Get Updates
Get notified of breaking news, exclusive insights, and must-see stories!

സിനിമാ, സീരിയല്‍ താരത്തിന്റെ അറസ്റ്റ്...ഗൂഡാലോചനയെന്ന് നാട്ടുകാര്‍!! അവര്‍ പറയുന്നത്...

കോഴിക്കോട്ട് വച്ചാണ് അതുല്‍ ശ്രീവയെ അറസ്റ്റ് ചെയ്തത്

പേരാമ്പ്ര: കോഴിക്കോട് സ്വദേശിയായ സിനിമാ, സീരിയല്‍ താരം അതുല്‍ ശ്രീവയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ ഗൂഡാലോചനയുണ്ടെന്ന് നാട്ടുകാരും ബന്ധുക്കളും ആരോപിക്കുന്നു. എം80 മൂസയെന്ന സീരിയലിലൂടെ ശ്രദ്ധേയനായ അതുലിനെ വധശ്രമമുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് ഗുരുവായൂരപ്പന്‍ കേളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയുടെ പരാതിയെ തുടര്‍ന്നാണ് അതുലിനെ അറസ്റ്റ് ചെയ്തത്. ഇതേ കോളേജിലെ അവസാന വര്‍ഷ വിദ്യാര്‍ഥിയാണ് താരം.

 കലാകാരന്റെ ഭാവി തകര്‍ക്കുന്നു

കലാകാരന്റെ ഭാവി തകര്‍ക്കുന്നു

കള്ളക്കേസെടുത്ത് ജയിലിടച്ച് വളര്‍ന്നു വരുന്ന കലാകാരന്റെ ഭാവി തകര്‍ക്കുകയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. അതുലിന്റെ അച്ഛന്‍ മരുതോറ ചാലില്‍ ശ്രീധരന്‍, പേരാമ്പ്ര സമൃദ്ധി സാംസ്‌കാരിക കൂട്ടായ്മ പ്രസിഡന്റ് എംസി സനില്‍ കുമാര്‍ എന്നിവരാണ് ആരോപണവുമായി രംഗത്തു വന്നിട്ടുള്ളത്.

സംഭവം വെള്ളിയാഴ്ച

സംഭവം വെള്ളിയാഴ്ച

കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഗുരുവായൂരപ്പന്‍ കോളേജില്‍ വച്‌നു മൂന്നാം വര്‍ഷ വിദ്യാര്‍ഥികളും രണ്ടാം വര്‍ഷ വിദ്യാര്‍ഥികളും തമ്മില്‍ സംഘര്‍ഷം നടന്നിരുന്നു. ഈ സംഘര്‍ഷിത്തിനിടെ അതുലിന്റെ ഇടതു കൈ പൊട്ടുകയും മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. അതുല്‍ നല്‍കിയ പരാതിയെ തുടര്‍ന്നു ചില വിദ്യാര്‍ഥികള്‍ക്കെതിരേ കേസെടുക്കുകയും ചെയ്തിരുന്നു.

 പരാതി നല്‍കിയ വിദ്യാര്‍ഥി

പരാതി നല്‍കിയ വിദ്യാര്‍ഥി

സംഘര്‍ഷത്തില്‍ യാതൊരു പരിക്കുമേല്‍ക്കാത്ത വിദ്യാര്‍ഥിയാണ് അതുലിനെതിരേ പരാതി നല്‍കിയത്. പരാതിക്കാരന്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ മകനാണെന്ന് ബന്ധുക്കള്‍ പറയുന്നു.

മൊഴിയെടുക്കാന്‍ വിളിപ്പിച്ചു

മൊഴിയെടുക്കാന്‍ വിളിപ്പിച്ചു

വെള്ളിയാഴ്ച രാത്രിയാണ് അതുലിനെ പോലീസ് മൊഴിയെടുക്കാന്‍ കസബ സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. അതുല്‍ നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍ സ്റ്റേഷനില്‍ വച്ച് കൗണ്ടര്‍ കേസില്‍ പോലീസ് അതുലിനെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.

ഗുണ്ടാത്തലവനായി ചിത്രീകരിക്കുന്നു

ഗുണ്ടാത്തലവനായി ചിത്രീകരിക്കുന്നു

വിദ്യാര്‍ഥി സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ടതിന്റെ പേരില്‍ അതുലിനെ ഗുണ്ടാത്തലവനായും പിടിച്ചുപറിക്കാരനായും ചിത്രീകരിച്ച് സമൂഹത്തിനു മുന്നില്‍ അപമാനിക്കുന്നതായി ബന്ധുക്കള്‍ പറഞ്ഞു.

ശുദ്ധ അസംബന്ധം

ശുദ്ധ അസംബന്ധം

അഭിനയത്തിലൂടെ മാത്രമല്ല സുഹൃത്തുക്കളുടെ ഒരു മ്യൂസിക് ബാന്റിലൂടെയും മാസം മോശമല്ലാത്ത വരുമാനമുണ്ടാക്കുന്നുണ്ട്. ഇതേ അതുല്‍ 100 രൂപ ഗുണ്ടാപ്പിരിവ് ചോദിച്ച് ആക്രമണം നടത്തിയെന്ന് പോലീസ് പറയുന്നത് ശുദ്ധ അസംബന്ധമാണെന്ന് നാട്ടുകാര്‍ പറഞ്ഞു.

കേസുകളില്ല

കേസുകളില്ല

സീരിയിലെ തിരക്കുള്ളതിനാല്‍ കോളേജില്‍ അതുലിന് ഹാജര്‍ കുറലാണ്. അതല്ലാതെ പോലീസ് പറയുന്നതു പോലെ മറ്റു കേസുകളൊന്നും അവനെതിരേ ഇല്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. കേളേജില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്യപ്പെട്ടിട്ടുമില്ലെന്നും അവര്‍ പറഞ്ഞു.

പുരസ്‌കാരങ്ങള്‍ നേടി

പുരസ്‌കാരങ്ങള്‍ നേടി

ഇമ്മിണി ബല്ല്യൊരാള്‍ എന്ന ഹ്രസ്വചിത്രത്തിലെ അഭിനയത്തിന് ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ അതുല്‍ നേടിയിട്ടുണ്ട്. എന്നാല്‍ എം 80 മൂസയെന്ന സീരിയയിലെ റിസ്വാവാനിലൂടെയാണ് അതുല്‍ ശ്രദ്ധേയനായത്. മോഹന്‍ലാല്‍ നായകനായ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന സിനിമയില്‍ അതുല്‍ അഭിനയിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+