കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആതിരയ്ക്കും ഹാദിയയുടെ വഴി; യുവതിയെ ഹൈക്കോടതി വീട്ടുകാര്‍ക്കൊപ്പം വിട്ടു, ഇനി...???

ജൂലൈ 10നാണ് ആതിരയെ ഉദുമയിലെ വീട്ടില്‍ നിന്നു കാണാതായത്. മതപഠനത്തിന് പോകുന്നുവെന്ന് കത്തെഴുതി വച്ചാണ് വിദ്യാര്‍ഥിനി വീടുവിട്ടത്.

  • By Ashif
Google Oneindia Malayalam News

കൊച്ചി: ഇസ്ലാം സ്വീകരിച്ച കാസര്‍കോട്ടെ ആയിഷ എന്ന ആതിരയെ മാതാപിതാക്കള്‍ക്കൊപ്പം വിടാന്‍ ഹൈക്കോടതി തീരുമാനം. ഉദുമ കരിപ്പോടി കണിയാംപാടിയില്‍ നിന്നു കാണാതായ ആതിരയെ കഴിഞ്ഞ ദിവസം കണ്ണൂര്‍ ബസ് സ്റ്റാന്റില്‍ വച്ച് കണ്ടെത്തിയിരുന്നു. ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനിയായ ആതിര സ്വന്തം ഇഷ്ടപ്രകാരമാണ് പോയതെന്നും മതം മാറി ആയിഷ എന്ന പേര് സ്വീകരിച്ചെന്നും പോലീസിലും കോടതിയിലും വ്യക്താമാക്കി.

ആതിരയുടെ പിതാവ് നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി മാതാപിതാക്കള്‍ക്കൊപ്പം വിട്ടത്. ഇപ്പോള്‍ പരവനടുക്കം മഹിളാ മന്ദിരത്തിലാണ് ആതിരയുടെ താസമം.

മതവിശ്വാസം പിന്തുടരാനുള്ള സൗകര്യം വീട്ടില്‍ ഒരുക്കാമെന്ന് മതാപിതാക്കള്‍ കോടതിക്ക് ഉറപ്പുനല്‍കി. തീവ്രവാദ സംഘടനകള്‍ യുവതിയെ സ്വാധീനിക്കാനുള്ള സാധ്യത പോലീസ് കോടതിയെ അറിയിച്ചു. ആവശ്യമെങ്കില്‍ സംരക്ഷണം നല്‍കാനും ഹൈക്കോടതി നിര്‍ദേശിച്ചു. നേരത്തെ വൈക്കത്തെ ഹാദിയ കേസിലും സമാനമായ നടപടിയാണ് ഹൈക്കോടതി സ്വീകരിച്ചിരുന്നത്. ഹാദിയ ഇപ്പോള്‍ കോട്ടയം വൈക്കത്തെ മാതാപിതാക്കള്‍ക്കൊപ്പമാണ്.

ജൂലൈ 10ന് വീടുവിട്ടു

ജൂലൈ 10ന് വീടുവിട്ടു

ജൂലൈ 10നാണ് ആതിരയെ ഉദുമയിലെ വീട്ടില്‍ നിന്നു കാണാതായത്. മതപഠനത്തിന് പോകുന്നുവെന്ന് കത്തെഴുതി വച്ചാണ് വിദ്യാര്‍ഥിനി വീടുവിട്ടത്.

 വ്യാപക തിരച്ചില്‍

വ്യാപക തിരച്ചില്‍

വീട്ടുകാര്‍ പോലീസില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് വ്യാപക തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കഴിഞ്ഞ വ്യാഴാഴ്ച രാവിലെ കണ്ണൂര്‍ ബസ് സ്റ്റാന്റില്‍ ആതിരയെ കണ്ടെത്തിയത്.

ഇഷ്ടപ്രകാരം മതം മാറി

ഇഷ്ടപ്രകാരം മതം മാറി

തുടര്‍ന്ന് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കി. സ്വന്തം ഇഷ്ടപ്രകാരമാണ് മതം മാറിയതെന്നും മതപഠനം ആഗ്രഹിക്കുന്നുവെന്നും ആതിര കോടതി മുമ്പാകെ ബോധിപ്പിച്ചു.

മഹിളാ മന്ദിരത്തിലേക്ക് മാറ്റി

മഹിളാ മന്ദിരത്തിലേക്ക് മാറ്റി

തുടര്‍ന്നാണ് മഹിളാ മന്ദിരത്തിലേക്ക് മാറ്റാന്‍ കോടതി നിര്‍ദേശിച്ചത്. ഈ സാഹചര്യം നിലനില്‍ക്കവെയാണ് ആതിരയുടെ പിതാവ് നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജി ഹൈക്കോടതി പരിഗണിച്ചത്.

