കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പ്രസാദം തന്നിട്ട് അമ്പലത്തിലെ തിരുമേനി പറയുവാ ഹാപ്പി ക്രിസ്തുമസ് എന്ന്'; ഇവിടിങ്ങനാണെന്ന് അശ്വതി

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: കോമഡി സൂപ്പര്‍ നൈറ്റ്, ശ്രീകണ്ഠന്‍ നായര്‍ ഷോ, നായികാ നായകന്‍ തുടങ്ങിയ ടെലിവിഷന്‍ പരിപാടികളിലുടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ അവതാരകയാണ് അശ്വതി ശ്രീകാന്ത്. രസകരമായ കുറിപ്പുകളിലൂടെ സാമൂഹ്യമാധ്യമങ്ങളിലും സജീവമായ അശ്വതി ശ്രീകാന്തിന്‍റെ ഒരു ഫേസ്ബുക്ക് കുറിപ്പിന് ഈയിടെ വലിയ പ്രശംസയാണ് ലഭിച്ചത്.

'എന്‍പിആര്‍ തയ്യാറാക്കുന്നത് പൗരത്വ കാർഡിന് വേണ്ടിയും'; ചിദംബരത്തിന്‍റെ വീഡിയോ പുറത്ത് വിട്ട് ശോഭ'എന്‍പിആര്‍ തയ്യാറാക്കുന്നത് പൗരത്വ കാർഡിന് വേണ്ടിയും'; ചിദംബരത്തിന്‍റെ വീഡിയോ പുറത്ത് വിട്ട് ശോഭ

ക്രിസ്മസ് ദിനത്തില്‍ അമ്പലത്തില്‍ പോയപ്പോളുണ്ടായ അനുഭവം പങ്കുവെച്ചു കൊണ്ടുള്ള അശ്വതിയുടെ കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. വിശദാംശങ്ങള്‍ ഇങ്ങനെ..

അമ്പലത്തില്‍ പോയപ്പോള്‍

അമ്പലത്തില്‍ പോയപ്പോള്‍

ക്രിസ്മസ് ദിനത്തില്‍ അമ്പലത്തില്‍ പോയപ്പോള്‍ പ്രസാദം തന്നിട്ട് തിരുമേനി ഹാപ്പി ക്രിസ്മസ് എന്ന് പറഞ്ഞുവെന്നാണ് അശ്വതി ശ്രീകാന്ത് ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുന്നത്. ഇത് കേരളമാണ് ഇവിടെ ഇങ്ങനെയാണെന്നും അശ്വതി പറയുന്നു..

ഇത് കേരളമാണ്, ഇവിടിങ്ങനാണ്

ഇത് കേരളമാണ്, ഇവിടിങ്ങനാണ്

'നമ്മടെ ഉണ്ണീശോടെ പിറന്നാളല്ലേന്നോർത്ത് രാവിലെ ഒന്ന് അമ്പലത്തിൽ പോയപ്പോൾ പ്രസാദം തന്നിട്ട് തിരുമേനി പറയുവാ ഹാപ്പി ക്രിസ്തുമസ് എന്ന്...!! പിന്നല്ല !! ഇത് കേരളമാണ്, ഇവിടിങ്ങനാണ്'-അശ്വതി ഫേസ്ബുക്കില്‍ കുറിച്ചു.

സാന്‍റാ തൊപ്പിയും

സാന്‍റാ തൊപ്പിയും

സാന്‍റാ തൊപ്പിയും തലയില്‍ വെച്ചുള്ള ചിത്രവും കുറിപ്പിനൊപ്പം അശ്വതി പങ്കുവെക്കുന്നുണ്ട്. മികച്ച രീതിയിലുള്ള പ്രതികരണമാണ് അശ്വതിയുടെ പോസ്റ്റിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇതിനോടകം തന്നെ 23000 ല്‍ അധികം ആളുകള്‍ ലൈക്ക് ചെയ്ത ഈ പോസ്റ്റ് 242 ലേറെ ആളുകള്‍ പങ്കുവെക്കുകയും ചെയ്തു.

