് കോസ്റ്റ്യൂം ഡിസൈറനായ സ്റ്റെഫി സേവ്യർ കഴിഞ്ഞ ദിവസം ഉയർത്തിയത്. ഡബ്ല്യുസിസിക്കെതിരെ സംവിധായക വിധു വിൻസെന്റ് രംഗത്തെ് എത്തിയതിന് പിന്നാലെയായിരുന്നു സ്റ്റെഫിയുടെ വെളിപ്പെടുത്തൽ. അതേസമയം സംവിധായക ആരെന്ന് സ്റ്റെഫി തന്റെ പോസ്റ്റിൽ പറഞ്ഞിരുന്നില്ല. ഇപ്പോഴിതാ സ്റ്റെഫി പറയാൻ മടിച്ച പേര് ഗീതു മോഹൻദാസിന്റേതാണെന്ന് വെളിപ്പെടുത്തുകയാണ് സഹസംവിധായകയായ അയിഷ സുൽത്താന. അവരുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ

മൂത്തോന് വേണ്ടി

മൂത്തോന് വേണ്ടി

എനിക്കൊരു കാര്യം പറയണം...
ഞാനൊരു ലക്ഷദ്വീപ്ക്കാരി ആണെന്ന് അറിയാലോ...
ഒരു രാത്രി എന്നെ സ്റ്റെഫി വിളിച്ചു, ലക്ഷദ്വീപിലെ ആളുകളുടെ ഡ്രസ്സിംഗ് രീതിയെ പറ്റി എന്നോട് ചോദിച്ച് മനസ്സിലാക്കി, ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന മൂത്തോൻ എന്ന സിനിമയ്ക്ക് വേണ്ടിയാണെന്നാണ് പറഞ്ഞത്...പിന്നീട് എന്നെ കുറേ വട്ടം സ്റ്റെഫി വിളിച്ച് ഓരോന്ന് ചോദിച്ചറിഞ്ഞ് കൊണ്ടെയിരുന്നു ആ കൂട്ടിടെ ആത്മാർത്ഥത കണ്ടിട്ടാണ് ഞാൻ എനിക് അറിയാവുന്ന കാര്യവും, കൂട്ടത്തിൽ ലക്ഷദ്വീപിലെ ആളുകളെ വിളിച്ച് കണക്റ്റ് ചെയ്ത് റഫ്രൻസും എടുത്ത് കൊടുത്തത്...

നൈസായി ഒഴിവാക്കിയിരിക്കുന്നു

നൈസായി ഒഴിവാക്കിയിരിക്കുന്നു

ആ ടീംസിന് ദ്വീപിലേക്ക് പോകാനുള്ള പെർമിഷനും മറ്റും ശെരിയാക്കി കൊടുത്തത് എന്റെ ആളുകൾ തന്നെയാണ്, അവർ എല്ലാരും നാട്ടിലെത്തി, പാതി രാത്രി വിളിച്ച് ഡ്രസ്സ്സിന്റെ കാര്യം ചോദിച്ച ജോലിയോടുള്ള ആത്മാർത്ഥത കാണിച്ച സ്റ്റെഫി മാത്രം അവരുടെ കൂടെ ഇല്ലാ, കാരണം എനിക് മനസ്സിലായി, ആ കുട്ടിയെ അവർ ആ സിനിമയിൽ നിന്നും നൈസ് ആയി മാറ്റിയിരിക്കുന്നു, ഞാൻ അപ്പോ വിളിച്ച് ചോദിക്കാത്തത് വെറുതെ ആ കുട്ടിടെ മനസ്സ് വേദനിപ്പിക്കണ്ടല്ലോ എന്ന് വിചാരിച്ചു...

എതിർപ്പ് തോന്നിയത്

എതിർപ്പ് തോന്നിയത്

wcc യോട് പണ്ടേ തന്നെ അഭിപ്രായ വിത്യാസമുള്ള എനിക് wcc ഇലെ ആ സംവിധായകയോട്‌ ഇൗ കാരണത്താൽ അപ്പോ ദേഷ്യം തോന്നിയെങ്കിലും,(സ്ത്രീകൾക്ക് വേണ്ടി തുടങ്ങിയ കൂട്ടായിമ്മയിൽ നിന്നുള്ള ഒരാൾ കൂലി ചോദിച്ചതിന്റെ പേരിൽ ഒരു കുട്ടിയെ അതും ഒരു പെൺകുട്ടിയെ അവരുടെ സിനിമയിൽ നിന്നും ഒഴിവാക്കിയത് കൊണ്ടുമാണ് എനിക്കവരോടും അവരുടെ നിലപാടുകളോട് എതിർപ്പ് തോന്നിയത്,

