ജീവിതത്തില്‍ എടുത്ത തീരുമാനങ്ങള്‍ തെറ്റിയിട്ടില്ല: ദിലീപ്
മഞ്ജു വാര്യര്‍ക്ക് പിന്നാലെ വിവാഹ മോചനവുമായി ബന്ധപ്പെട്ട് ദിലീപും മൗനം വെടിഞ്ഞു. ജീവിതത്തില്‍ എടുത്ത തീരുമാനങ്ങളൊന്നും തെറ്റിയിട്ടില്ലെന്ന് ദിലീപ് പറഞ്ഞു. വിവാഹമോചന തീരുമാനം എടുത്തതിന് ശേഷം ആദ്യമായാണ് ദിലീപ് പ്രതികരിക്കുന്നത്.
പ്രതിസന്ധികള്‍ എത്രയുണ്ടായാലും പ്രേക്ഷകര്‍ തനിക്കൊപ്പം നില്‍കുമെന്ന പൂര്‍ണ വിശ്വാസമുണ്ട്. എന്നെ എന്റെ പ്രേക്ഷകര്‍ക്കറിയാം. ഞാനൊരു തുറന്ന പുസ്തകമാണ്. എനിക്ക് ശരിയല്ല എന്ന് തോന്നുന്നത് ശരിയല്ല. ഞാന്‍ ഈശ്വരനിന്‍ മാത്രം വിശ്വസിക്കുന്ന ഒരാളാണ്. അതുകൊണ്ട് തന്നെ തെറ്റായതൊന്നും ഞാന്‍ ചെയ്യില്ല- ദിലീപ് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ഇക്കാര്യത്തില്‍ മഞ്ജുവാര്യരും പരസ്യമായി പ്രതികരിച്ചത്. ഫേസ്ബുക്കിലൂടെ ഒരു തുറന്ന കത്തിലൂടെ എല്ലാം മഞ്ജു തുറന്നു പറയുകയായിരുന്നു. ഞങ്ങളുടെ വിവാഹ മോചനത്തിന് സുഹൃത്തുക്കളെ വലിച്ചിഴക്കരുതെന്നും വിവാഹ മോചനം തീര്‍ത്തും വ്യക്തിപരമാണെന്നുമായിരുന്നു മഞ്ജുവിന്റെ പ്രതികരണം.
മകള്‍ മീനാക്ഷിയുടെ കാര്യത്തില്‍ പിടിവലിയ്ക്കില്ലെന്നും മഞ്ജു പറഞ്ഞിരുന്നു. അവള്‍ക്ക് അച്ഛനെയാണ് ഏറ്റവും ഇഷ്ടമെന്ന് മറ്റാരെക്കാളും നന്നായി തനിക്കറിയാവുന്നതുകൊണ്ടാണിത്. അവളുടെ ഈ അമ്മ എന്നും ഒരു വിളിപ്പാടകലെയുണ്ടാകും. അമ്മയുടെ ഉള്ളില്‍ തന്നെയല്ലേ മകള്‍ എന്നുമുള്ള മഞ്ജുവിന്റെ പ്രതികരണം ആരാധകരുടെ ഉള്ളില്‍ തറിച്ചു.












Click it and Unblock the Notifications