Get Updates
Get notified of breaking news, exclusive insights, and must-see stories!

അറ്റ്ലസ് രാമചന്ദ്രന് വെള്ളിയാഴ്ച നിർണ്ണായക ദിനം! പരാജയപ്പെട്ടാൽ ജയിലിൽ തന്നെ? ബിജെപിയുടെ നീക്കങ്ങൾ..

കേസുകൾ ഒത്തുതീർപ്പാകുന്നത് സംബന്ധിച്ച് ഫെബ്രുവരി 2 വെള്ളിയാഴ്ച നിർണ്ണായക ചർച്ച നടക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.

Recommended Video

cmsvideo
    പരാതിക്കാരനുമായി ചർച്ച വെള്ളിയാഴ്ച, അറ്റ്ലസ് രാമചന്ദ്രന് നിർണായക ദിവസം | Oneindia Malayalam

    തിരുവനന്തപുരം: പ്രമുഖ വ്യവസായി അറ്റ്ലസ് രാമചന്ദ്രനെ ജയിലിൽ നിന്ന് പുറത്തിറക്കാനുള്ള ശ്രമങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നു. ബിജെപി സംസ്ഥാന നേതൃത്വവും, ദേശീയ നേതൃത്വവും വിഷയത്തിൽ ഒരുപോലെ ഇടപെട്ടതോടെ പ്രശ്നപരിഹാരത്തിനായുള്ള ചർച്ചകൾക്ക് വേഗം കൂടി.

    അറ്റ്ലസ് രാമചന്ദ്രനെതിരായ കേസുകൾ ഒത്തുതീർപ്പാകുന്നത് സംബന്ധിച്ച് ഫെബ്രുവരി 2 വെള്ളിയാഴ്ച നിർണ്ണായക ചർച്ച നടക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. അദ്ദേഹത്തിനെതിരായ കേസ് പിൻവലിക്കാൻ തയ്യാറാകാത്ത പരാതിക്കാരന്റെ അച്ഛനുമായാണ് വെള്ളിയാഴ്ചയിലെ അനുരഞ്ജന ചർച്ച. ബിജെപി നേതൃത്വം തന്നെയാണ് ഈ ചർച്ചയ്ക്ക് മുൻകൈയെടുത്തിരിക്കുന്നത്.

    വിദേശ സെൽ...

    വിദേശ സെൽ...

    അറ്റ്ലസ് രാമചന്ദ്രനെ പുറത്തിറക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് ഒത്തുതീർപ്പ് ചർച്ചകളും നടക്കുന്നത്. അറ്റ്ലസ് രാമചന്ദ്രനെതിരായ കേസ് പിൻവലിക്കാൻ തയ്യാറാകാത്തവരുമായാണ് ഇനിയുള്ള ചർച്ചകൾ. ബിജെപി എൻആർഐ സെൽ നേതാക്കളാണ് ഈ ചർച്ചകൾക്ക് ചുക്കാൻ പിടിക്കുന്നത്.

    അനുരഞ്ജനം...

    അനുരഞ്ജനം...

    ഇതുവരെയും ഒത്തുതീർപ്പാകാത്ത പരാതിക്കാരന്റെ അച്ഛനുമായാണ് വെള്ളിയാഴ്ചയിലെ ചർച്ച. ബിജെപി എൻആർഐ സെൽ കൺവീനർ എൻ ഹരികുമാറാണ് ചര്‌ച്ച നടത്തുക. ഇതേ പരാതിക്കാരനുമായി നേരത്തെയും ചർച്ച നടത്തിയിരുന്നെങ്കിലും ഒത്തുതീർപ്പിലെത്തിയിരുന്നില്ല.

    വേഗത്തിലാകും..

    വേഗത്തിലാകും..

    അറ്റ്ലസ് രാമചന്ദ്രനെതിരെ ഇയാൾ രണ്ട് പരാതികൾ നൽകിയിട്ടുണ്ടെന്നാണ് വിവരം. വെള്ളിയാഴ്ചയിലെ ചർച്ച വിജയകരമാണെങ്കിൽ ഈ രണ്ട് കേസുകൾ കൂടി പിൻവലിക്കും. അതോടെ അറ്റ്ലസ് രാമചന്ദ്രന്റെ മോചനം കൂടുതൽ വേഗത്തിൽ സാധ്യമാകുമെന്നാണ് ഏവരുടെയും പ്രതീക്ഷ.

    ഊർജ്ജിതശ്രമം...

    ഊർജ്ജിതശ്രമം...

    ബിജെപി എൻആർഐ സെൽ കൺവീനർ എൻ ഹരികുമാറാണ് ഇപ്പോഴത്തെ ചർച്ചകൾക്ക് നേതൃത്വം നൽകുന്നത്. അറ്റ്ലസ് രാമചന്ദ്രന്റെ മോചനത്തിനായി ദുബായിൽ രേഖകൾ ഹാജരാക്കിയതും, ചർച്ച നടത്തിയതും ഇദ്ദേഹമായിരുന്നു.

    പിൻവലിച്ചു...

    പിൻവലിച്ചു...