നിരവധി കമന്‍റുകള്‍

നിരവധി കമന്‍റുകള്‍

പോസ്റ്റിന് താഴെ നിരവധി അനുകൂല കമന്‍റുകളും ആളുകള്‍ രേഖപ്പെടുത്തുന്നുണ്ട്. പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരവുമായി ബന്ധപ്പെടുത്തി വര്‍ഗീയമായ വേര്‍തിരുവകളെ ചെറുക്കാന്‍ പിന്തുണയെന്ന രീതിയിലാണ് അശ്വതിയുടെ പോസ്റ്റെന്നാണ് ചിലര്‍ വ്യാഖ്യാനിക്കുന്നത്.

 തൊടുപുഴ ശ്രീകൃഷ്ണ ക്ഷേത്രം

തൊടുപുഴ ശ്രീകൃഷ്ണ ക്ഷേത്രം

'ഓഹോ അത്രയ്‍ക്കയോ എന്നാൽ ആ തിരുമേനിയെ ഒന്ന് കാണണമല്ലോ' എന്ന് രാജേഷ് എന്ന വ്യക്തി സര്‍ക്കാസത്തിന്‍റെ ഭാഷയില്‍ പറഞ്ഞപ്പോള്‍ തൊടുപുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിലേക്ക് വരുവെന്ന മറുപടിയും അശ്വതി ശ്രീകാന്ത് കൊടുക്കുന്നുണ്ട്.

ഇന്നലെവരെ അങ്ങനെ തന്നെയായിരുന്നു

ഇന്നലെവരെ അങ്ങനെ തന്നെയായിരുന്നു

'ഇന്നലെവരെ അങ്ങനെ തന്നെയായിരുന്നു ...പക്ഷേ ഇപ്പോൾ ഒരോർമ്മപ്പെടുത്തൽ വേണ്ടിവരുന്നു...ആർക്കുവേണ്ടിയാണീ ഓർമ്മപ്പെടുത്തൽ...നമ്മളറിയാതെ നമ്മളിലെ സൗഹാർദ്ദം ആരൊക്കെയോ ചോർത്തിയെടുക്കാൻ ശ്രമിക്കുന്നു'-എന്നാണ് വൈഗ സുബ്രഹ്മണ്യം എന്നയാള്‍ കമന്‍റില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

കരോൾ വന്നപ്പോള്‍

കരോൾ വന്നപ്പോള്‍

ഇതു കേരളമാണ് ഇവിടെ ഇങ്ങെനെ ആണെന്ന് പ്രേത്യേകിച്ചു പറയെന്നോ അതും ഈ സന്ദർഭത്തിൽ എന്നൊരാള്‍ പറയുമ്പോള്‍ ഇവിടെ കരോൾ വന്ന പത്തിരുപതു പിള്ളേരുടെ ഗ്രൂപ്പിൽ ഒരൊറ്റ ക്രിസ്ത്യാനി ഇല്ലാരുന്നു അപ്പോഴാ ഒരു തിരുമേനി എന്നാണ് മറ്റൊരാള്‍ കമന്‍റില്‍ പറയുന്നത്.

തള്ളുകയാണോ

തള്ളുകയാണോ

അതേസമയം തന്നെ അശ്വതി വെറുതെ തള്ളുകയാണെന്ന ആരോപണവുമായി ചിലരും രംഗത്തുണ്ട്. അവര്‍ക്കൊക്കെ തനിക്ക് അതിന്‍റെ ആവശ്യമില്ലെന്നും പറഞ്ഞത് സത്യമാണെന്നും അശ്വതി മറുപടിയിലൂടെ വ്യക്തമാക്കുന്നുണ്ട്.

അത് സാന്റാ ക്ലോസ് ആയിരുന്നു

അത് സാന്റാ ക്ലോസ് ആയിരുന്നു

അശ്വതിയുടെ പോസ്റ്റിന് താഴെ വന്ന മറ്റ് ചില രസകരമായ കമന്‍റുകള്‍ ഇങ്ങനെ..

