കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വൈറ്റില പാലത്തിന്റെ ക്രമക്കേട് പുറത്ത് കൊണ്ടുവന്ന ഉദ്യോഗസ്ഥയ്ക്ക് സസ്പെൻഷൻ, റിപ്പോർട്ട് ചട്ടവിരുദ്ധം

Google Oneindia Malayalam News

കൊച്ചി: അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഷൈല മോളെ സസ്പെന്റ് ചെയ്തു. വൈറ്റില പാലത്തിന്റെ ക്രമക്കേട് പുറത്ത് കൊണ്ടുവന്ന ഉദ്യോഗസ്ഥയാണ് ഷൈല. ഷൈല മോളെ സസ്‌പെന്റ് ചെയ്യാന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരനാണ് നിര്‍ദ്ദേശം നല്‍കിയത്.

<strong>രാഖിയുടെ കൊലപാതകം; അഖിലിനെ കല്ലെറിഞ്ഞും കൂകി വിളിച്ചും ജനക്കൂട്ടം, വാഹനം നാട്ടുകാർ തടഞ്ഞു, സംഘർഷം! </strong>രാഖിയുടെ കൊലപാതകം; അഖിലിനെ കല്ലെറിഞ്ഞും കൂകി വിളിച്ചും ജനക്കൂട്ടം, വാഹനം നാട്ടുകാർ തടഞ്ഞു, സംഘർഷം!

അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഷൈല മോളെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ട് ചട്ടവിരുദ്ധമാണ്, ക്രമക്കേട് സംബന്ധിച്ച റിപ്പോര്‍ട്ട് ചോര്‍ത്തി നല്‍കി എന്നീകാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നടപടി. വൈറ്റില മേല്‍പാല നിര്‍മാണത്തില്‍ വീഴ്ച്ചയുണ്ടായി എന്ന തരത്തില്‍ ഒരു റിപ്പോര്‍ട്ടും ലഭിച്ചിട്ടില്ലെന്ന് കഴ‍ിഞ്ഞ ദിവസം പൊതുമരാമതത് വകുപ്പ് മന്ത്രി ജി സുധാകരൻ പറഞ്ഞിരുന്നു.

G Sudhakaran

ഇതിന് പിന്നാലെയാണ് സസ്പെന്റ് ചെയ്തത്. ഗുരുതര വീഴ്ചയാണ് എഞ്ചിനീയറുടെ ഭാഗത്ത് നിന്നും ഉണ്ടായത്. ഇത് വെച്ചുപൊറുപ്പിക്കാനാകില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. പാലാരിവട്ടം പാലം അഴിമതിയില്‍ പല പ്രമുഖരും കള്ളക്കളികള്‍ നടത്തുന്നത് പൊതുമരാമത്ത് വകുപ്പിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് പറഞ്ഞ മന്ത്രി വൈറ്റില പാലത്തിലും കുഴപ്പമുണ്ടെന്ന് സ്ഥാപിക്കാന്‍ സര്‍ക്കാര്‍ അറിയാതെ ഉദ്യോഗസ്ഥര്‍ ഇത്തരം ശ്രമങ്ങള്‍ക്ക് സഹായം നല്‍കുന്നുണ്ടോ എന്ന കാര്യം പരിശോധിക്കുമെന്നും വ്യക്തമാക്കിയിരുന്നു.
English summary
Assistant Executive Engineer Shyla Mol suspended
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X