• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അറ്റ്‌ലസ് രാമചന്ദ്രന് വീണ്ടും കുരുക്ക്....1000 കോടി പെട്ടെന്ന് അടയ്ക്കണം.... ഇല്ലെങ്കില്‍ ജയിലിലാവും

cmsvideo
  അറ്റ്‌ലസ് രാമചന്ദ്രന് വീണ്ടും കുരുക്ക്

  കൊച്ചി: അറ്റ്‌ലസ് ഗ്രൂപ്പ് ചെയര്‍മാന്‍ എംഎം രാമചന്ദ്രന്റെ പ്രശ്‌നങ്ങള്‍ അവസാനിക്കുന്നില്ല. മൂന്നുവര്‍ഷം ജയില്‍ ശിക്ഷ ലഭിച്ച രാമചന്ദ്രന്‍ കുറച്ചുദിവസങ്ങള്‍ക്ക് മുമ്പാണ് പുറത്തിറങ്ങിയത്. 2015ലായിരുന്നു രാമചന്ദ്രന്‍ അറസ്റ്റ് ചെയ്യപ്പെട്ടത്. താന്‍ വിശ്വസിച്ചവര്‍ ചതിച്ചുവെന്നായിരുന്നു അദ്ദേഹം മോചനത്തിന് ശേഷം പറഞ്ഞത്. ഇപ്പോഴിതാ അദ്ദേഹത്തിന് അടുത്ത കുരുക്കാണ് ഒരുങ്ങുന്നത്. അടയ്ക്കാനുള്ള വന്‍ കുറച്ചുദിവസത്തിനുള്ളില്‍ തന്നെ അടച്ചുതീര്‍ക്കണമെന്നാണ് ദുബായിലെ ബാങ്കുകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

  അതേസമയം പണം അടയ്ക്കാന്‍ സാധിക്കുമെന്നും അതിനുള്ള മാര്‍ഗങ്ങളുണ്ടെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ഇതിന് എത്രത്തോളം സാധിക്കുമെന്ന ആശങ്കയും അദ്ദേഹത്തിനുണ്ട്. അതേസമയം മക്കളുടെ കാര്യത്തില്‍ ഇടപെട്ടതാണ് പ്രശ്‌നങ്ങളെല്ലാം കൂടുതല്‍ വഷളാക്കിയതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇനി അവരുടെ കാര്യങ്ങള്‍ നോക്കില്ലെന്നും രാമചന്ദ്രന്‍ പറഞ്ഞിരുന്നു. അതേസമയം ഇപ്പോഴത്തെ പ്രതിസന്ധിയില്‍ ഗള്‍ഫിലുള്ള ആരെങ്കിലും അദ്ദേഹത്തെ സഹായിക്കുമോ എന്ന കാര്യവും വ്യക്തമല്ല.

  ഡിസംബര്‍ വരെ....

  ഡിസംബര്‍ വരെ....

  വളരെ കുറഞ്ഞ അവധിയാണ് ഗല്‍ഫിലെ ബാങ്കുകള്‍ രാമചന്ദ്രന് നല്‍കിയിരിക്കുന്നത്. ഡിസംബര്‍ മാസത്തിന് മുമ്പ് കടമെല്ലാം വീട്ടിയില്ലെങ്കില്‍ അഴിക്കുള്ളിലാവുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം 12 ദിവസത്തിനുള്ളില്‍ 1000 കോടി എങ്ങനെ ഉണ്ടാക്കുമെന്നും അത് കമ്പനികള്‍ക്ക് എങ്ങനെയാണ് നല്‍കുകയെന്നും രാമചന്ദ്രന്‍ അറിയിക്കണം. ഇക്കാര്യം ബാങ്കുകളെ അറിയിച്ചില്ലെങ്കില്‍ വീണ്ടും ജയിലില്‍ പോകേണ്ടി വരുമെന്ന് ഉറപ്പാണ്. ഇതോടെയാണ് അദ്ദേഹത്തിന് വീണ്ടും പ്രതിസന്ധി നേരിടേണ്ടി വന്നത്.

  ഇടക്കാല കരാര്‍

  ഇടക്കാല കരാര്‍

  ബാങ്കുകളുമായി താല്‍ക്കാലിക കരാറിലെത്തിയത് കൊണ്ട് മാത്രമാണ് മോചിപ്പിക്കപ്പെട്ടതെന്ന് രാമചന്ദ്രന്‍ മുമ്പ് സൂചിപ്പിച്ചിരുന്നു. അതേസമയം നിയമത്തിന്റെ വഴിയിലൂടെ മാത്രമാണ് മോചനം ലഭ്യമായതെന്നും ആരും പ്രത്യേകം സഹായിക്കുകയോ പിന്തുണയ്ക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു. വായ്പയ്ക്ക് ഈടായി നല്‍കിയ സെക്യൂരിറ്റി ചെക്ക് ബാങ്ക് ഹാജരാക്കിയപ്പോള്‍ മടങ്ങിയതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. മസ്‌ക്കറ്റിലെ രണ്ട് ആശുപത്രികള്‍ വിറ്റിട്ടാണ് ബാങ്കുകള്‍ക്ക് ഇടക്കാല കരാറിലൂടെ പണമടച്ചതെന്നും രാമചന്ദ്രന്‍ പറഞ്ഞിരുന്നു.

