കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതിരപ്പിള്ളിയില്‍ നിന്നും പിടിവിടാതെ സര്‍ക്കാര്‍, ജനത്തിന്റെ എതിര്‍പ്പുകള്‍ക്ക് പുല്ലു വില

  • By Neethu
Google Oneindia Malayalam News

തിരുവനന്തപുരം: ജനങ്ങള്‍ക്കിടിയില്‍ നിന്നും കടുത്ത വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങിയിട്ടും അതിരപ്പിള്ളി പദ്ധതിയില്‍ നിന്നും പിടിവിടാതെ സര്‍ക്കാര്‍ ഇപ്പോഴും മുന്നോട്ട് പോകുന്നു. ബുധനാഴ്ച നിയമസഭാ യോഗത്തില്‍ നല്‍കിയ മറുപടിയില്‍ വൈദ്യുതി മന്ത്രി കടകംപ്പള്ളി സുരേന്ദ്രനാണ് ഇക്കാര്യത്തെക്കുറിച്ച് വീണ്ടും സൂചിപ്പിച്ചത്.

മൂന്നാം ലോക മഹായുദ്ധം വരും, ലോകം ഭരിക്കുന്നത് ഹിന്ദു നേതാവായിരിക്കും, നോസ്റ്റര്‍ഡോമസിന്റെ പ്രവചനംമൂന്നാം ലോക മഹായുദ്ധം വരും, ലോകം ഭരിക്കുന്നത് ഹിന്ദു നേതാവായിരിക്കും, നോസ്റ്റര്‍ഡോമസിന്റെ പ്രവചനം

കേരളത്തിന്റെ അധിക വൈദ്യുതി ആവശ്യകത നിറവേറ്റാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളില്‍ ഒന്നാം സ്ഥാനത്താണ് അതിരപ്പിള്ളി പദ്ധതിയെ കണക്കാക്കുന്നത് എന്നായിരുന്നു മന്ത്രി നല്‍കിയി മറുപടിയില്‍ പറഞ്ഞത്.

 athirapilli-project

അതിരപ്പിള്ളി ഉള്‍പ്പടെ 20 ജല വൈദ്യുത പദ്ധതികളില്‍ നിന്നും 444.5 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാകുമെന്നാണ് കെഎസ്ഇബി കണക്കാക്കുന്നത്. ബാക്കി ആവശ്യക്കിന് കേന്ദ്ര നിലയങ്ങളില്‍ നിന്നും അന്യ സംസ്ഥാനങ്ങളില്‍ നിന്നും വാങ്ങാനും കണക്കുകൂട്ടുന്നു.

നിത്യജീവിതത്തിലെ ഇത്തരം അന്ധവിശ്വാസങ്ങള്‍ക്ക് പുറകിലുള്ള യുക്തി എന്താണെന്ന് അറിയണ്ടേ?നിത്യജീവിതത്തിലെ ഇത്തരം അന്ധവിശ്വാസങ്ങള്‍ക്ക് പുറകിലുള്ള യുക്തി എന്താണെന്ന് അറിയണ്ടേ?

പിണറായി വിജയന്‍ മന്ത്രിസഭ അധികാരത്തില്‍ എത്തിയ നാള്‍ മുതല്‍ അതിരപ്പിള്ളി പദ്ധതിയുടെ പേരില്‍ ജനങ്ങളില്‍ നിന്നും വിവധ സംഘടനകളില്‍ നിന്നും കടുത്ത എതിര്‍പ്പാണ് നേരിടുന്നത്. അതിരപ്പിള്ളി പദ്ധതിയ്ക്ക് പകരം ചീമേനി പദ്ധതി നടപ്പാകാം എന്ന തീരുമാനത്തില്‍ എത്തിയത്തോടെയാണ് പ്രശ്‌നങ്ങള്‍ കെട്ടടങ്ങിയത്. എന്നാല്‍ വീണ്ടും പദ്ധതി നടപ്പാക്കാന്‍ തന്നെയാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

English summary
Athirappilly project will move forward
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X