കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീട്ടില്‍ നിന്നും പുറത്തേക്കിറങ്ങുന്ന ആണുങ്ങള്‍ സൂക്ഷിക്കുക... പോലീസിനെതിരെ അശ്വതി ജാല

Google Oneindia Malayalam News

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ തര്‍ക്കത്തിനിടെ ഡിവൈഎസ്പി പിടിച്ച് തള്ളിയ യുവാവ് വാഹനമിടിച്ച് മരിച്ച സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി അശ്വതി ജാല. ഫേസ്ബുക്ക് പോസ്റ്റിലാണ് അവര്‍ പോലീസ് നടപടിക്കെതിരെ തുറന്നടിച്ചത്. നെയ്യാറ്റിന്‍കര സ്വദേശി സനല്‍ ഇന്നലെ രാത്രി കൊല്ലപ്പെട്ടിരിക്കുന്നു. ഇന്നലെ രാത്രി പത്തരയോടെ നെയ്യാറ്റിന്‍കര കിടങ്ങാം വിളയിലെ ചായക്കടയുടെ മുന്നിലാണ് സംഭവം നടക്കുന്നത്. സനലിന്റെ വാഹനം ഡിവൈഎസ്പിയുടെ വാഹനത്തിന് മുന്നില്‍ പാര്‍ക്ക് ചെയ്തത് തര്‍ക്കത്തിനിടയാക്കി. സമീപത്തെ വീട്ടില്‍ നിന്നിറങ്ങിയ ഡിവൈഎസ്പി വാഹനം മാറ്റാന്‍ പറഞ്ഞ് കൊണ്ട് സനലിനോട് കയര്‍ക്കുകയായിരുന്നു. മര്‍ദനമേറ്റ സനല്‍ റോഡിലേക്ക് വീഴുകയും എതിരെ വന്ന വാഹനം ഇടിക്കുകയുമായിരുന്നു.

1

പരുക്കേറ്റ സനലിനെ ആശുപത്രിയില്‍ കൊണ്ടുപോകാനും ഡിവൈഎസ്പി കൂട്ടാക്കിയില്ല. എസ്‌ഐ എത്തി ആദ്യം നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദേശിക്കുകയും ആയിരുന്നു. മെഡിക്കല്‍ കോളേജിലെത്തിയപ്പോഴേക്കും സനല്‍ മരിച്ചിരുന്നു. വീട്ടില്‍ നിന്നും പുറത്തേക്കിറങ്ങുന്ന ആണുങ്ങള്‍ സൂക്ഷിക്കുക. വീട്ടിലേക്ക് തിരിച്ചെത്തുമെന്ന് ഒരു ഉറപ്പുമില്ല. പോലീസ് ഏമാന്മാരുടെ ഒരു നിമിഷത്തെ ദേഷ്യത്തില്‍ തീരും ജീവന്‍. അതേസമയം സംഭവത്തില്‍ ഡിവൈഎസ്പിക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. യുവാവിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുമെന്നാണ് സൂചന. ഡിവൈഎസ്പിയെ അറസ്റ്റ് ചെയ്യാതെ മൃതദേഹം അടക്കം ചെയ്യില്ലെന്നാണ് ബന്ധുക്കളുടെ നിലപാട്.

ഡിവൈഎസ്പിക്കെതിരെ ഗുരുതര ആരോപണം.... സനലിനെ ബലമായി റോഡിലേക്ക് തള്ളിയിട്ടു!!ഡിവൈഎസ്പിക്കെതിരെ ഗുരുതര ആരോപണം.... സനലിനെ ബലമായി റോഡിലേക്ക് തള്ളിയിട്ടു!!

പ്ലാന്‍ പ്ലാന്‍ "സുവര്‍ണാവസരം"പൊളിഞ്ഞു! ശ്രീധരന്‍ പിള്ളയെ പഞ്ഞിക്കിട്ട് മന്ത്രി! വൈറലായി ഫേസ്ബുക്ക് പോസ്റ്റ്

English summary
aswathy jwala fb post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X