Get Updates
Get notified of breaking news, exclusive insights, and must-see stories!

മാതൃഭൂമിക്കെതിരെ പ്രതിഷേധം: അശ്വതിയുടെ ആത്മഹത്യക്ക് കാരണം സദാചാര പോലീസ് അല്ല

കൊടുങ്ങല്ലൂര്‍: സദാചാര പോലീസ് ചമഞ്ഞുള്ള ചോദ്യം ചെയ്യല്‍ മൂലമല്ല കൊടുങ്ങല്ലൂരില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തതെന്ന് നാട്ടുകാര്‍. ഇത്തരത്തില്‍ വാര്‍ത്ത കൊടുത്തത് മൂലമാണ് പെണ്‍കുട്ടിയുടെ അമ്മാവന്‍ ആത്മഹത്യ ചെയ്തതെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.

മാതൃഭൂമി പത്രത്തിനെതിരെയാണ് നാട്ടുകാരുടെ രോഷം മുഴുവന്‍. തെറ്റായ വാര്‍ത്ത നല്‍കിയ മാതൃഭൂമി ലേഖകനെ അറസ്റ്റ് ചെയ്യണം എന്നും സംയുക്ത സമരസമിതി ആവശ്യപ്പെടുന്നു.

Aswathy Suicde Protest

വീട്ടിനുള്ളില്‍ സഹപാഠിക്കൊപ്പം സംസാരിച്ചിരിക്കവെ അയല്‍വാസിയാണ് നാട്ടുകാരെ വിളിച്ച് കൂട്ടി അശ്വിതിയെ ചോദ്യം ചെയ്തത്. എന്നാല്‍ പെണ്‍കുട്ടി ഇക്കാര്യം നിഷേധിച്ചു. പിന്നീട് അയല്‍വാസി തന്നെ വീട്ടിനുളളില്‍ നിന്ന് സഹപാഠിയെ കണ്ടുപിടിച്ചു. വീണ്ടും അശ്വിതിയെ നാട്ടുകാര്‍ ചോദ്യം ചെയ്തു. ഇതിനിടയിലാണ് പെണ്‍കുട്ടി വീട്ടിനുള്ളില്‍ കയറി മണ്ണെണ്ണയൊഴിച്ച് ആത്മഹത്യ ചെയ്തത്.

അശ്വതിയെ ചോദ്യം ചെയ്യുന്ന സമയത്ത് അമ്മാവനും കൂടെയുണ്ടായിരുന്നു. സദാചാര പോലീസ് ചമഞ്ഞുള്ള ചോദ്യം ചെയ്യലാണ് അശ്വതിയുടെ ജീവനെടുത്തത് എന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിപ്പിച്ചപ്പോഴാണ് ഇദ്ദേഹവും ആത്മഹത്യ ചെയ്തത്.

അശ്വതിയേയും സഹപാഠിയേയും ചോദ്യം ചെയ്തത് സദാചാര ഗുണ്ടായിസം അല്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും നടക്കുന്ന സദാചാര ഗുണ്ടായിസത്തെക്കുറിച്ച് പ്രശ്‌നത്തില്‍ ഇടപെട്ടവര്‍ക്ക് അറിയുകപോലും ഇല്ലെന്നും നാട്ടുകാര്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+