അശ്ലീല കമന്റിട്ടയാൾക്ക് മുഖത്തടിച്ച മറുപടി നൽകി അശ്വതി, കമന്റ് മുക്കി, ഒടുവിൽ മാപ്പും
കൊച്ചി: സോഷ്യല്‍ മീഡിയയില്‍ സജീവമായാലും അല്ലാതിരുന്നാലും കമന്റ് ബോക്‌സുകളിലും ഇന്‍ബോക്‌സിലും ദിനംപ്രതിയെന്നോണം അശ്ലീലവും അധിക്ഷേപവും അടക്കം നേരിടേണ്ടി വരുന്നവരാണ് പല സ്ത്രീകളും. അക്കാര്യത്തില്‍ സെലിബ്രിറ്റികള്‍ക്കും അല്ലാത്തവര്‍ക്കുമെല്ലാം സമാന അനുഭവങ്ങള്‍ തന്നെയാവും.
അത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ അശ്ലീല കമന്റിട്ട വ്യക്തിക്ക് നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത് നല്‍കിയ മറുപടി വൈറലാവുകയാണ്. പിന്നാലെ ഇയാള്‍ മാപ്പ് പറഞ്ഞ് രംഗത്ത് വരികയും ചെയ്തു. അശ്വതി സ്വന്തം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെയാണ് നഹബ് നഹബ്‌സ് എന്ന അക്കൗണ്ടില്‍ നിന്നും അശ്ലീല കമന്റിട്ടത്.

മാറിടത്തെ കുറിച്ചുള്ളതായിരുന്നു ഇയാളുടെ കമന്റ്. ഇതോടെ അശ്വതി വായടപ്പിക്കുന്ന മറുപടിയുമായി രംഗത്ത് വന്നു. സൂപ്പര്‍ ആവണമല്ലോ.. ഒരു കുഞ്ഞിന് രണ്ട് കൊല്ലം പാലൂട്ടാന്‍ ഉളളതാണ്. ജീവന്‍ ഊറ്റി കൊടുക്കുന്നത് കൊണ്ട് തന്നെ താങ്കളുടെ അമ്മയുടേത് ഉള്‍പ്പെടെ ഞങ്ങള്‍ സകല പെണ്ണുങ്ങളുടേയും സൂപ്പര്‍ തന്നെ ആണ്.. എന്നാണ് അശ്വതി മറുപടി നല്‍കിയത്.. ഇതോടെ അശ്വതിക്ക് കയ്യടിച്ച് നിരവധി പേര്‍ രംഗത്ത് വന്നു. അശ്വതിയുടെ മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറലായി.
Recommended Video
ഇയാളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലും ആളുകള്‍ വിമര്‍ശങ്ങളും പ്രതിഷേധവും ഉയര്‍ത്തി. ഇതോടെ ഇയാള്‍ കമന്റ് ഡിലീറ്റ് ചെയ്തു. മാത്രമല്ല മാപ്പ് പറഞ്ഞ് സ്വന്തം അക്കൗണ്ടും ഇയാള്‍ ഡീ ആക്ടിവേറ്റ് ചെയ്തിരിക്കുകയാണ്. ഒരു തെറ്റ് പറ്റി, ക്ഷമിക്കണം, എനിക്കും കുടുംബമുണ്ട് എന്നാണ് ഇയാള്‍ പോസ്റ്റ് ഇട്ടിരിക്കുന്നത്. നിരവധി പേരാണ് അശ്വതിയെ ഈ മറുപടിയുടെ പേരില്‍ അഭിനന്ദിക്കുന്നത്












Click it and Unblock the Notifications