Get Updates
Get notified of breaking news, exclusive insights, and must-see stories!

അതിരപ്പിള്ളിയില്‍ മ്ലാവിനെ പരുക്കേറ്റ നിലയില്‍ കണ്ടെത്തി

തൃശൂര്‍: ചാലക്കുടി ആനമല റോഡരികിലെ വെള്ളക്കെട്ടില്‍ മ്ലാവിനെ പരുക്കേറ്റ നിലയില്‍ കണ്ടെത്തി. അജ്ഞാത വാഹനമിടിച്ച് പരിക്കേറ്റതെന്ന് കരുതുന്ന മ്ലാവിനെ പിന്നീട് വനപാലക സംഘം പ്രഥമ ശുശ്രൂഷ നല്കി ഫോറസ്റ്റ് ഓഫീസിന് സമീപത്തെ താത്കാലിക താവളത്തിലേക്ക് മാറ്റി. അതിരപ്പിള്ളിയില്‍ ഇന്നലെ രാവിലെയാണ് ണ്ടാവിനെ റോഡരികില്‍ പരുക്കേറ്റ നിലയില്‍ കണ്ടത്.

അതുവഴി കടന്നുപോയ വിനോദസഞ്ചാരികളാണ് പരുക്കേറ്റ് കിടക്കുന്ന മ്ലാവിനെ ആദ്യം കണ്ടത്. തുടര്‍ന്ന് വനപാലകരെ വിവരമറിയിക്കുകയായിരുന്നു. വനപാലകര്‍ അറിയച്ചതിനെ തുടര്‍ന്ന് വെറ്റിനറി ഡോക്ടറെത്തി പ്രാഥമിക ശുശ്രൂഷ നല്കി. വലതുഭാഗത്തെ മുന്നിലേയും പിന്നിലേയും കാലുകള്‍ക്കാണ് പരുക്കേറ്റിട്ടുള്ളത്.

news

പരുക്ക് ഭേദമാകാതെ വനത്തില്‍ വിടുന്നത് മ്ലാവിന്റെ ജീവന് ഭീഷണിയാണെന്ന ഡോക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് വനപലകര്‍ മ്ലാവിനെ ഫോറസ്റ്റ് ഓഫീസിന് സമീപത്തേക്ക് മാറ്റി. നാല് വയസോളം പ്രായമുള്ള മ്ലാവാണ് അപകടത്തില്‍പ്പെട്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+