Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണത്തിന്റെ ബെൽറ്റ് ബക്കിൾ, ക്രൂഡ് ചെയിൻ; ഗ്രീൻ ചാനൽ വഴി കടത്താൻ ശ്രമിച്ച 407 ഗ്രാം പിടികൂടി

407 ഗ്രാം സ്വർണമാണ് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്. 20 ലക്ഷം രൂപയുടെ സ്വർണമാണ് പിടികൂടിയതെന്ന് കസ്റ്റംസ് അധികൃതർ അറിയിച്ചു.

gold1331

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ ബെൽറ്റിന്റെ ബക്കിളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം കസ്റ്റംസ് പിടികൂടി. ഗ്രീൻ ചാനൽ വഴി വന്ന യാത്രക്കാരനിൽ നിന്നാണ് സ്വർണം പിടികൂടിയത്. തൃശൂർ സ്വദേശി നിഷാദിനെ ആണ് കസ്റ്റംസ് ഇന്റലിജൻസ് ആണ് പിടിയിലായത്. ഇയാളിൽ നിന്നും സ്വർണത്തിന്റെ ബെൽറ്റ് ബക്കിളും ക്രൂഡ് ചെയിനും കസ്റ്റംസ് കണ്ടെടുത്തു.

407 ഗ്രാം സ്വർണമാണ് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്. 20 ലക്ഷം രൂപയുടെ സ്വർണമാണ് പിടികൂടിയതെന്ന് കസ്റ്റംസ് അധികൃതർ അറിയിച്ചു.
ബെൽറ്റിന്റെ യഥാർത്ഥ ബക്കിൾ നീക്കം ചെയ്തശേഷം സ്വർണ ബക്കിൾ ഉറപ്പിക്കുകയായിരുന്നു. സംശയം തോന്നാതിരിക്കാനായി ഇതുനു മുകളിൽ കറുത്ത നിറവും പൂശിയിരുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് സ്വർണ ബക്കിൾ കണ്ടെത്തിയത്.

അതേസമയം,കരിപ്പൂർ വിമാനത്താവളത്തിൽ, വിമാനത്തിനുള്ളിൽ ഒളിപ്പിച്ചുവെച്ച സ്വർണം കസ്റ്റംസ് പിടികൂടിയിരുന്നു. കഴിഞ്ഞ ദിവസം രാവിലെ ദുബായിൽനിന്ന് വന്ന ഇൻഡിഗോ എയർലൈൻസ് വിമാനത്തിലെ പിറകുവശത്തെ സീറ്റിനടുത്ത് പാനലിന്റെ അടിയിൽ ഒളിപ്പിച്ചുവെച്ച 22.44 ലക്ഷം രൂപ വിലവരുന്ന 395 ഗ്രാം സ്വർണമാണ് പിടികൂടിയത്. കസ്റ്റംസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടപടി. സ്വർണം കടത്താൻ ശ്രമിച്ച യാത്രക്കാരനെ കണ്ടെത്തുന്നതിനായി അന്വേഷണം പുരോഗമിക്കുകയാണെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു.

അതേസമയം നേരത്തെ നെടുമ്പാശ്ശേരിയിൽ വിമാനത്തിന്റെ ടോയ്‌ലറ്റിൽ സൂക്ഷിച്ചിരുന്ന മൂന്നര കിലോ സ്വർണം പിടികൂടിയിരുന്നു. ടോയ്‌ലറ്റ് കേന്ദ്രീകരിച്ചുള്ള സ്വർണ കടത്ത് ശ്രമം നെടുമ്പോശ്ശേരി വിമാനത്താവളത്തിലെ ഡിആർഐ ഉദ്യോഗസ്ഥരാണ് പിടിച്ചത്. ശനിയാഴ്ച വൈകിട്ടോടെ മാലിയിൽ നിന്നും നെടുമ്പാശ്ശേരിയിലെത്തിയ ഇൻഡിഗോ വിമാനത്തിന്റെ ടോയ്‌ലറ്റിൽ നിന്നാണ് 1.7 കോടി രൂപ വിലമതിക്കുന്ന സ്വർണം കണ്ടെത്തിയത്.

വിമാനത്തിന്റെ ടോയ്‌ലറ്റിൽ പ്രത്യേക അറ ഉണ്ടാക്കിയായിരുന്നു സ്വർണം സൂക്ഷിച്ചിരുന്നത്. മസ്കറ്റിൽ നിന്നും മാലി വഴി എത്തി വിമാനം പിന്നീട് ഹൈദരാബാദിലേയ്ക്ക് പുറപ്പടേണ്ടതാണ്. ഇതിനിടയിൽ ഡയറക്ടറേറ്റ് ഓഫ് റെവന്യു ഇന്റലിജൻസ് നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്. മസ്കറ്റിൽ നിന്നുള്ള യാത്രക്കാരിൽ ആരേങ്കിലും ഹൈദരാബാദിലെത്തിക്കാനായി ആണ് സ്വർണം സൂക്ഷിച്ചിരുന്നത് എന്നാണ് പ്രാഥമിക നിഗമനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+