    വിവിധ ബാങ്കുകൾ അറ്റ്ലസ് രാമചന്ദ്രനെതിരെ നൽകിയിരുന്ന കേസുകൾ പിൻവലിച്ചെന്നാണ് റിപ്പോർട്ട്. അതേസമയം, ചില സ്വകാര്യ വ്യക്തികൾ നൽകിയ പരാതി ഇതുവരെ പിൻവലിക്കാൻ തയ്യാറായിട്ടില്ല.

    ദുബായിൽ...

    ദുബായിൽ...

    അറ്റ്ലസ് രാമചന്ദ്രനെതിരായ പ്രധാനപ്പെട്ട 12 കേസുകളിൽ 11 എണ്ണവും ഒത്തുതീർപ്പായെന്ന് കഴിഞ്ഞ റിപ്പോർട്ടുണ്ടായിരുന്നു. ജയിലിൽ നിന്ന് പുറത്തിറങ്ങിയാൽ ബാധ്യത തീർക്കാമെന്ന ഉറപ്പിന്മേലാണ് പരാതിക്കാരെല്ലാം കേസ് പിൻവലിക്കാൻ തയ്യാറായത്.

     ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ...

    ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ...

    അറ്റ്ലസ് രാമചന്ദ്രന്റെ മോചനം അനന്തമായി നീളുന്ന സാഹചര്യത്തിൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരനുമായി കാര്യങ്ങൾ ചർച്ച ചെയ്തിരുന്നു. ദുബായിലെ കേസുകളെ സംബന്ധിച്ചും ബാധ്യതകളെ സംബന്ധിച്ചുമുള്ള മുഴുവൻ വിവരങ്ങളും കുടുംബാംഗങ്ങൾ കുമ്മനം രാജശേഖരന് കൈമാറി.

     വിദേശകാര്യ മന്ത്രാലയം...

    വിദേശകാര്യ മന്ത്രാലയം...

    ഇതിനുപിന്നാലെ അദ്ദേഹത്തിന്റെ ബാധ്യത സംബന്ധിച്ച മുഴുവൻ വിവരങ്ങളും കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനും ബിജെപി ദേശീയ ജനറൽ സെക്രട്ടറി രാംമാധവിനും കൈമാറിയിരുന്നു. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ ഇടപെട്ടാണ് അറ്റ്ലസ് രാമചന്ദ്രന്റെ വിഷയം കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്.

    യുഎഇയിലും...

    യുഎഇയിലും...

    വിദേശകാര്യ മന്ത്രാലയത്തിന്റെ നിർദേശപ്രകാരം ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് രാമചന്ദ്രന്റെ ഭാര്യയിൽ നിന്നും വിവരങ്ങൾ ശേഖരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ബാങ്കുകളുമായി ചർച്ച നടത്തിയത്. പിന്നീട് 2017 നവംബറിൽ ദുബായിലെത്തിയ ബിജെപി ജനറൽ സെക്രട്ടറി രാം മാധവുമായും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ ചർച്ച നടത്തി.

     പറഞ്ഞത്

    പറഞ്ഞത്

    അറ്റ്ലസ് രാമചന്ദ്രന്റെ മോചനം ഉടനുണ്ടാകുമെന്നാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ പേരിലുള്ള മിക്ക കേസുകളും നിയമപരമായി ഒത്തുതീർപ്പാക്കാൻ ധാരണയായി. വിദേശകാര്യ മന്ത്രാലയം മനുഷ്യാവകാശ പ്രശ്നമെന്ന നിലയിൽ വിഷയത്തിൽ ഇടപെടുമെന്നും, കുടുംബം നൽകിയ വിവരങ്ങൾ അവർക്ക് കൈമാറിയിട്ടുണ്ടെന്നും കുമ്മനം പറഞ്ഞു.

     പുറത്തിറക്കാൻ...

    പുറത്തിറക്കാൻ...

    ദുബായിലെ ജയിലിൽ കഴിയുന്ന അറ്റ്ലസ് രാമചന്ദ്രന്റെ ആരോഗ്യനില മോശമാണെന്നാണ് കുടുംബാംഗങ്ങൾ പറയുന്നത്. ഈ സാഹചര്യത്തിൽ എത്രയും പെട്ടെന്ന് അദ്ദേഹത്തെ നാട്ടിലെത്തിക്കണമെന്നാണ് കുടുംബത്തിന്റെയും ആഗ്രഹം.

    അറസ്റ്റ്

    അറസ്റ്റ്

    അറ്റ്ലസ് ജ്വല്ലറി ഗ്രൂപ്പിന്റെ ഉടമയും, പ്രമുഖ വ്യവസായിയും സിനിമാ നിർമ്മാതാവുമായ അറ്റ്ലസ് രാമചന്ദ്രനെ 2015ലാണ് ദുബായ് പോലീസ് അറസ്റ്റ് ചെയ്തത്. ബാങ്കുകളിൽ നിന്നും വായ്പയെടുത്ത് തിരിച്ചടവ് മുടങ്ങിയതുമായി ബന്ധപ്പെട്ട കേസുകളിലായിരുന്നു അറസ്റ്റ്. അന്നുമുതൽ അദ്ദേഹത്തിന്റെ മോചനത്തിനായി നിരവധിശ്രമങ്ങൾ നടത്തിയിരുന്നെങ്കിലും ഒന്നും ഫലംകണ്ടിരുന്നില്ല.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+