Get Updates
Get notified of breaking news, exclusive insights, and must-see stories!

അതിരപ്പിള്ളി പെരിങ്ങൽകുത്ത് ഡാം തുറന്നു; ഇടുക്കിയിൽ രാത്രിയാത്രാ നിരോധനം

തൃശൂർ: കനത്തമഴയിൽ നീരൊഴുക്ക് ശക്തമായതിനെ തുടർന്ന് അതിരപ്പിള്ളി പെരിങ്ങൽകുത്ത് ഡാം തുറന്നു. ഡാമിലെ രണ്ട് ഷട്ടറുകൾ രണ്ട് അടി വീതം തുറന്നതായി ജില്ല ദുരന്ത പ്രതിരോധ വിഭാ​ഗം അറിയിച്ചു. ഡാമിലെ നിലവിലെ ജലനിരപ്പ് 423.50 മീറ്റർ ആണ്. 424 മീറ്ററാണ് പരമാവധി സംഭരണശേഷി. അധിക ജലം ഒഴുകി വരുന്നതിനാൽ ചാലക്കുടി പുഴയിലെ ജലനിരപ്പ് ഉയരാൻ സാധ്യത ഉണ്ട്. അതിനാൽ ചാലക്കുടി പുഴയുടെ ഇരുകരകളിലുള്ളവർ ജാ​ഗ്രതപാലിക്കണം എന്ന് ജില്ലാ കളക്ടർ അറിയിച്ചു.

പൊതുജനങ്ങളും കുട്ടികളും പുഴയിൽ ഇറങ്ങുന്നതും കുളിക്കുന്നതും ഫോട്ടോ എടുക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തി. ചാലക്കുടി പുഴയിൽ മത്സ്യബന്ധനത്തിനും കർശന നിയന്ത്രണം ഏർപ്പെടുത്താൻ നിർദ്ദേശിച്ചു. പുഴയുടെ തീരത്തുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ കർശനി നിയന്ത്രണവും സുരക്ഷയും ഏർപ്പെടുത്താൻ ചാലക്കുടില വാഴച്ചാൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർമാർക്കും നിർദ്ദേശം നൽകി.

dam

ഇടുക്കിയിലെ കല്ലാർക്കുട്ടി പാബ്ല ഡാം എന്നിവ തുറക്കുന്നതിന് ഇടുക്കി ജില്ലാഭരണകൂടം അനുമതി നൽകി. കനത്ത മഴയിൽ നീരൊഴുക്ക് ശക്തമായതിനെ തുടർന്നാണ് ഈ രണ്ട് ഡാമുകളും തുറന്ന് വെള്ളം പുറത്തേയ്ക്ക് ഒഴുക്കാൻ തീരുമാനിച്ചത്. മുതിരപ്പുഴയാർ പെരിയാർ എന്നിവയുടെ തീരങ്ങളിലുള്ളവർ ജാ​ഗ്രത പാലിക്കേണ്ടതാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+