Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗര്‍ഭിണിയെ കൊന്ന് റബര്‍തോട്ടത്തില്‍ ഉപേക്ഷിച്ച കേസ്; പ്രതി പിടിയില്‍

കോട്ടയം: ആതിരപ്പുഴയില്‍ ഗര്‍ഭിണിയെ കൊന്ന് ജഡം റബര്‍ തോട്ടത്തില്‍ ഉപേക്ഷച്ച കേസിലെ പ്രതി പിടിയില്‍. ഗാന്ധിനഗര്‍ സ്വദേശി ബഷീറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൊല്ലപ്പെട്ട യുവതിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

ആറന്മുള സ്വദേശിയാണ് കൊല്ലപ്പെട്ടത് എന്നാണ് സൂചന. തലയ്ക്ക് പിന്നിലേറ്റ ചതവും ശ്വാസം മുട്ടിച്ചതുമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. പൂര്‍ണ്ണ വളര്‍ച്ചയെത്തിയ ആണ്‍കുട്ടിയായിരുന്നു ഗര്‍ഭത്തിലുണ്ടായിരുന്നത്. കുട്ടിയും മരിച്ച നിലയിലായിരുന്നു.

Murder

ഏകദോശം മുപ്പത് വയസസ് തോന്നിക്കുന്ന യുവതിക്ക് 152 സെന്റീമീറ്റര്‍ ഉയരമുണ്ട്. ഇരുകാതിലും മേല്‍ക്കാതിലും ചുവന്ന കല്ല് കമ്മലും ധരിച്ചിട്ടുണ്ട്. കയ്യില്‍ കറുത്ത ചരടും കെട്ടിയിട്ടുണ്ട്. പുലര്‍ച്ചെ ആറ് മണിയോടെയായിരുന്നു ആതിരമ്പുഴ-ഒറ്റക്കപ്പലുമാവ്-അമ്മഞ്ചേരി റോഡില്‍ സ്വകാര്യ വ്യക്തിയുടെ റബര്‍ തോട്ടത്തില്‍ യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്.

പുതപ്പും പോളിത്തീന്‍ കവറും ഉപയോഗിച്ച് മൂടിയ നിലയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. യുവതിയുടെ മൃതദേഹം മൂടിയിരുന്ന പോൡത്തീന്‍ കവര്‍ ആന്‍ജിയോഗ്രാം കിറ്റിനൊപ്പം ലഭിക്കുന്നതാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+