കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അത്‌ലറ്റിക് സമ്മര്‍ കോച്ചിംഗ് ക്യാമ്പ് ഇടുക്കിക്കും വേണം മെഡലുകള്‍

  • By Desk
Google Oneindia Malayalam News

തൊടുപുഴ: ജില്ലയിലെ കായികതാരങ്ങളെ വളര്‍ത്തിയെടുക്കുന്നതിന്റെ ഭാഗമായി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും ബൈസണ്‍വാലി ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ അത്‌ലറ്റിക്‌സ് സമ്മര്‍ കോച്ചിംഗ് ക്യാമ്പ് നടത്തോന്‍ തീരുമാനിച്ചു.ഏപ്രില്‍ 23 മുതല്‍ ബൈസണ്‍വാലി പഞ്ചായത്തിലെ പൊട്ടന്‍കാട് സെന്റ് സെബാസ്റ്റ്യന്‍ ഹൈസ്‌കൂള്‍ ഗ്രൗണ്ടിലാണ് പരിശീലനക്യാമ്പ് ആരംഭിക്കുക. 10 മുതല്‍ 16 വയസ്സ് വരെ പ്രായമുളള ആണ്‍കുട്ടികള്‍ക്കും, പെണ്‍കുട്ടികള്‍ക്കുമാണ് പരിശീലനം നല്‍കുന്നത്.കായിക കേരളത്തില്‍ ഇടുക്കി ഒരിക്കലും പിന്തള്ളപ്പെട്ടില്ല.

 sports

ജില്ലയുടെ വിവിധ ഇടങ്ങളില്‍ ഇത്തരത്തില്‍ നിരവധി ക്യാമ്പുകളാണ് വേനല്‍ക്കാലങ്ങളില്‍ സംഘടിപ്പിക്കുന്നത്. അതലറ്റ്ക്‌സിനു വേണ്ടിമാത്രമാണ് ബൈസണ്‍വാലിയില്‍ സമ്മര്‍ ക്യാമ്പ് നടക്കുന്നതെങ്കില്‍ പീരുമേട് കുമളി തുടങ്ങിയ മേഖലകള്‍ ഫുട്‌ബോള്‍, ക്രിക്കറ്റ്,വോളിബോള്‍ തുടങ്ങിയ ഇനങ്ങള്‍ക്കും പരിശീലനം ആരംഭിച്ചിട്ടുണ്ട്. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തിലുള്ള അധ്യാപകരാണ് അതലറ്റിക്‌സ് പരിശീലനം നല്‍കുന്നത്.21 ദിവസത്തേ പരിശീലനമാണ് കുട്ടികള്‍ക്ക് ലഭിക്കുക. ക്യാമ്പിലേക്ക് തിരഞ്ഞെടുക്കുന്ന കുട്ടികളില്‍ മികവു പ്രകടപ്പിക്കുന്നവര്‍ക്ക് സംസ്ഥാനത്തല മീറ്റുകളിലേക്ക് പങ്കെടുപ്പിക്കാനുള്ള അവസരം ഒരുക്കാനാകുമെന്ന പ്രതീക്ഷയിലാണ് സംഘാടക സമിതി.

English summary
athletic summer coaching camp in idukki
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X