കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അബ്ദുള്ളക്കുട്ടി എന്ന 'ദേശീയമുഖം'; ബിജെപി നേതാക്കളുടെ കണ്ണുതള്ളിപ്പോയ വളർച്ചയ്ക്ക് പിന്നിൽ, കാരണങ്ങൾ

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിലെ മുതിര്‍ന്ന ബിജെപി നേതാക്കളുടെ കണ്ണുതള്ളിപ്പോവുന്ന പ്രഖ്യാപനമാണ് കഴിഞ്ഞ ദിവസം ബിജെപി ദേശീയ നേതൃത്വത്തിന്റെ ഭാഗത്ത് നിന്നുണ്ടായത്. കോണ്‍ഗ്രസില്‍ നിന്നും ബിജെപിയില്‍ ചേര്‍ന്നിട്ട് വെറും 15 മാസം മാത്രമായ എപി അബ്ദുള്ളക്കുട്ടിയെ ബിജെപിയുടെ ദേശീയ ഉപാധ്യക്ഷനായി തിരഞ്ഞെടുത്ത പ്രഖ്യാപനമായിരുന്നു അത്.

വര്‍ഷങ്ങളായി സമരമുഖത്തും തിരഞ്ഞെടുപ്പ് ഗോദയിലും ബിജെപിക്ക് വേണ്ടി ആഹോരാത്രം പ്രവര്‍ത്തിക്കുന്ന എല്ലാ നേതാക്കളും പുറത്ത്. ഒരാജഗോപാലിന് ശേഷം ബിജെപിയുടെ ദേശീയ ഉപാധ്യക്ഷ പദവിയെത്തുന്ന മലയാളി എന്ന നേട്ടമാണ് അബ്ദുള്ളക്കുട്ടിയെ തേടിയെത്തിയത്.

വെറും 15 മാസം

വെറും 15 മാസം

ബിജെപിയില്‍ എത്തി വെറും 15 മാസം കൊണ്ടാണ് അരും നോക്കിനിന്നുപോകുന്ന വളര്‍ച്ചയിലേക്ക് അബ്ദുള്ളക്കുട്ടി എന്ന രാഷ്ട്രീയക്കാരന്‍ എത്തിനില്‍ക്കുന്നത്. പുതിയ പദവി കൂടി ലഭിച്ചതോടെ അബ്ദുള്ളക്കുട്ടി പാര്‍ട്ടിയുടെ ദേശീയ മുഖമായി മാറുമെന്ന കാര്യത്തില്‍ സംശയമില്ല. ഇതില്‍ ഏറ്റവും വലിയ പ്രത്യേകത എന്ന് പറയുന്നത്. രാജ്യത്ത് നിന്ന് തന്നെ മുല്‌സീം വിബാഗത്തില്‍ ഇടംപിടിച്ചത് അബ്ദുള്ളക്കുട്ടി മാത്രമാണ്.

അംഗീകാരം

അംഗീകാരം

രാജ്യത്തെ മുസ്ലീം ന്യൂനപക്ഷത്തിനുള്ള അംഗീകരമാണ് ഇതെന്നാണ് അദ്ദേഹം പ്രഖ്യാപനം വന്നതിന് പിന്നാലെ പ്രതികരിച്ചത്. സംസ്ഥാന ഉപാധ്യക്ഷ പദവിയിലരുന്ന അദ്ദേഹം വെറും 11 മാസം കൊണ്ടാണ് ഈ നേട്ടം കൈവരിച്ചത്. രാഷ്ട്രീയ എതിരാളികള്‍ അമ്പരപ്പെടുന്നതിനേക്കാള്‍ കൂടുതല്‍ അമ്പരപ്പ് സ്വന്തം പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ക്കായിരിക്കും.

എല്ലാം അവസാനിപ്പിക്കാന്‍

എല്ലാം അവസാനിപ്പിക്കാന്‍

എല്ലാ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിച്ച് പ്രവാസിയായി ജോലിക്ക് പോകാന്‍ തീരുമാനിച്ച അബ്ദുള്ളക്കുട്ടിയാണ് ഇന്ന് രാജ്യത്തിലെ ഏറ്റവും ശക്തമായ രാഷ്ട്രീയ പാര്‍ട്ടിയുടെ ഉന്നത പദവിയില്‍ എത്തി നില്‍കുന്നത്. എസ്എഫ്‌ഐ വിദ്യാര്‍ത്ഥി പ്രസ്താനത്തിലൂടെ രാഷ്ട്രീയ രംഗത്തേക്ക് പ്രവേശിച്ച അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ട്വിസ്റ്റ് എന്ന് വേണം ഇതിനെ വിശേഷിപ്പിക്കാന്‍.

