കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇപ്പോള്‍ വൈദ്യുതി യൂണിറ്റിന് നാല് രൂപ; അതിരപ്പിള്ളി പദ്ധതി നടപ്പായാല്‍ 15 രൂപ, കുത്തുപാളയെടുക്കും!!

വൈദ്യുതി ബോര്‍ഡിന്റെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കുന്നതിനേ പദ്ധതി ഉപകരിക്കുവെന്നാണ് ഉയര്‍ന്നിരിക്കുന്ന ആക്ഷേപം.

  • By Ashif
Google Oneindia Malayalam News

തൃശൂര്‍: കേരളം കടുത്ത വരള്‍ച്ചയിലൂടെ കടന്നുപോവുന്ന ഘട്ടത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ജലവൈദ്യുതി പദ്ധതിക്ക് കൂടുതല്‍ പ്രധാന്യം നല്‍കുന്നതില്‍ ആശങ്ക. നിരവധി പ്രതിഷേധ സമരങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച അതിരപ്പിള്ളി പദ്ധതി വീണ്ടും പൊടിതട്ടിയെടുക്കുകയാണ് ഇടതുപക്ഷ സര്‍ക്കാര്‍.

സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വൈദ്യുതി ബോര്‍ഡിന് കനത്ത തിരിച്ചടിയാവും പദ്ധതി. ബോര്‍ഡിന്റെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കുന്നതിനേ പദ്ധതി ഉപകരിക്കുവെന്നാണ് ഉയര്‍ന്നിരിക്കുന്ന ആക്ഷേപം. വൈദ്യുതി നിരക്ക് കൂടുന്നതിനും ജനം കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങുന്നതിനും അതിരപ്പിള്ളി പദ്ധതി വഴിയൊരുക്കുമെന്നും ആക്ഷേപമുണ്ട്.

നാല് രൂപയില്‍ നിന്ന് 15 ലേക്ക്!!

യൂണിറ്റിന് നാല് രൂപയില്‍ താഴെയാണ് ഇന്ന് സംസ്ഥാനം വൈദ്യുതി വാങ്ങുന്നതിന് ചെലവിടുന്നത്. ഇത്തരത്തില്‍ വൈദ്യുതി സംസ്ഥാനത്തിന് പുറത്തുനിന്ന് കിട്ടാനുമുണ്ട്. എന്നാല്‍ അതിരപ്പിള്ളി പദ്ധതി നടപ്പായാല്‍ യൂണിറ്റിന് കുറഞ്ഞത് 15 രൂപയാവുമെന്ന് ചാലക്കുടി പുഴ സംരക്ഷണ സെക്രട്ടറി രവി പറയുന്നു.

സ്ഥലമേറ്റെടുപ്പ് തുടങ്ങിയെന്നു മന്ത്രി

അതിരപ്പിള്ളി പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് വൈദ്യുതി മന്ത്രി എംഎം മണി കഴിഞ്ഞ ദിവസം നിയമസഭയില്‍ മറുപടി നല്‍കിയതോടെയാണ് വിഷയം വീണ്ടും ചര്‍ച്ചയായത്. മുസ്ലിം ലീഗ് അംഗം എന്‍ ഷംസുദ്ദീന്റെ ചോദ്യത്തിനുള്ള മറുപടിയായാണ് മന്ത്രി ഇക്കാര്യം എഴുതി തയ്യാറാക്കി പറഞ്ഞത്. പദ്ധതിക്കുള്ള സ്ഥലമേറ്റെടുപ്പ് തുടങ്ങിയെന്നും മന്ത്രി അറിയിച്ചു.

കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞതിന് സമാനം

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ സമയം വൈദ്യുതി മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനും സമാനമായ അഭിപ്രായപ്രകടനം നടത്തിയിരുന്നു. എന്നാല്‍ ഇതിനെതിരേ രംഗത്തുവന്ന സിപിഐ, മന്ത്രിയുടെ നിലപാട് എല്‍ഡിഎഫിന്റെ നിലപാടല്ല എന്നു വ്യക്തമാക്കുകയും ചെയ്തു. പിന്നീട് കടകംപള്ളി പ്രസ്താവന തിരുത്തിപ്പറയുകയും ചെയ്തിരുന്നു.

15 ജലവൈദ്യുത പദ്ധതികള്‍

അതിരപ്പിള്ളിയടക്കം 15 ജലവൈദ്യുത പദ്ധതികളാണ് സര്‍ക്കാരിന്റെ പരിഗണനയിലുള്ളത്. 312 മെഗാവാട്ട് വൈദ്യുതിയാണ് 15 പദ്ധതികളില്‍ നിന്നായി ഉല്‍പ്പാദിപ്പിക്കുക. അതിരപ്പിള്ളി പദ്ധതിയില്‍ നിന്നു മാത്രം 163 മെഗാവാട്ട് വൈദ്യുതിയുണ്ടാക്കുമെന്ന് സര്‍ക്കാര്‍ പറയുന്നു.

വെള്ളമെവിടെ, വരള്‍ച്ച രൂക്ഷം

വെള്ളം കുറഞ്ഞുവരുന്ന ഈ സാഹചര്യത്തില്‍ എങ്ങനെയാണ് ജലവൈദ്യുത പദ്ധതി വിജയകരമാവുക എന്നാണ് വിമര്‍ശകരും പരിസ്ഥിതി പ്രവര്‍ത്തകരും ചോദിക്കുന്നത്. പദ്ധതിക്കെതിരേ ചാലക്കുടി സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ഏറെ കാലമായി സമരം തുടരുകയാണ്. സമരം ശക്തമായപ്പോള്‍ പിന്നോട്ട് പോയ സര്‍ക്കാര്‍, ഇപ്പോള്‍ വീണ്ടും പദ്ധതിയുമായി രംഗത്തുവന്നിരിക്കുയാണ്.

2500 കോടി വെറുതെ കളയണോ?

1996ല്‍ അതിരപ്പിള്ളി പദ്ധതിയുടെ ചെലവ് 415 കോടിയായിരുന്നു. ഇന്ന് നിര്‍മാണ ചെലവ് 2500 കോടി രൂപയെങ്കിലുമാവും. എന്നാല്‍ വെള്ളം കുറയുകയും വരള്‍ച്ച രൂക്ഷമാവുകയും ചെയ്യുന്ന ഈ സാഹചര്യത്തില്‍ ഇത്രയും തുക മുടക്കിയിട്ട് എന്തു നേട്ടമാണുണ്ടാവുകയെന്നും വിമര്‍ശകര്‍ ചോദിക്കുന്നു.

English summary
Controversies on Athirappilly Hydro Electric Project. Project will be rise electricity bill.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X