Get Updates
Get notified of breaking news, exclusive insights, and must-see stories!

പിണറായി മന്ത്രിസഭ അധികാരമേറ്റത് ലഗ്നത്തില്‍ വിഘ്‌നമുള്ളപ്പോഴോ,ജ്യോതിഷ പ്രകാരം വാഴില്ലത്രെ..

സംഭവം കമ്മ്യൂണിസ്റ്റുകാര്‍ പാര്‍ട്ടിയുടെ പ്രത്യേയ ശാസ്ത്രത്തില്‍ മാത്രം വിശ്വസിക്കുന്നവരാണ് എന്നൊക്കെ പറയുമെങ്കിലും ജനങ്ങള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോഴെങ്കിലും സമയവും രാശിയും ഒന്ന് നോക്കാമായിരുന്നു.....

അധികാരം ഏറ്റെടുത്ത സമയം ശുഭകരമല്ലെന്നാണ് ജ്യോതിഷികളുടെ പ്രവചനത്തില്‍ പറയുന്നത്. പൂരാടത്തിന്റെ മൂന്നാംപാദത്തിലാണ് സത്യപ്രതിജ്ഞ നടന്നത്. പോരാതത്തിന് കറുത്ത പക്ഷത്തിലെ ചതുര്‍ത്ഥിയും കന്നിരാശിയും. പോരെ ഭരണം ഇരുളടയാന്‍... വിശ്വസിച്ചാലും ഇല്ലെങ്കിലും സംഭവിക്കാന്‍ പോകുന്നത് ഇതാണോ...? ജ്യോതിഷത്തില്‍ വിശ്വാസമുള്ളവരും ഇല്ലാത്തവരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍...

കറുത്ത പക്ഷത്തിലെ കന്നിരാശി

കറുത്ത പക്ഷത്തിലെ കന്നിരാശി


കറുത്ത പക്ഷത്തിലെ കന്നിരാശി ശുഭകാര്യങ്ങള്‍ക്ക് നല്ലതല്ല എന്നൊരു വിശ്വാസമുണ്ട്. മാത്രമല്ല ചതുര്‍ത്ഥി കൂടിയാണെങ്കില്‍ ശുഭ കാര്യങ്ങള്‍ മാത്രമല്ല ദൂരയാത്ര പോലും പാടിലെന്നാണ് ശാസ്ത്രം.

ഭരണത്തിന് ദീര്‍ഘായുസ്സുണ്ടാക്കില്ല

ഭരണത്തിന് ദീര്‍ഘായുസ്സുണ്ടാക്കില്ല


ഈ സമയത്ത് ചെയ്യുന്ന ശുഭ കാര്യങ്ങള്‍ക്ക് ദീര്‍ഘായുണ്ടാകില്ല എന്നാണ് പറയുന്നത്. അപ്പോള്‍ അഞ്ച് വര്‍ഷത്തെ ഭരണം എല്‍ഡിഎഫിന് പൂര്‍ത്തിയാകാന്‍ സാധിക്കില്ലേ....

വിഎസ് ഒന്ന് സൂക്ഷിക്കുന്നത് നല്ലതാ...

വിഎസ് ഒന്ന് സൂക്ഷിക്കുന്നത് നല്ലതാ...


ഭരണത്തിലുള്ള മുതിര്‍ന്നവര്‍ക്ക് ദോഷകരമായി ബാധിക്കും എന്നൊരു പ്രവചനുവുമുണ്ട്. അങ്ങനെ വരുമ്പോള്‍ മുന്‍ കരുതല്‍ എടുക്കേണ്ടത് വിഎസ് അല്ലേ...

ഇടതുപക്ഷകാര്‍ക്ക് ഇതൊന്നും വിശ്വാസം ഇല്ലെന്ന് മാത്രം പറയരുത്..

ഇടതുപക്ഷകാര്‍ക്ക് ഇതൊന്നും വിശ്വാസം ഇല്ലെന്ന് മാത്രം പറയരുത്..


ഇതിലൊന്നും ഞങ്ങള്‍ക്ക് വിശ്വാസം ഇല്ലെന്ന് മാത്രം പറയരുത്. അത്രയ്ക്ക് ധൈര്യമുണ്ടെങ്കില്‍ പിന്നെന്തേ 13 നമ്പര്‍ കാര്‍ മാറ്റി നിര്‍ത്തിയത്...

മുഖ്യമന്ത്രിയ്ക്ക് വരും വര്‍ഷത്തെ രാശിഫലം ഇങ്ങനെയാണ്

മുഖ്യമന്ത്രിയ്ക്ക് വരും വര്‍ഷത്തെ രാശിഫലം ഇങ്ങനെയാണ്


1945 മെയ് മാസം 24 ാം തിയ്യതി ജനിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ ജന്മനക്ഷത്രം ചോതിയാണ്. നക്ഷത്രപ്രകാരം പൊതുപ്രവര്‍ത്തന രംഗത്ത് വിജയിക്കാന്‍ കഴിയുമെങ്കിലും സ്ഥാനം നിലനിര്‍ത്താന്‍ നന്നേ പ്രയാസപ്പെടേണ്ടി വരും. അറിയാത്ത കാര്യങ്ങളില്‍ അഭിപ്രായം പറയുന്നത് വിനയാകും, അപ്രതീക്ഷിത സ്ഥലങ്ങളില്‍ നിന്നും ധനയോഗം കാണുന്നു, കൈവശമുള്ള ധനം കൈവിട്ടു പോകാതെ സൂക്ഷിക്കണം, മുന്‍കോപം നിയന്ത്രിച്ചിലെങ്കില്‍ പലവിധ വിപത്തുക്കളും സംഭവിക്കും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിച്ചും പുണ്യകര്‍മ്മങ്ങള്‍ ചെയ്തും ദോഷങ്ങള്‍ അകറ്റാം എന്നാണ് നക്ഷത്ര പ്രകാരം പറയുന്നത്. എല്ലാം ചേര്‍ത്ത് വായിക്കുമ്പോള്‍ ലഗ്നത്തില്‍ വിഘ്‌നം തന്നെ ഫലം...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+