ആരും തട്ടിക്കൊണ്ടുപോയിട്ടില്ല

ആരും തട്ടിക്കൊണ്ടുപോയിട്ടില്ല

തന്നെ ആരും തട്ടിക്കൊണ്ടുപോയിട്ടില്ലെന്നും മതപഠനത്തിന് സ്വന്തം ഇഷ്ടപ്രകാരമാണ് പോയതെന്നും ആതിര മജിസ്‌ട്രേറ്റിനെ അറിയിച്ചിരുന്നു. ഇതു തന്നെയാണ് പോലീസിനോടും യുവതി പറഞ്ഞത്.

കൂട്ടുകാരിയുടെ വീട്ടില്‍

കൂട്ടുകാരിയുടെ വീട്ടില്‍

തത്കാലം മാതാപിതാക്കള്‍ക്കൊപ്പം പോകുന്നില്ലെന്നും അവര്‍ തന്നെ സ്വീകരിക്കാന്‍ തയ്യാറായാല്‍ പോകുമെന്നും ആതിര വ്യക്തമാക്കിയിരുന്നു. ഇരിട്ടിയിലെ കൂട്ടുകാരിയുടെ വീട്ടിലാണ് ഇത്രയും നാള്‍ താമസിച്ചിരുന്നതെന്നും യുവതി പറഞ്ഞിരുന്നു.

വീട്ടുകാര്‍ തയ്യാറായില്ല

വീട്ടുകാര്‍ തയ്യാറായില്ല

മതംമാറിയ യുവതിയെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ ആതിരയുടെ വീട്ടുകാര്‍ തയ്യാറായില്ല. തുടര്‍ന്നാണ് മജിസ്‌ട്രേറ്റ് മഹിളാ മന്ദിരത്തിലേക്ക് മാറ്റിയത്. യുവതിക്ക് സ്വന്തം ഇഷ്ടപ്രകാരം നീങ്ങാമെന്നും കോടതി വ്യക്തമാക്കിയിരുന്നു.

ഐസിസ് റിക്രൂട്ട്‌മെന്റ്

ഐസിസ് റിക്രൂട്ട്‌മെന്റ്

ആതിരയെ ആഗോള ഭീകര സംഘടനയായ ഐസിസിലേക്ക് റിക്രൂട്ട് ചെയ്തുവെന്ന് നേരത്തെ പ്രചാരണം ഉണ്ടായിരുന്നു. ഐസിസ് തീവ്രവാദികളാണ് ആതിരയുടെ തിരോധാനത്തിന് പിന്നിലെന്നും ആരോപണമുണ്ടായിരുന്നു.

പാസ്‌പോര്‍ട്ടില്ലാത്ത ആതിര

പാസ്‌പോര്‍ട്ടില്ലാത്ത ആതിര

ഈ സാഹചര്യത്തിലാണ് യുവതിയെ ബ്‌സ് സ്റ്റാന്റില്‍ വച്ച് കണ്ടെത്തിയത്. പാസ്‌പോര്‍ട്ടില്ലാത്ത താന്‍ എങ്ങനെയാണ് ഐസിസില്‍ ചേരാന്‍ പോകുകയെന്നായിരുന്നു യുവതി മാധ്യമങ്ങളോട് ചോദിച്ചത്.

ഇസ്ലാമിനെ കുറിച്ച് പഠിച്ചു

ഇസ്ലാമിനെ കുറിച്ച് പഠിച്ചു

ബിരുദ പഠനകാലത്ത് തന്നെ ആതിര ഇസ്ലാമിനെ കുറിച്ച് പഠിച്ചിരുന്നു. തുടര്‍ന്നാണ് ഇസ്ലാം സ്വീകരിക്കാന്‍ തയ്യാറായത്. പിന്നീട് ആയിഷ എന്ന പേര് സ്വീകരിച്ചു. കൂടുതല്‍ മതപഠന ആവശ്യാര്‍ഥം പോകുന്നുവെന്ന കുറിപ്പ് എഴുതി വച്ചാണ് ജൂലൈ പത്തിന് ആതിര വീടുവിട്ടത്.

വ്യാജ വാര്‍ത്തകള്‍

വ്യാജ വാര്‍ത്തകള്‍

തന്നെ കുറിച്ച് നിരവധി വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചതിനാലാണ് ഹാജരാകാന്‍ തീരുമാനിച്ചതെന്ന് ആതിര പറഞ്ഞു. മതപഠനം തുടരാനാണ് ആഗ്രഹമെന്നും വിദ്യാര്‍ഥിനി പറഞ്ഞു.

English summary
Athira case: High court direct to go with Parents
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X