അറവ് നിരോധനം ജനങ്ങളെ പട്ടണിയിലാക്കും!!!കേന്ദ്രത്തിന്റെ ഉത്തരവ് ദുരുദ്ദേശപരമെന്ന് ചെന്നിത്തല

  • Posted By:
Subscribe to Oneindia Malayalam

തൃശൂര്‍: അറവ് നിരോധിച്ചു കൊണ്ടുള്ള കേന്ദ്രത്തിന്റെ ഉത്തരവ് കേരളത്തെ കടുത്ത സാമ്പത്തിക നഷ്ടത്തിലേക്ക് നയിക്കുമെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കേന്ദ്രത്തിന്റെ വിവാദ ഉത്തരവിനെതിരെ തിങ്കളാഴ്ച യുഡിഎഫ് കേരളത്തില്‍ കരിദിനം ആചരിക്കും.

അറവ് നിരോധിച്ച നടപടിയിലൂടെ സംസ്ഥാനത്തിനും രാജ്യത്തിനും 26000 കോടിയുടെ നഷ്ടമാണുണ്ടാകുക. കേന്ദ്രത്തിന്റെ വിവാദ ഉത്തരവിലൂടെ സംസ്ഥാനത്തെ കര്‍ഷകരും തൊഴിലാളികളും കടുത്ത പട്ടിണിയിലാകുമെന്നും ഇതു ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും ചെന്നിത്തല അറിയിച്ചു.കേന്ദ്രം ഉടന്‍ തന്നെ ഈ ഉത്തരവ് തിരുത്തന്‍ തയ്യറാകണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.

chennithala

കൂടാതെ ആതിരപ്പള്ളിയുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ചയ്ക്കുമില്ല. അതിരപ്പിള്ളിയുമായി ബന്ധപ്പെട്ടു വരുന്ന അഭിപ്രായങ്ങളും അവകാശങ്ങളും കഴമ്പില്ലാത്തതാണ്. ഡാമുകള്‍ ആവശ്യമില്ലാത്തതും ഇതര മേഖലകളില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാവുന്നതുമായ സാഹചര്യം ഉണ്ടെന്നിരിക്കെ അതിരപ്പള്ളി പദ്ധതി വേണമെന്ന വാദം ഉയര്‍ത്തുന്നത് തെറ്റാണ്. ഇതുമായി ബന്ധപ്പെട്ട ഒരു സമവായ ചര്‍ച്ചക്കും യു.ഡി.എഫ് ഇല്ല. ചര്‍ച്ചക്ക് വിളിച്ചാലും പ?െങ്കടുക്കില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

English summary
central government controversial order not accepted; its re thinking says chennithala
Please Wait while comments are loading...