കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൺമണിയെ കാണാതെ നിതിൻ മടങ്ങി: ആതിര ജന്മം നൽകിയത് പെൺകുഞ്ഞിന്... കണ്ണീരിൽ കുതിർന്ന് ബന്ധുക്കൾ!!

Google Oneindia Malayalam News

കോഴിക്കോട്: കൊറോണ വൈറസ് വ്യാപനത്തിനിടെ ഗർഭിണികളെ നാട്ടിലേക്ക് മടങ്ങാൻ സഹായിക്കണം എന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചതോടെയാണ് കോഴിക്കോട് സ്വദേശിയായ ആതിരയും ഭർത്താവ് നിതിൻ ചന്ദ്രനും വാർത്തകളിൽ ഇടംപിടിക്കുന്നത്. ഭർത്താവ് നിഥിൻ ചന്ദ്രന്റെ മരണത്തിന് പിന്നാലെയാണ് ആതിര പെൺകുഞ്ഞിന് ജന്മം നൽകുന്നത്. മരണവാർത്ത അറിഞ്ഞതിന് പിന്നാലെ ആതിരയെ കോഴിക്കോട് മിംസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പ്രസവത്തിന് മുമ്പുള്ള പരിശോധനകൾ എന്ന പേരിലാണ് ആതിരയെ ആശുപത്രിയിലേക്ക് മാറ്റുന്നത്. തുടർന്നാണ് ആതിര കുഞ്ഞിന് ജന്മം നൽകുന്നത്.

യുവാവിന് ക്വാറന്റൈനിൽ കഴിയാൻ തയ്യാറാക്കിയ വീട് അടിച്ചു തകർത്തു: സംഭവം കോലഞ്ചേരിയിൽ!! യുവാവിന് ക്വാറന്റൈനിൽ കഴിയാൻ തയ്യാറാക്കിയ വീട് അടിച്ചു തകർത്തു: സംഭവം കോലഞ്ചേരിയിൽ!!

സാമൂഹ്യപ്രവർത്തകൻ കൂടിയായ നിതിൻ ചന്ദ്രൻ ഹൃദയാഘാതത്തെ തുടർന്ന് രണ്ട് ദിവസം മുമ്പാണ് മരണമടയുന്നത്. ബുധനാഴ്ച നിതിന്റെ മൃതദേഹം കേരളത്തിലെത്തിക്കും. എന്നാൽ നിതിന്റെ മരണവിവരം ഇതുവരെയും ആതിരയെ അറിയിച്ചിട്ടില്ല. ഹൃദയാഘാതം മൂലം ദുബായിൽ മരിച്ച നിതിന്റെ ജന്മദേശം കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയ്ക്കടുത്ത മുയിപ്പോത്താണ്. രാവിലെ ഉണരായാതയോടെ സുഹൃത്തുക്കളെത്തി പരിശോധിച്ചപ്പോഴാണ് നിതിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

photo-2020-0

Recommended Video

cmsvideo
28-year-old Indian engineer who helped Keralites in Dubai to return home lost his life

ലോക്ക്ഡൌൺ കാലത്ത് വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഗർഭിണികള നാട്ടിലേക്ക് തിരിച്ചെത്തിക്കാൻ നടപടി വേണമെന്നാവശ്യപ്പെട്ടാണ് ഇരുവരും സുപ്രീം കോടതിയെ സമീപിച്ചത്. ഇതോടെ കേന്ദ്രസർക്കാർ പ്രവാസികളെ നാട്ടിലേക്ക് തിരിച്ചെത്തിക്കുന്നതിനായി ആരംഭിച്ച വന്ദേഭാരത് ദൌത്യത്തിന്റെ ആദ്യ വിമാനത്തിൽ ആതിര നാട്ടിലേക്ക് എത്തുകയും ചെയ്തിരുന്നു.

നിതിനും കേരളത്തിലേക്ക് മടങ്ങാൻ ടിക്കറ്റ് ലഭിച്ചിരുന്നുവെങ്കിലും തന്നെക്കാൾ അത്യാവശ്യമായി നാട്ടിലെത്തേണ്ട ഒരാൾക്ക് നിതിൻ ടിക്കറ്റ് നൽകുകയായിരുന്നു. തുടർന്ന് ആതിരയുടെ പ്രസവ സമയത്ത് നാട്ടിലെത്താനായിരുന്നു നീക്കം. ഇതിനിടെയാണ് മരണം സംഭവിക്കുന്നത്. മരിച്ച നിതിന്റെ കൊറോണ വൈറസ് പരിശോധനാ ഫലം നെഗറ്റീവായതിനാൽ മൃതദേഹം ഉടൻ തന്നെ നാട്ടിലെത്തിക്കാനുള്ള നടപടി ക്രമങ്ങൾ ആരംഭിക്കുകയായിരുന്നു. യുഎഇയിലെ സാമൂഹിക പ്രവർത്തകരാണ് ഇതിന് നേതൃത്വം വഹിച്ചുവരുന്നത്.

രക്ഷിതാക്കള്‍ക്ക് കൊറോണ; ഒറ്റപ്പെട്ട് മകള്‍, ഏറ്റെടുക്കാന്‍ വിസമ്മതിച്ച് ബന്ധുക്കളും, ഒടുവില്‍...രക്ഷിതാക്കള്‍ക്ക് കൊറോണ; ഒറ്റപ്പെട്ട് മകള്‍, ഏറ്റെടുക്കാന്‍ വിസമ്മതിച്ച് ബന്ധുക്കളും, ഒടുവില്‍...

English summary
Athira Who Fought For Repatriation Give Birth To A Baby Girl
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X