സിപിഐ ഇത് എന്ത് ഭാവിച്ചാ? സിപിഎമ്മിനെ പരസ്യമായി വെല്ലുവിളിച്ച് സിപിഐ, അതിരപ്പിള്ളി വിഷയം കത്തും!!
തൃശ്ശൂര്‍: സിപിഐ-സിപിഎം ഇനി തുറന്ന് പോരിന്. മൂന്നാറിന് പിറകെ അതിരപ്പള്ളിയിലും സിപിഎമ്മിനെ പരസ്യമായി വെല്ലുവിളിച്ച് സിപിഐ. അതിരപ്പള്ളി പദ്ധതിക്കെതിരെ അതിരപ്പള്ളി സംരക്ഷണ സംഗമം എന്ന പേരില്‍ എഐവൈഎഫ് ഞായറാഴ്ച നടത്തുന്ന പ്രചാരണ പരിപാടിയില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പങ്കെടുക്കും.
ഞായറാഴ്ച വൈകിട്ട് മൂന്ന് മണിക്കാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. അതിരപ്പള്ളി പദ്ധതി ഉപേക്ഷിക്കുക, ചാലക്കുടി പുഴയെ സംരക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

പരിപാടിയുമായി രംഗത്ത്
സിപിഐ ജില്ലാ-സംസ്ഥാന നേതാക്കള്‍ തന്നെയാണ് പരിപാടിയുമായി രംഗത്തുള്ളത്.

സര്‍ക്കാരിനെതിരെ
അതിരപ്പള്ളി പദ്ധതിയുമായി മുന്നാട്ടു പോകാന്‍ സര്‍ക്കാര്‍ ആലോചിക്കുമ്പോള്‍ ഇതാദ്യമായാണ് സിപിഐ പരസ്യമായി രംഗത്തെത്തിയിരിക്കുന്നത്.

കാനം രാജേന്ദ്രന്‍
അതേസമയം മൂന്നാര്‍ കയ്യേറ്റം സംബന്ധിച്ച് ഇടതുമുന്നണിയില്‍ തര്‍ക്കമവസാനിച്ചിട്ടില്ലന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മുന്നണിയില്‍ അഭിപ്രായ ഭിന്നതകള്‍ ഉണ്ട്, അത് ചര്‍ച്ച ചെയ്യുമെന്നും പറഞ്ഞു.

ഇടതു മുന്നണി യോഗം
ചില കാര്യങ്ങള്‍ ഇനിയും ചര്‍ച്ച ചെയ്യേണ്ടി വരും. ഇനിയും കാണാമെന്ന ധാരണയിലാണ് ചര്‍ച്ച അവസാനിപ്പിച്ചത്. കൂടുതല്‍ വിവരങ്ങള്‍ മുന്നണി കണ്‍വീനര്‍ പറയും. എകെജി സെന്ററില്‍ ഇടതു മുന്നണിയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് കാനം ഇക്കാര്യങ്ങള്‍ പറഞ്ഞത്.












Click it and Unblock the Notifications