  എങ്ങനെ തിരിച്ചടയ്ക്കും

  എങ്ങനെ തിരിച്ചടയ്ക്കും

  ഇത്രയും വലിയ തുക എങ്ങനെ തിരിച്ചടയ്ക്കും എന്നത് രാമചന്ദ്രനെ ആശങ്കപ്പെടുത്തുന്ന കാര്യമാണ്. പലിശയടക്കം 1300 കോടിയിലധികം രൂപയാണ് തിരിച്ചടയ്ക്കാനുള്ളത്. ബാങ്കുകള്‍ ഈ തുകയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറല്ലെന്ന് നേരത്തെ അറിയിച്ചതാണ്. ഗള്‍ഫിലെ ജ്വല്ലറികള്‍ വിറ്റാല്‍ പോലും നിലവിലെ കടത്തിന്റെ അടുത്ത് പൊലും എത്തില്ലെന്നാണ് റിപ്പോര്‍ട്ട്. ഗള്‍ഫില്‍ 52 ജ്വല്ലറികളാണ് രാമചന്ദ്രനുള്ളത്. തിരിച്ചടവ് സംബന്ധിച്ച വിവരങ്ങള്‍ ജൂലൈ അഞ്ചിന് മുമ്പ് കണ്‍സോര്‍ഷ്യത്തിന് സമര്‍പ്പിക്കണമെന്നാണ് ബാങ്കുകളുടെ നിര്‍ദേശം.

  ഒത്തുതീര്‍പ്പ് ചര്‍ച്ച....

  ഒത്തുതീര്‍പ്പ് ചര്‍ച്ച....

  ബാങ്കുകളുമായി തന്റെ ഭാര്യ ഇന്ദിരയാണ് ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടത്തിയതെന്നായിരുന്നു രാമചന്ദ്രന്‍ അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നത്. ജനങ്ങളില്‍ നിന്നും ദുബായിലെ ഇന്ത്യന്‍ എംബസിയില്‍ നിന്നുമെല്ലാം ധാര്‍മിക പിന്തുണയും സഹായവും ലഭിച്ചിരുന്നു. നിയമപരമായി മാത്രമാണ് എല്ലാ കാര്യങ്ങളും നടത്തിയത്. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുടെയോ സംഘടനകളുടെയോ പേരെടുത്ത് പറയാനില്ലെന്നും രാമചന്ദ്രന്‍ സൂചിപ്പിച്ചിരുന്നു. അതേസമയം അറ്റ്‌ലസ് രാമചന്ദ്രന്‍ ഇപ്പോഴുള്ള വ്യവസ്ഥകള്‍ ലംഘിച്ചാല്‍ ജാമ്യം റദാക്കി ജയിലിലേക്ക് തിരിച്ചയക്കാനാണ് ബാങ്കുകളുടെ നിര്‍ദേശം.

  ആരു സഹായിക്കും

  ആരു സഹായിക്കും

  ഇത്രയും വലിയ തുക തിരിച്ചടയ്ക്കാന്‍ രാമചന്ദ്രനെ ആരാണ് സഹായിക്കുക എന്നതാണ് ചോദ്യം. നേരത്തെ പ്രവാസി വ്യവസായി ബിആര്‍ ഷെട്ടി രാമചന്ദ്രന്റെ മോചനത്തിനായി സഹായിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. നേരത്തെ താന്‍ തിരിച്ചുവരുമെന്ന് അദ്ദേഹം അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു. ഒരിക്കല്‍ തനിക്ക് എല്ലാം നഷ്ടപ്പെട്ട ഭൂതകാലം ഉണ്ടായിരുന്നെന്നും താന്‍ അതില്‍ നിന്ന് തിരിച്ചുവന്നിരുന്നെന്നും രാമചന്ദ്രന്‍ പറഞ്ഞിരുന്നു. അതേസമയം തന്നെ പിന്നില്‍ നിന്ന് കുത്തിയതാരാണെന്ന് ഇതുവരെ അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.

  ഷുജാത് ബുഖാരിയുടെ കൊലയില്‍ മൗനം.... മോദിക്കെതിരെ രോഷവുമായി മാധ്യമപ്രവര്‍ത്തകര്‍, ജീവന് വിലയില്ലേ!!

  മാലിന്യം വലിച്ചെറിഞ്ഞതിന് അനുഷ്‌കയുടെ ശാസന.... സോഷ്യല്‍ മീഡിയയില്‍ അസഭ്യവര്‍ഷം, കോലിക്കും പൂരത്തെറി!

  English summary
  atlas ramachandran to return 1000 crore in december
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
  X