'കുട്ടി അറിഞ്ഞില്ല, അത് സാന്റാ ക്ലോസ് ആയിരുന്നു. എല്ലാം ഒന്നാണ്. പക്ഷേ രാഷ്ട്രീയക്കാർ സമ്മതിക്കണ്ടേ. പള്ളീലച്ചൻ 'ഹാപ്പി ഓണം പറയാറുണ്ട്, ഇമാം ശബരിമല യാത്രക്കാർക്ക് സൗകര്യം ചെയ്തുകൊടുക്കാറുണ്ട്. ഇവിടെ ഇങ്ങനൊക്കെ ആയിരുന്നു, ഇങ്ങനെയുംകൂടിയാണ്. മതപരമായും രാഷ്ട്രീയമായും എതിർപ്പുകൾ ഉണ്ടാവും പക്ഷേ ഇപ്പോൾ എല്ലാം ബിസിനസ്സ് ആയി, മതവും രാഷ്ട്രീയവും സിനിമയും കലയും എല്ലാം. മറ്റേതിനേക്കാൾ മികച്ചത് നമ്മുടേതാണ് എന്ന് മാത്സര്യം വർദ്ധിച്ചു വരുന്നു. ഇതൊന്നും കേരളമെന്ന ഇട്ടാവട്ടത്തിൽ ഒതുങ്ങുന്നതും അല്ല, ലോകം അങ്ങിനെയാണ്.'

നല്ല കാര്യം..

നല്ല കാര്യം..

ഇന്നത്തെ ലോകത്തെ ഇങ്ങനെ ഉള്ള അനുഭവങ്ങൾ കൊണ്ട് നല്ലൊരു ഉദാഹരണം കാണിച്ച് കൊടുക്കേണ്ടി ഇരിക്കുന്നു. പണ്ടെങ്ങോ നമുക്ക് അന്യമായ മത വിവേചനം പതിന്മടങ്ങ് ആയി തിരികെ വന്നിരിക്കുന്ന സാഹചര്യത്തിൽ ഇതുപോലെ ഉള്ള നല്ല നല്ല സാഹചര്യങ്ങൾ സമൂഹത്തിന് മുമ്പിൽ കൊണ്ടുവരണം.. കൺമുന്നിൽ കാണിച്ചാൽ തന്നെയും വിശ്വസിക്കാൻ പാട് പെടുന്ന സമൂഹമാണ് നമ്മുടെ. അപ്പോൾ കേവലം ഒരു വാക്കുകൊണ്ട് ഒരാളെ വാർത്തെടുക്കുക പ്രയാസം ..അതുകൊണ്ട് ഓവർ ആണ്, ഇങ്ങനെ ഒന്നും ആവശ്യം ഇല്ല എന്ന് പറയുന്നവരെ മൈൻഡ് ചെയ്യണ്ട. ഇൗ കമന്റ് പറയുന്ന ആളുകൾ അടങ്ങുന്ന സമൂഹം തന്നെയാ നമ്മുടെ .എന്തെങ്കിലും ഒരു മാറ്റം പ്രഹസനം വഴി എങ്കിലും വരട്ടെ എന്ന് പറയുന്നതിന് പകരം ചുമ്മാ ട്രോളും വായിച്ച് ഇരുന്നു. കേരളം ഇങ്ങനെ ആണ് എന്ന് അടിക്കുറിപ്പ് എഴുതി ഫുൾ സ്റ്റോപ് ഇടുന്നവർക്ക്‌ അത് എതിർക്കാൻ ഉള്ള സ്വാതന്ത്രവും ഇല്ല...

നാടിൻറെ ശത്രുവിനെ തിരിച്ചറിയണം

നാടിൻറെ ശത്രുവിനെ തിരിച്ചറിയണം

ഈ നല്ല സന്ദേശത്തിനടിയിലും അസ്വസ്ഥരാവുന്ന മനുഷ്യർ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയം ഏതെന്നു നോക്കിയാൽ ആരാണ് നമ്മുടെ നാടിൻറെ ശത്രു എന്ന് തിരിച്ചറിയാം.

ഫേസ്ബുക്ക് പോസ്റ്റ്

അശ്വതി ശ്രീകാന്ത്

ജാര്‍ഖണ്ഡ് ആവര്‍ത്തിക്കുമോ; ദില്ലി, ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് ആശങ്കജാര്‍ഖണ്ഡ് ആവര്‍ത്തിക്കുമോ; ദില്ലി, ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് ആശങ്ക

മെഗാസ്റ്റാര്‍ പോലും ഫ്രീയായി പ്രമോഷന്‍ ചെയ്ത ആ പരിപാടിയുടെ കണക്ക് എവിടെ? ആരോപണവുമായി സന്ദീപ് വാര്യര്മെഗാസ്റ്റാര്‍ പോലും ഫ്രീയായി പ്രമോഷന്‍ ചെയ്ത ആ പരിപാടിയുടെ കണക്ക് എവിടെ? ആരോപണവുമായി സന്ദീപ് വാര്യര്

English summary
Aswathy Sreekanth on x'mas day experience
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X