കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രംപ് വരുമ്പോൾ ചേരി മറയ്ക്കാൻ മതിൽ, പ്രതിഷേധവുമായി മലയാളി മനുഷ്യാവകാശ പ്രവർത്തക ഗുജറാത്തിൽ

Google Oneindia Malayalam News

അഹമ്മദാബാദ്: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യ സന്ദർശിക്കാനിരിക്കെ അഹമ്മദാബാദിൽ ചേരി മതിൽകെട്ടി മറയ്ക്കാനുള്ള നീക്കത്തിനെതിരെ സമരവുമായി മലയാളിയായ മനുഷ്യാവകാശ പ്രവർത്തക. തിരുവനന്തപുരം സ്വദേശിയായ അശ്വതി ജ്വാലയാണ് പ്രതിഷേധത്തിന് ഒരുങ്ങുന്നത്. മതിൽ നിർമാണം നടക്കുന്ന അഹമ്മദാബാദ് സർദാർ നഗറിലെ ഇന്ദിരാ ബ്രിഡ്ജിലേക്കുള്ള റോഡിൽ അശ്വതി നിരാഹാര സമരം ആരംഭിച്ചു.

'ജെവിഎം കോണ്‍ഗ്രസില്‍ ലയിച്ചു'; പ്രഖ്യാപനവുമായി 2 എംഎല്‍എമാര്‍, അംഗബലം 16 ല്‍ നിന്ന് 18ലേക്ക് 'ജെവിഎം കോണ്‍ഗ്രസില്‍ ലയിച്ചു'; പ്രഖ്യാപനവുമായി 2 എംഎല്‍എമാര്‍, അംഗബലം 16 ല്‍ നിന്ന് 18ലേക്ക്

ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പ്രതിഷേധം ആരംഭിച്ച വിവരം അശ്വതി പങ്കുവെച്ചത്. ഒരു സർക്കാരിനും അതിഥികൾക്കും എതിരായല്ല ഈ സമരം. ഇതു പോലെ അതിഥികൾക്കു മുമ്പിൽ മറച്ചു പിടിക്കേണ്ട അംഗങ്ങൾ നമ്മുടെ കുടുംബത്തിൽ ഉണ്ടാകരുത്. പുഴുക്കളെപ്പോലെയാണ് ഈ മനുഷ്യർ ഇപ്പോൾ ഇവിടെ ജീവിക്കുന്നത്. ഇവരെ ആർക്കു മുന്നിലും അഭിമാനത്തോടെ നിൽക്കാവുന്ന ജീവിത നിലവാരത്തിലേയ്ക്ക് ഉയർത്തേണ്ട ബാധ്യത ഭരണകൂടങ്ങൾക്കുണ്ടെന്ന് ഫേസ്ബുക്ക് കുറിപ്പിൽ അശ്വതി പറയുന്നു.

aswathi

അശ്വതിയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ

അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിൻറെ ഇന്ത്യാ സന്ദർശനത്തിൻറെ ഭാഗമായി അഹമ്മദാബാദിലെ ചേരികളിലെ കുറച്ച് മനുഷ്യരെ മതിൽ കെട്ടി മറയ്ക്കുന്നു എന്ന വാർത്ത ഒരു നടുക്കത്തോടെയാണ് കേട്ടത്. അടുത്ത വണ്ടിയ്ക്ക് ഇവിടെയെത്തി. കാണുന്നതും കേൾക്കുന്നതുമായ അനുഭവങ്ങൾ കരളലിയിക്കുന്നതാണ്. ഇവ മനസ്സിൽ ഏൽപ്പിക്കുന്ന പൊള്ളൽ ഈ വിഷയത്തിൽ സമരമുഖത്തേയ്ക്കിറങ്ങാൻ പ്രേരിപ്പിക്കുന്നു. ഇതിൻറെ ഭാഗമായി മതിൽ നിർമ്മാണം നടക്കുന്ന അഹമ്മദാബാദ് സർദാർ നഗറിലെ ഇന്ദിരാ ബ്രിഡ്ജിലേക്കുള്ള റോഡിൽ ഇന്നു മുതൽ പ്രതിഷേധ സൂചകമായി നിരാഹാര സമരം ആരംഭിക്കുകയാണ്.

ഒരു സർക്കാരിനും അതിഥികൾക്കും എതിരായല്ല ഈ സമരം. ഇതു പോലെ അതിഥികൾക്കു മുമ്പിൽ മറച്ചു പിടിക്കേണ്ട അംഗങ്ങൾ നമ്മുടെ കുടുംബത്തിൽ ഉണ്ടാകരുത്. പുഴുക്കളെപ്പോലെയാണ് ഈ മനുഷ്യർ ഇപ്പോൾ ഇവിടെ ജീവിക്കുന്നത്. ഇവരെ ആർക്കു മുന്നിലും അഭിമാനത്തോടെ നിൽക്കാവുന്ന ജീവിത നിലവാരത്തിലേയ്ക്ക് ഉയർത്തേണ്ട ബാധ്യത ഭരണകൂടങ്ങൾക്കുണ്ട്. ആ ഭരണകൂടങ്ങൾ അതിൽ പുറകോട്ടു പോയാൽ അതിനെതിരെ ശബ്ദമുയർത്തേണ്ട ഉത്തരവാദിത്വം ഓരോ പൗരനും ഉണ്ട്...

"ഇത് കൊണ്ട് ഞങ്ങൾക്ക് താമസിക്കാൻ നല്ലൊരു വീട് കിട്ടുമോ ചേച്ചീ...??" നിങ്ങൾക്ക് വേണ്ടി സമരം ചെയ്യാൻ തയ്യാർ എന്ന് വാഗ്ദാനം ചെയ്തപ്പോൾ ഇവിടത്തെ ഒരു കൊച്ചു കുട്ടി ചോദിച്ചതാണ്. "ശ്രമിച്ചു നോക്കാം" എന്നൊരു മറുപടി കൊടുത്തിട്ടുണ്ട്. അതിന് വേണ്ടി ഏതറ്റം വരെയും പോകും എന്ന തീരുമാനം മനസ്സിൽ എടുത്തിട്ടുമുണ്ട്.
വന്ദേമാതരം

English summary
Aswathi Jwala at Gujarat to protest against wall construction during Trump visit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X