കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ആശ്വാസകിരണം'; കുടിശിക വരുത്തരുതെന്ന് മനുഷ്യാവകാശ കമ്മീഷൻ

Google Oneindia Malayalam News

തിരുവനന്തപുരം : മുഴുവൻ സമയപരിചരണം ആവശ്യമുള്ള രോഗികളുടെ സഹായികൾക്ക് മാസം 600 രൂപ വീതം സഹായം നൽകുന്ന ആശ്വാസകിരണം പദ്ധതി കുടിശികയില്ലാതെ നടപ്പിലാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.
പദ്ധതിക്ക് കീഴിൽ കൂടുതൽ വിഭാഗങ്ങളെ കൊണ്ടുവരുമ്പോൾ അതിനാവശ്യമായ ഫണ്ട് കൂടി വകയിരുത്തണമെന്നും കമ്മീഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു.
പദ്ധതിയിൽ നിന്നും 17 മാസമായി ധന സഹായം കിട്ടാറില്ലെന്നും 1,,13,713 പേർ ബുദ്ധിമുട്ടുകയാണെന്നുമുള്ള വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്.

നിലവിൽ ആനുകൂല്യം ലഭിക്കുന്ന ശയ്യാവലംബർക്ക് പുറമേ ബുദ്ധിമാന്ദ്യം, ഓട്ടിസം, സെറിബറൽ പാൾസി, മാനസിക വൈകല്യം, മാനസിക രോഗങ്ങൾ, കാൻസർ, പ്രായാധിക്യം എന്നിവ അനുഭവിക്കുന്നവരുടെ സഹായികളെ കൂടി പട്ടികയിൽ പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് സാമൂഹിക സുരക്ഷാ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ കമ്മീഷനെ അറിയിച്ചു.

huma right

ഇത്തരത്തിൽ ഗുണഭോക്താക്കളുടെ എണ്ണം വർദ്ധിച്ചപ്പോൾ ബജറ്റ് വിഹിതത്തേക്കാൾ കൂടുതൽ തുക ആവശ്യമായി വന്നു. നടപ്പുസാമ്പത്തിക വർഷത്തെ ബജറ്റ് വിഹിതമായ 40 കോടി അനുവദിച്ചിട്ടുണ്ട്. 2018 ഡിസംബർ മുതൽ 2019 ഏപ്രിൽ വരെ കുടിശികയായ 36,92,89,309 രൂപ അനുവദിച്ചിട്ടിണ്ടെന്നും ഫണ്ട് ലഭ്യമാകുന്ന മുറയ്ക്ക് തുടർന്നുള്ള ധനസഹായം അനുവദിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

കിടപ്പുരോഗികളുടെ പരിചാരകർക്ക് തൊഴിലിന് പോകാൻ കഴിയാറില്ലെന്ന് ഉത്തരവിൽ പറയുന്നു. കുടുംബത്തിലെ ഒരാളായിരിക്കും ഈ ചുമതല ഏറ്റെടുക്കുന്നത്. ദാരിദ്ര്യ രേഖക്ക് താഴെയുള്ളവർക്ക് ആശ്വാസം പകരാനുള്ള പദ്ധതിക്ക് കുടിശിക വരുത്തരുതെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.

English summary
Aswasakiranam; no dues never come in program state human right commission instruct
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X