മോദി സ്തുതി

മോദി സ്തുതി

സിപിഎം നേതാക്കളുമായുണ്ടായ അഭിപ്രായ വ്യത്യാസവും നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് സ്തുതിച്ചതും എല്ലാം അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസില്‍ എത്തിച്ചു. പിന്നീട് അതേ മോദി സ്തുതി തന്നെ ഇപ്പോള്‍ ബിജെപിലേക്കും എത്തിച്ചു. കോണ്‍ഗ്രസിലെത്തി രണ്ട് തവണ കണ്ണൂര്‍ എംഎല്‍എ ആയതിന് ശേഷമാണ് ബിജെപിയില്‍ എത്തുന്നത്.

 എല്ലാ ചര്‍ച്ചകളും

എല്ലാ ചര്‍ച്ചകളും

അബ്ദുള്ളക്കുട്ടി ബിജെപിയില്‍ എത്തുന്നതിന് മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും അമിത് ഷായുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് അദ്ദേഹത്തിന്റെ ബിജെപി പ്രവേശനം. ന്യൂനപക്ഷങ്ങളെ പാര്‍ട്ടിയുമായി അടുപ്പിക്കുക തന്നെയാണ് പാര്‍ട്ടി ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്.

 ആദ്യ പ്രതികരണം

ആദ്യ പ്രതികരണം

ദേശീയ ഉപാധ്യക്ഷ പദവി ലഭിച്ചതിന് പിന്നാലെ അദ്ദേഹം നടത്തിയ ആദ്യ പ്രതികരണം ഇങ്ങനെയായിരുന്നു. ഏറ്റവും വലിയ ജനാധിപത്യ പ്രസ്താനത്തിന്റെ ദേശീയ ഉപാധ്യക്ഷ പദവിയിലേക്ക് തിരഞ്ഞെടുത്തതില്‍ അതിയായ സന്തോഷവും അഭിഭാനമുണ്ട്. സംഘ കുടുംബത്തിന് മാത്രമല്ല, ന്യൂനപക്ഷ കുടുംബത്തിനും കൂടിയുള്ള അംഗീകാരമാണ്. പുതിയ സ്ഥാനം വലിയ ഉത്തരവാദിത്തമായി കാണുന്നു.

ലക്ഷ്യം വയ്ക്കുന്നത്

ലക്ഷ്യം വയ്ക്കുന്നത്

അബ്ദുളളക്കുട്ടിയെ ദേശീയ ഉപാധ്യക്ഷ പദവിയിലേക്ക് എത്തിച്ചതിന് ബിജെപിക്ക് പല കാരണങ്ങളുമുണ്ട്. സംസ്ഥാനത്തെ ന്യൂനപക്ഷ സമുദായ വോട്ടുകള്‍ ആണ് പ്രധാനമായും ബിജെപി ലക്ഷ്യമിടുന്നത്. മാത്രമല്ല നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തില്‍ മറുകണ്ടം ചാടാന്‍ നില്‍ക്കുന്നവരെ ബിജെപിയിലേക്ക് ആകര്‍ഷിക്കുന്നതിന് ഈ പദവി സഹായിച്ചേക്കും. എല്ലാം മൂന്‍കൂട്ടി കണ്ട് തന്നെയാണ് അദ്ദേഹത്തിന് ഇത്ര ഉയര്‍ന്ന പദവി പാര്‍ട്ടി നല്‍കിയത്.

കുമ്മനത്തിന് വെച്ചത് അബ്ദുള്ളക്കുട്ടി കൊണ്ടുപോയി; ശോഭാ സുരേന്ദ്രനുമില്ല, ബിജെപിയില്‍ അതൃപ്തി ശക്തംകുമ്മനത്തിന് വെച്ചത് അബ്ദുള്ളക്കുട്ടി കൊണ്ടുപോയി; ശോഭാ സുരേന്ദ്രനുമില്ല, ബിജെപിയില്‍ അതൃപ്തി ശക്തം

ഭാഗ്യലക്ഷ്മിയുടെ പ്രവൃത്തി തെറ്റായ മാതൃക, യോജിക്കാനാവാത്ത മറ്റൊരു കാര്യവും:വിയോജിപ്പുമായി ശ്രീജിത്ത്ഭാഗ്യലക്ഷ്മിയുടെ പ്രവൃത്തി തെറ്റായ മാതൃക, യോജിക്കാനാവാത്ത മറ്റൊരു കാര്യവും:വിയോജിപ്പുമായി ശ്രീജിത്ത്

ഇത് ദു:ഖകരമായ ഒരു റെക്കോർഡ്, 14-ാം നിയമസഭയിൽ വിടവാങ്ങിയത് 6 സിറ്റിങ് എംഎൽഎമാർ... ചരിത്രത്തിലാദ്യംഇത് ദു:ഖകരമായ ഒരു റെക്കോർഡ്, 14-ാം നിയമസഭയിൽ വിടവാങ്ങിയത് 6 സിറ്റിങ് എംഎൽഎമാർ... ചരിത്രത്തിലാദ്യം

English summary
At the national level, AP Abdullakutty will now be the face of the BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X