അതിരപ്പിള്ളി പദ്ധതി ജനങ്ങള്‍ക്ക് വേണ്ടെങ്കില്‍ പിന്നാര്‍ക്കാണ് വേണ്ടത് മണിയാശാനേ..?
അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി ഒരിടവേളയ്ക്ക് ശേഷം വീണ്ടും വിവാദങ്ങളില്‍ മുങ്ങുകയാണ്. 2001 മുതല്‍ വിവാദ വിഷയമാണ് അതിരപ്പിള്ളി. പദ്ധതിക്കെതിരെ പരിസ്ഥിതി പ്രവര്‍ത്തകരം സാമൂഹ്യ പ്രവര്‍ത്തകരും അടക്കമുള്ളവര്‍ സമരത്തിലുമാണ്.
Read Also: ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജു വാര്യരുടെ ആദ്യ പ്രതികരണമെന്ന പേരിൽ വീഡിയോ വൈറല്‍..!!
Read Also: നടിയെ തട്ടിക്കൊണ്ടുപോയതിന്റെ നിര്‍ണായക ദൃശ്യങ്ങള്‍ പോലീസിന്റെ കയ്യില്‍..! ഞെട്ടിക്കുന്ന വഴിത്തിരിവ്!
അതിരപ്പിള്ളി പദ്ധതിയെ എതിര്‍ക്കുന്നവരും ന്യായീകരിക്കുന്നവരും മുന്നോട്ട വെയ്ക്കുന്ന വാദങ്ങള്‍ പരിശോധിക്കാം.

ജലവൈദ്യുതിയെന്നത് വിലകുറഞ്ഞ വൈദ്യുതിയാണ് എന്നതാണ് കെഎസ്ഇബി മുന്നോട്ട് വെയ്ക്കുന്ന വാദം. എന്നാല്‍ ഇത് മുന്‍കാലങ്ങളിലെ നിര്‍മ്മാണച്ചെലവിന്റെ അടിസ്ഥാനത്തിലാണ് എന്നും ഇന്നത്തെ സ്ഥിതി വ്യത്യസ്തമാണ് എന്നുമാണ് എതിര്‍വാദം.

കേരളം ഏറ്റവും രൂക്ഷമായ വരള്‍ച്ചയിലൂടെ കടന്നു പോകുന്ന കാലഘട്ടത്തില്‍ അണക്കെട്ട് നിര്‍മ്മിക്കാനുള്ള നീക്കത്തിന്റെ ലക്ഷ്യം മറ്റുപലതുമാണെന്നും സംശയിക്കപ്പെടുന്നു. പുറത്ത് നിന്നും യൂണിറ്റിന് 4 രൂപയ്ക്ക് വൈദ്യുതി വാങ്ങുന്ന സ്ഥാനത്ത് യൂണിറ്റിന് 15 രൂപ വിലവരുന്ന അതിരപ്പിള്ള പദ്ധതിയുടെ ആവശ്യമെന്താണെന്നും ചോദ്യം ഉയരുന്നു.

പദ്ധതി നടപ്പിലാക്കിയാല്‍ നിരവധി കുടുംബങ്ങളാണ് കുടിയൊഴിക്കപ്പെടുക. എന്നാലിവരെ മെച്ചപ്പെട്ട രീതിയില്‍ കുടിയൊഴിപ്പിക്കാനാവും എന്നും ഡാം സൈറ്റില്‍ സ്ഥിരമായി ജോലി നല്‍കാന്‍ സാധിക്കുമെന്നതാണ് ന്യായീകരണം.

പദ്ധതി നടപ്പിലാകുന്നതോടെ അതിരപ്പിള്ളി വെള്ളച്ചാട്ടം ഇല്ലാതാകുമെന്നതും സ്ഥലത്തെ പരിസ്ഥിതി നശിക്കുമെന്നതുമാണ് വലിയ ആശങ്കയ്ക്കിടയാക്കുന്ന മറ്റൊരു ഘടകം. എന്നാല്‍ ഡാമിന് തൊട്ട് താഴെ നിര്‍മ്മിക്കുന്ന പവര്‍സ്റ്റേഷനില്‍ നിന്നുള്ള വെള്ളം നേരെ പുഴയിലേക്ക് ഒഴുക്കുന്നതിനാല്‍ പുഴയ്ക്ക് കോട്ടമൊന്നും സംഭവിക്കില്ലത്രേ.

വന്‍തോതില്‍ വനനശീകരണം സംഭവിക്കുമെന്നതും മറ്റൊരു പ്രതിസന്ധിയാണ്. 163 മെഗാവാട്ട് ഉത്പാദന ശേഷിയുള്ള പദ്ധതിക്ക് 138.6 ഹെക്ടര്‍ വനഭൂമിയാണ് വേണ്ടത്. പദ്ധതി വഴി നഷ്ടപ്പെടുന്ന വെച്ചുപിടിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള ബദല്‍ മാര്‍ഗങ്ങളാണ് മുന്നോട്ട് വെയ്ക്കപ്പെടുന്നത്.

അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് സര്‍ക്കാര്‍ തീരുമാനം. പരിസ്ഥിതി-സാമൂഹ്യ പ്രവര്‍ത്തകര്‍ക്കും പ്രതിപക്ഷ കക്ഷികള്‍ക്കുമൊപ്പം സിപിഐയും സര്‍ക്കാരിനെതിരെയാണ്. എങ്കിലും പദ്ധതി നടപ്പിലാക്കുമെന്ന വാശിയില്‍ത്തന്നെയാണ് സര്‍ക്കാര്‍.












Click it and Unblock the Notifications