അതിരപ്പിളളി പദ്ധതി എല്‍ഡിഎഫ് പ്രകടനപത്രികയിലില്ലാത്തതെന്ന് കാനം രാജേന്ദ്രന്‍
കൊച്ചി:അതിരപ്പിളളി ജല വൈദ്യുത പദ്ധതിയില്‍ തങ്ങളുടെ നിലപാടിലുറച്ച് സിപിഎം. അതിരപ്പിളളി പദ്ധതി സിപിഎം പ്രകടന പത്രികയിലില്ലാത്തതാണെന്നാണും മുതലാളിത്ത വികസനപദ്ധതിയിലൂടെയല്ല പ്രകൃതിയും മനുഷ്യനും ഒന്നിച്ചു ചേരുന്ന പദ്ധതികളിലൂടെയാണ് കേരളത്തെ മുന്നോട്ടു നയിക്കേണ്ടതെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. പദ്ധതിയെ എതിര്‍ക്കാനുളള അവകാശം സിപിഐയ്ക്ക് ഉണ്ടെന്നും കാനം വ്യക്തമാക്കി.
പ്രകടന പത്രിയിലില്ലാത്ത കാര്യങ്ങള്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുമ്പോള്‍ മുന്നണിയില്‍ ചര്‍ച്ച നടത്തി തീരുമാനിക്കുന്നതാണ് ശരിയായ രീതി. പരിസ്ഥിതി ദോഷമാവുന്ന വികസനം വേണ്ടെന്ന സിപിഎം നിലപാടിനെതിരെ കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ മറുപടി പറഞ്ഞിരുന്നു. അന്ധവും അശാസ്തീയവും ആയ പരിസ്ഥിതി മൗലികവാദ നിലപാടുകളില്‍ നിയന്ത്രണം വേണമെന്നാണ് പിണറായി തന്റെ പോസ്റ്റിലൂടെ വ്യക്തമാക്കിയത്.

പരിസ്ഥിതി ദിനത്തിലാണ് ഫേസ്ബുക്കില്‍ പിണറായി ഈ പോസ്‌ററിട്ടത്. അതിരപ്പിളളി പദ്ധതിയെ പിന്തുണയ്ക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനും വൈദ്യുത മ്ര്രന്തി കടകം പളളി സുരേന്ദ്രനുമെതിരെ സിപിഎമ്മില്‍ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്.












Click it and Unblock the Notifications