നിരീശ്വരവാദി ഗ്രൂപ്പുകള്‍ വിശ്വാസികളായ പെണ്‍കുട്ടികളെ സഭയില്‍ നിന്നകറ്റുന്നു: ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്
തൃശൂര്‍: നിരീശ്വരവാദി ഗ്രൂപ്പുകള്‍ വിശ്വാസികളായ പെണ്‍കുട്ടികളെ സഭയില്‍ നിന്ന് അകറ്റിക്കൊണ്ട് പോവുകുന്നുവെന്ന് അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. സീറോ മലബാര്‍ സഭയുടെ തൃശൂര്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പാണ് അദ്ദേഹം. സഭയുടെ ശത്രുക്കള്‍ സഭയെ തകര്‍ക്കാന്‍ വേണ്ടി ലക്ഷ്യമിടുന്നത് കുടുംബങ്ങളെയാണെന്നും അദ്ദേഹം ആരോപിച്ചു. കുടുംബോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയായിരുന്നു മാര്‍ ആന്‍ഡ്രൂസിന്റെ പരാമര്‍ശം.
എതീസ്റ്റ്' സംഘങ്ങള്‍ക്ക് സംസ്ഥാനം മുഴുവന്‍ നെറ്റ് വര്‍ക്ക് ഉണ്ടെന്ന് ഒരു സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്നാണ് ബിഷപ്പ് പ്രസംഗിത്തില്‍ പറഞ്ഞത്. തൃശൂര്‍ മെത്രാനായി താന്‍ 18 വര്‍ഷം പിന്നിടുന്നതിനിടയില്‍ അതിരൂപതയില്‍ നിന്ന് അമ്പതിനായിരം പേര്‍ കുറഞ്ഞിട്ടുണ്ടെന്നും 35 വയസ് കഴിഞ്ഞ 15000 ഓളം യുവാക്കളാണ് കല്യാണം കഴിക്കാതെ നില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ ഒട്ടനവധി വിവാഹ മോചനങ്ങള്‍ നടന്നെന്നും ബിഷപ്പ് പറഞ്ഞു. സഭയുടെ ശത്രുക്കള്‍ സഭയെ തകര്‍ക്കാന്‍ കുടുംബങ്ങളെയാണ് ലക്ഷ്യമിടുന്നതെന്നാണ് മാര്‍ ആന്‍ഡ്രൂസ് ആരോപിക്കുന്നത്.സഭയില്‍ നിന്നും വിശ്വാസികളെ അകറ്റുന്ന ധാരാളം പ്രതിസന്ധികളൂടെയാണ് സഭ കടന്നുപോയിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ത്രിത്വത്തില്‍ വിശ്വാസമില്ലാതെ സഭയെ ഉപേക്ഷിക്കുന്നവരുടെ എണ്ണം കൂടിവരികയാണെന്നും സഭയെ നശിപ്പിക്കാന്‍ സഭാവിശ്വാസത്തിനും ത്രിത്വത്തിനുമെതിരായി പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ടെന്നും ബിഷപ്പ് ആരോപിക്കുന്നു. സഭയ്ക്ക് പിന്നാലെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ വൈദികര്‍, മെത്രാന്‍മാര്‍, കന്യാസ്ത്രീകള്‍ എന്നിവര്‍ക്കെതിരായെന്നും ഇപ്പോള്‍ കുടുംബത്തെയാണ് തകര്‍ക്കുന്നതെന്നും ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു. കുടുംബത്തെ രക്ഷിക്കാതെ, സഭയെയും സമൂഹത്തെയും ലോകത്തെയും രക്ഷിക്കാന്‍ ആകില്ലെന്നും അദ്ദേഹം പറഞ്ഞു.
തൃശൂരില്‍ പുതിയ പ്രസ്ഥാനം ശക്തമായി നടക്കുന്നുണ്ടെന്നും കേരളം മുഴുവന്‍ ആ പ്രസ്ഥാനത്തിന്റെ നെറ്റ് വര്‍ക്കുണ്ടെന്നും നാലു ദിവസം മുമ്പ് ഒരു സ്‌പെഷ്യല്‍ ബ്രാഞ്ച് പോലീസ് തന്നോട് പറഞ്ഞതായും ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു. 18 വര്‍ഷമായി തൃശൂര്‍ മെത്രാനായട്ടെന്നും അതിന് ശേഷം 50,000ഓളം പേര്‍ കുറഞ്ഞുവെന്നും പറഞ്ഞ ബിഷപ്പ് സഭ വളരുകയാണോ, തളരുകയാണോ ചെയ്യുന്നതെന്നും ചോദിച്ചു. 35 വയസുകഴിഞ്ഞ വിവാഹം കഴിക്കാത്തവരുടെ എണ്ണം പതിനയ്യായിരത്തോളമാണെന്നും മക്കളില്ലാത്ത ദമ്പതികളുടെ എണ്ണം കൂടിയെന്നും ബിഷപ്പ് പറഞ്ഞു.
'ദൃശ്യങ്ങൾ ചോർന്നത് കണ്ടെത്തിയത് അന്ന്,അന്വേഷിച്ചില്ലെങ്കിൽ ദിലീപിനും ദോഷം ചെയ്യും;അഡ്വ മിനി
ചടങ്ങില്‍ വിഷയാവതരണം നടത്തിയത് ജസ്റ്റിസ് കുര്യന്‍ ജോസഫാണ്. ചങ്ങനാശേരി അതിരൂപത സഹായ മെത്രാന്‍ മോര്‍ തോമസ് തറയിലാണ് മഖ്യപ്രഭാഷണം നടത്തിയത്. ചടങ്ങില്‍ ഫാ. ഫ്രാന്‍സിസ് ആളൂര്‍ സംസാരിച്ചു.












Click it and Unblock the Notifications