ആണുങ്ങളോട് സംഘടനയുടെ എതിർപ്പ്

ആണുങ്ങളോട് സംഘടനയുടെ എതിർപ്പ്

ഇതേ സംഘടനയിലേ അംഗങ്ങൾ ഒരിക്കൽ ഇരുന്ന് പറഞ്ഞല്ലോ "പെണ്ണിനോട് സിനിമയിലെ ആണുങ്ങളാണ് മോശമായി പെരുമാറുന്നത് എന്നും അതിന് കൂട്ട് നിൽക്കാത്ത പെണ്ണുങ്ങളെ പിരിച്ച് വിടുന്നു എന്നും പറഞിട്ടല്ലെ ആണുങ്ങളോട് ഇൗ സംഘടന എതിർപ്പ്‌ കാണിച്ചത്" കൂലി ചോദിച്ചാൽ പിരിച്ച് വിടുന്ന സംഘടനയിലേ ഒരു അംഗത്തിന്റെ നടപടിയും നേരത്തെ നിങൾ പറഞ്ഞ ഒരാണിന്റെ നടപടിയും തമ്മിൽ വല്ല്യ വെത്യസമില്ലട്ടോ, രണ്ടും ഒന്നാണ്) എന്നിട്ടും അവരൊരു സിനിമ ചെയ്യുന്നത് കൊണ്ടും, ഒരു സിനിമ ചെയ്യുമ്പോൾ ഉണ്ടാവുന്ന ബുദധിമുട്ട് എന്തൊക്കെയാണെന്ന് ഒരു അസോസിയേറ്റ് ഡയറക്ടർ എന്ന നിലയ്ക്ക് എനിക് അറിയാവുന്നത് കൊണ്ടും മാത്രമാണ് ദ്വീപിലേ എല്ലാ സഹായങ്ങളും മനസ്സറിഞ്ഞ് ഞങൾ ചെയ്ത് കൊടുത്തത്...

'സ്വപ്ന പത്താംക്ലാസ് പാസായിട്ടില്ല, ഇന്ത്യയിലേക്ക് വരാത്തത് അവളുടെ ഭീഷണി ഭയന്ന്'; സഹോദരൻ'സ്വപ്ന പത്താംക്ലാസ് പാസായിട്ടില്ല, ഇന്ത്യയിലേക്ക് വരാത്തത് അവളുടെ ഭീഷണി ഭയന്ന്'; സഹോദരൻ

ഗീതുവിനെ പേടിക്കേണ്ട കാര്യമില്ല

ഗീതുവിനെ പേടിക്കേണ്ട കാര്യമില്ല

ഇനിയും സഹായങ്ങൾ ചെയ്യും, കാരണം ഞങൾ സ്നേഹിച്ചത് സിനിമയെയാണ്...അല്ലാതെ ഞങൾ ജനിക്കുന്നതിന് മുമ്പ് സിനിമയിൽ വന്ന നടി എന്ന നിലയ്ക്ക് പേടിചിട്ട്‌ അല്ലാ... (ഇൗ വാക്ക് അല്ലേ സ്റ്റെഫിയോട്‌ പറഞ്ഞത്) ഗീതു മോഹൻദാസ് എന്ന നടിയെ പേടിക്കേണ്ട കാര്യമില്ല എനിക്ക്,
അവരിലെ സംവിധായകയേ എനിക് ഇഷ്ടമാണ്, അവരുടെ നിലപാടുകളെ ഞാൻ ഇന്നും എതിർക്കുന്നു...

'ചായകൊടുപ്പുകാരി അധോലോക നായിക.. രാജ്യദ്രോഹമാണ് സര്‍! ഉളുപ്പുണ്ടെങ്കില്‍ 'ചെയര്‍ 'ഒഴിയണം''ചായകൊടുപ്പുകാരി അധോലോക നായിക.. രാജ്യദ്രോഹമാണ് സര്‍! ഉളുപ്പുണ്ടെങ്കില്‍ 'ചെയര്‍ 'ഒഴിയണം'

സത്യത്തിന്റെ കൂടെ നിൽക്കുക

സത്യത്തിന്റെ കൂടെ നിൽക്കുക

ഇപ്പോ സ്റ്റെഫി പേര് പറയാൻ മടിച്ച ആളുടെ പേര് നിങ്ങൾക്ക് പിടികിട്ടി കാണുമല്ലോ...
സ്റ്റെഫിയേ എല്ലാരും കൂടി കുറ്റപ്പെടുത്തുന്നത് കണ്ടപ്പോൾ എനിക്ക് പ്രതികരിക്കാതിരിക്കാൻ സാധിക്കില്ല, കാരണം
നയങ്ങൾ സത്യസന്ധമായി നടപ്പാക്കുക...
സത്യത്തിന്റെ കൂടെ നിൽക്കുക്ക...

'കസ്റ്റംസിലും കമ്മികളുണ്ട്';'മുഖ്യമന്ത്രിക്ക് ക്ലീൻചീറ്റ് നൽകിയ അനീഷ് സിപിഎം നേതാവിന്റെ സഹോദരൻ''കസ്റ്റംസിലും കമ്മികളുണ്ട്';'മുഖ്യമന്ത്രിക്ക് ക്ലീൻചീറ്റ് നൽകിയ അനീഷ് സിപിഎം നേതാവിന്റെ സഹോദരൻ'

സത്യസന്ധമായി മുന്നോട്ട് പോവാം

സത്യസന്ധമായി മുന്നോട്ട് പോവാം

അമ്മായിക്ക് അടുക്കളയിലും ആവാം എന്ന സമ്പ്രദായം പൂർണമായി എടുത്ത് മാറ്റുകാ...
നമ്മൾ എല്ലാവരും തുല്യരാണ്, ഒരുമയോടെ ജോലിയെ സ്നേഹിച്ച്, പരസ്പരം മനുഷ്യരെ സ്നേഹിച്ച് സത്യസന്ധമായി മുന്നോട്ട് പോവാം...

ശമ്പളം ഒരു ലക്ഷത്തിന് മുകളില്‍; ബയോഡാറ്റയും വ്യാജമെന്ന്; ബിരുദമെടുത്ത സ്ഥാപനത്തിന്റെ പേരില്ലശമ്പളം ഒരു ലക്ഷത്തിന് മുകളില്‍; ബയോഡാറ്റയും വ്യാജമെന്ന്; ബിരുദമെടുത്ത സ്ഥാപനത്തിന്റെ പേരില്ല

English summary
assistant director aisha sultana about Geetu mohandas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X