Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഡിഎഫിന് 11, മോദി വരും: ജ്യോതിഷ പ്രവചനം

Gopalakrishnan
കൊച്ചി: കേരളത്തില്‍ യുഡിഎഫിന് 11 സീറ്റുകള്‍ കിട്ടും. എല്‍ഡിഎഫ് 8 സീറ്റില്‍ ഒതുങ്ങും. കേന്ദ്രത്തില്‍ നരേന്ദ്ര മോദി അധികാരത്തിലെത്തും. ഒ രാജഗോപാല്‍ കേന്ദ്ര ക്യാബിനറ്റ് മന്ത്രിയാകും....

പ്രമുഖ ജ്യോത്സ്യനായ തോട്ടക്കാട് എന്‍ ഗോപാലകൃഷ്ണന്റെ പ്രവചനം ഇങ്ങനെയാണ്. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വരുന്നതിന് മുമ്പ് തന്നെ പുസ്തക രൂപത്തില്‍ ജ്യോത്സന്‍ തന്റെ പ്രവചനങ്ങള്‍ പുറത്തിറക്കിയിരുന്നു.

വെറുതേ സൂചനകളല്ല ഗോപാലകൃഷ്ണന്റെ പ്രവചനം. കിറുകൃത്യം കണക്കുകളാണ്. തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥി ഒ രാജഗോപാല്‍ രണ്ട് ലക്ഷത്തി എഴുപത്തി അയ്യായിരം വോട്ടുകള്‍ നേടുമെന്നാണ് പ്രവചനം.

ദേശീയതലത്തില്‍ ബിജെപിക്ക് 193 സീറ്റുകള്‍ ലഭിക്കും. എന്‍ഡിഎ മുന്നണിക്ക് 238 സീറ്റുകള്‍. കോണ്‍ഗ്രസ് 103 സീറ്റില്‍ ഒതുങ്ങും. യുപിഎക്ക് മൊത്തമായി 132 സീറ്റുകളാണ് ലഭിക്കുക. ഇടത് പാര്‍ട്ടികള്‍ക്ക് ആകെ 21 സീറ്റ് കിട്ടും.

ഗോപാലകൃഷ്ണന്റെ പ്രവചന പ്രകാരം കേരളത്തില്‍ യുഡിഎഫിന് കിട്ടുന്ന മണ്ഡലങ്ങള്‍ ഇവയാണ്. തിരുവനന്തപുരം, മാവേലിക്കര, ആലപ്പുഴ, എറണാകുളം, ചാലക്കുടി, വയനാട്, പൊന്നാനി, മലപ്പുറം, കോട്ടയം.

എല്‍ഡിഎഫിന് ആറ്റിങ്ങല്‍, ആലത്തൂര്‍, പാലക്കാട്, കാസര്‍കോട്, തൃശൂര്‍, പത്തനംതിട്ട, ഇടുക്കി എന്നീ മണ്ഡലങ്ങള്‍ ഉറപ്പാണ്. എന്നാല്‍ കൊല്ലം, കോഴിക്കോട്, വടകര, കണ്ണൂര്‍ എന്നീ മണ്ഡലങ്ങളിലെ കാര്യങ്ങള്‍ ഉറപ്പിച്ച് പറയാനാകില്ല. എന്തായാലും യുഡിഎഫിന് 11 ഉം എല്‍ഡിഎഫിന് 9 ഉം സീറ്റുകളാണ് കി്ട്ടു.

കഴിഞ്ഞ നെയ്യാറ്റിന്‍കര തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയുടെ വിജയവും വോട്ട് നിലയും പ്രവചിച്ച കക്ഷിയാണ് ഗോപാലകൃഷ്ണന്‍. ഇത്തവണ കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും നേരിട്ട് സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിച്ചാണ് പ്രവചനം. ദേശീയ തലത്തിലുള്ള വിവരങ്ങള്‍ പല സുഹൃത്തുക്കള്‍ വഴി ശേഖരിക്കുകയായിരുന്നു. അഞ്ഞൂറ കോപ്പിയാണ് തിരഞ്ഞെടുപ്പ് ഫല പ്രവചന പുസ്തകം അച്ചടിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+