കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓണാഘോഷത്തിന് ഔദ്യോഗിക തുടക്കം... വർണ്ണപ്പകിട്ടാർന്ന അത്തച്ചമയ ഘോഷയാത്ര..

  • By Anamika
Google Oneindia Malayalam News

കൊച്ചി: സംസ്ഥാനത്തെ ഓണാഘോഷ പരിപാടികള്‍ക്ക് ആരംഭം കുറിച്ച് തൃപ്പൂണിത്തറയില്‍ ഗംഭീര അത്തച്ചമയ ഘോഷയാത്ര. കൊച്ചി രാജഭരണ കാലത്തെ സ്മരണകളുയര്‍ത്തുന്ന ഘോഷയാത്ര മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഉദ്ഘാടനം ചെയ്തത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കലാകാരന്മാരാണ് അത്തച്ചമയ ഘോഷയാത്രയില്‍ പങ്കെടുത്തത്. തൃക്കാക്കര വാമന ക്ഷേത്രത്തില്‍ നിന്നും കൊണ്ടുവരുന്ന ഓണപതാക ഉയര്‍ത്തുന്നതോടെയാണ് അത്തച്ചമയ ഘോഷയാത്രയ്ക്ക് തുടക്കമായത്. വിവിധ നാടന്‍ കലാരൂപങ്ങള്‍ക്കൊപ്പം ചെണ്ട മേളവും മനോഹരമായ നിശ്ചല ദൃശ്യങ്ങളുമാണ് ഘോഷയാത്രയ്ക്ക് മിഴിവേകുന്നത്.

അന്ന് കാവ്യയ്‌ക്കെതിരെ.. ഇന്ന് ദിലീപിന് രക്ഷകന്‍..? ജനപ്രിയന്റെ വിധിയറിയാന്‍ മണിക്കൂറുകള്‍ മാത്രം...അന്ന് കാവ്യയ്‌ക്കെതിരെ.. ഇന്ന് ദിലീപിന് രക്ഷകന്‍..? ജനപ്രിയന്റെ വിധിയറിയാന്‍ മണിക്കൂറുകള്‍ മാത്രം...

onam

മാവേലി വേഷങ്ങള്‍, പുലികളി, മയിലാട്ടം, ശിങ്കാരി മേളം, അര്‍ജുന നൃത്തം തുടങ്ങി വിവിധ കലാരൂപങ്ങളുണ്ട് അത്തച്ചമയ ഘോഷയാത്രയ്ക്ക് മാറ്റ് കൂട്ടാന്‍. കൊച്ചി നഗരം ചുറ്റിയാണ് ഘോഷയാത്രയുടെ അവസാനം. കൊച്ചി രാജ്യത്തിന്റെ ദേശീയ ഉത്സവം ആയിരുന്നു അത്തച്ചമയ ഘോഷയാത്രയായി ആഘോഷിക്കപ്പെട്ടിരുന്നത്. പിന്നീട് ഓര്‍മ്മ പുതുക്കലായാണ് അത്തം നാളില്‍ മുടങ്ങാതെ അത്തച്ചമയ ഘോഷയാത്ര നടത്തുന്നത്. മലയാളികളെ കൂടാതെ വിദേശികൾ അടക്കമുള്ളവരും അത്തച്ചമയ ഘോഷയാത്ര കാണാൻ കൊച്ചിയിലെത്താറുണ്ട്.

English summary
Athachamaya Yathra celebrated at Thripunithura
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X