കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു വര്‍ഷത്തിനിടെ മാറ്റി നിയമിച്ചത് അഞ്ച് എഇമാരെ; പദ്ധതികള്‍ പലതും പാതിവഴിയില്‍, എക്‌സിക്യുട്ടീവ് എഞ്ചിനീയറെ ഉപരോധിച്ചു

Google Oneindia Malayalam News

കാസര്‍കോട്: മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അഞ്ച് തവണയാണ് അസി. എഞ്ചിനീയര്‍മാരെ മാറ്റി മാറ്റി നിയമിച്ചത്. ഇതോടെ പൊതുമരാമത്ത് പ്രവൃത്തികള്‍ സ്തംഭനാവസ്ഥയിലായിരിക്കുകയാണ്. ഇത് ഒഴിവാക്കാന്‍ അടിയന്തിരമായി അസി. എഞ്ചിനീയറെ നിയമിക്കണമെന്നാവശ്യപ്പെട്ട് മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് എ.എ ജലീലിന്റെ നേതൃത്വത്തില്‍ ഭരണസമിതി അംഗങ്ങള്‍ എക്‌സിക്യുട്ടീവ് എഞ്ചിനീയറെ ഘൊരാവോ ചെയ്തു.

ശ്രീദേവി ഭാര്യയെന്ന് ആരാധകൻ.. മരണ ശേഷം ഭക്ഷണം വെള്ളവുമില്ല.. തല മുണ്ഡനവും ചെയ്തു!!ശ്രീദേവി ഭാര്യയെന്ന് ആരാധകൻ.. മരണ ശേഷം ഭക്ഷണം വെള്ളവുമില്ല.. തല മുണ്ഡനവും ചെയ്തു!!

2016-17 വര്‍ഷത്തില്‍ അഞ്ച് തവണയാണ് എ.ഇ.മാരെ മാറ്റിയത്. ഇതോടെ പല പൊതുമരാമത്ത് പദ്ധതികളും പാതിവഴിയിലായി. പഞ്ചായത്ത് ഭരണസമിതിയുടെ നിരന്തര ഇടപെടലിനെത്തുടര്‍ന്ന് സ്ഥിരം എഞ്ചിനീയറെ നിയമിച്ചെങ്കിലും ഡിസംബറില്‍ ജലസേചന വകുപ്പിലേക്ക് സ്ഥലം മാറി. പകരം മടിക്കൈ പഞ്ചായത്ത് അസി. എഞ്ചിനീയര്‍ക്ക് ഇവിടത്തെ അധിക ചുമതല നല്‍കി. എന്നാല്‍ അവധിയെടുത്ത അദ്ദേഹം ഇക്കാലയളവില്‍ 15 ദിവസം മാത്രമെ ഇവിടെയെത്തിയുള്ളു.

 engineer

കരാറുകാര്‍ക്കും കീഴുദ്ദ്യോഗസ്ഥര്‍ക്കും നിര്‍ദ്ദേശം നല്‍കാന്‍ എഞ്ചിനീയര്‍ എത്താത്തതിനാല്‍ പല പദ്ധതികളും നിലച്ചിരിക്കുകയാണെന്ന് പഞ്ചായത്ത് പ്രസിഡണ്ട് എ.എ ജലീല്‍ പറഞ്ഞു. ഇതിന് അടിയന്തിരമായി പരിഹാരം കാണണമെന്ന് എക്‌സിക്യുട്ടീവ് എഞ്ചിനീയറോട് ആവശ്യപ്പെട്ടു. അദ്ദേഹം ഉറപ്പ് നല്‍കിയിട്ടുണ്ട്. ഉറപ്പ് പാലിച്ചില്ലെങ്കില്‍ തുടര്‍ന്നും സമരം ചെയ്യാനാണ് പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനം.

കേരളത്തിന്റെ മുഖച്ഛായ മാറ്റിയത് ഗള്‍ഫ് നാടുകളിലേക്കുള്ള കുടിയേറ്റംകേരളത്തിന്റെ മുഖച്ഛായ മാറ്റിയത് ഗള്‍ഫ് നാടുകളിലേക്കുള്ള കുടിയേറ്റം

ത്രിപുരയില്‍ മുസ്ലിം പള്ളി ആക്രമിച്ചോ? സൈബര്‍ സഖാക്കളെ ചോദ്യം ചെയ്ത് ബല്‍റാം, ഇളക്കിവിടുന്നുത്രിപുരയില്‍ മുസ്ലിം പള്ളി ആക്രമിച്ചോ? സൈബര്‍ സഖാക്കളെ ചോദ്യം ചെയ്ത് ബല്‍റാം, ഇളക്കിവിടുന്നു

English summary
assistant engineer are changing frequently pwd works are in pending
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X