Get Updates
Get notified of breaking news, exclusive insights, and must-see stories!

അതിരപ്പിള്ളി പദ്ധതി ആര്‍ക്കു വേണ്ടി?കെഎസ്ഇബിയിലെ ഡാം വിഭാഗത്തിന് പണി ലഭിക്കാന്‍ വേണ്ടി മാത്രമോ?

23 മീറ്റര്‍ ഉയരത്തിലും 8.44 ദശലക്ഷം ഘനമീറ്റര്‍ സംഭരണശേഷിയില്‍ വാഴച്ചാല്‍ അണക്കെട്ടിന് മുകളിലായാണ് അണക്കെട്ട് നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത്.

തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ വീണ്ടും സജീവമാകുകയാണ്. അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് സര്‍ക്കാര്‍ അറിയിച്ചതോടെയാണ് പദ്ധതിയെ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ സജീവമായിരിക്കുന്നത്.

163 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദനം ലക്ഷ്യമിട്ടാണ് അതിരപ്പിള്ളി പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. 23 മീറ്റര്‍ ഉയരത്തിലും 8.44 ദശലക്ഷം ഘനമീറ്റര്‍ സംഭരണശേഷിയില്‍ വാഴച്ചാല്‍ അണക്കെട്ടിന് മുകളിലായാണ് അണക്കെട്ട് നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത്. സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ ഒരുപരിധി വരെ ഇതിലൂടെ സാധിക്കുമെന്നാണ് കെഎസ്ഇബി അവകാശപ്പെടുന്നത്. ജലവൈദ്യുത പദ്ധതി വന്നാല്‍ ആവാസ വ്യവസ്ഥയ്ക്ക് കോട്ടം തട്ടുമെന്ന ന്യായങ്ങളും വൈദ്യുതി ബോര്‍ഡ് അംഗീകരിക്കുന്നില്ല.

athirappilly

എന്നാല്‍, ഹെക്ടര്‍ കണക്കിന് വനം നശിപ്പിച്ച്, അതിരപ്പിള്ളി, വാഴച്ചാല്‍ വെള്ളച്ചാട്ടം ഇല്ലാതാക്കുന്ന, വാഴച്ചാല്‍,പൊകലപ്പാറ കോളനികളില്‍ താമസിക്കുന്ന നിരവധി ആദിവാസി കുടുംബങ്ങളെ കുടിയൊഴിപ്പിച്ച് എന്തിനാണ് ഈ പദ്ധതി വേണമെന്ന് വൈദ്യുതി വകുപ്പും സര്‍ക്കാരും വാശിപ്പിടിക്കുന്നതെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ ചോദ്യം.

ചാലക്കുടി പുഴയില്‍ നിലവില്‍ ആറ് അണക്കെട്ടുകളുണ്ട്. 183 ഹെക്ടര്‍ വനഭൂമി അതിരപ്പിള്ളി പദ്ധതിക്ക് വേണ്ടി നശിപ്പിക്കപ്പെടുമെന്നാണ് കരുതുന്നത്. 104.4 ഹെക്ടര്‍ വനപ്രദേശം ജലസംഭരണിയുടെ അടിയിലാകും. അണക്കെട്ട് വരുമ്പോള്‍ സ്വാഭാനികമായി ചാലക്കുടി പുഴയിലെ നീരൊഴുക്ക് കുറയുകയും, പുഴയുടെ സമീപത്തുള്ള 21 തദ്ദേശസ്വയംഭരണ സ്ഥാപനപ്രദേശങ്ങളിലെ കൃഷിയും ജലസേചനവും അവതാളത്തിലാകുമെന്നുമാണ് പദ്ധതിയെ എതിര്‍ക്കുന്നവരുടെ വാദം. രാത്രി മാത്രം വൈദ്യുതി ഉല്‍പ്പാദനം നടക്കുന്ന പദ്ധതിയായതിനാല്‍ പകല്‍ സമയങ്ങളില്‍ പുഴയുടെ ഒഴുക്ക് നിലയ്ക്കാനും സാധ്യതയുണ്ട്.

athiappilly

അണക്കെട്ട് വരുമ്പോള്‍ വാഴച്ചാല്‍, പുകലപ്പാറ കോളനികളിലെ എണ്‍പതോളം വരുന്ന ആദിവാസി കുടുംബങ്ങളെ കുടിയൊഴിപ്പിക്കേണ്ടി വരുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി നടപ്പായാല്‍ സമാനതകളില്ലാത്ത അമൂല്യമായ ജൈവവൈവിധ്യ സ്രോതസ്സുകള്‍ നഷ്ടമാകുമെന്നും, കെഎസ്ഇബിയുടെ ഒരു പഠനത്തിലും പദ്ധതി മൂലമുണ്ടാകുന്ന യഥാര്‍ത്ഥ പരസ്ഥിതി നാശത്തിന്റെ കണക്ക് വ്യക്തമാക്കിയിട്ടില്ലെന്നുമാണ് പദ്ധതിയെ എതിര്‍ക്കുന്നവര്‍ പറയുന്നത്.

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ മറ്റു മാര്‍ഗങ്ങള്‍ മുന്നിലുള്ളപ്പോള്‍ കെഎസ്ഇബിയിലെ ഡാം വിഭാഗത്തിന് പണി ലഭിക്കാന്‍ വേണ്ടി മാത്രമാണ് സര്‍ക്കാരും വൈദ്യുതി വകുപ്പും അതിരപ്പിള്ളി പദ്ധതിയ്ക്കായി തിടുക്കം കൂട്ടുന്നതെന്നും, പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്നുമാണ് പരിസ്ഥിതി സംരക്ഷകര്‍ ആവശ്യപ്പെടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+