കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതും കുമ്മനടി... അറ്റ്ലസ് രാമചന്ദ്രന്‍റെ മോചനത്തിന് കേന്ദ്രസർക്കാരും കുമ്മനവും ഇടപെട്ടില്ലേ

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
രാമചന്ദ്രനെ രക്ഷിക്കുന്നത് കുമ്മനമോ? എന്താണ് സത്യം? | Oneindia Malayalam

'ഇന്നലെ രാവിലെ പ്രാതൽ കുമ്മനം രാജശേഖരൻ എന്ന രാജേട്ടന്‍റെ ഒപ്പമായിരുന്നു...പാർട്ടി സംസ്‌ഥാന കാര്യാലയത്തോട് ചേർന്നുള്ള മെസ്സിൽ ഇരുന്നു ഒരല്പം പുട്ടും കടലയും കഴിക്കുമ്പോഴും പിന്നീട് പ്ലേറ്റും ഗ്ലാസുമൊക്കെ സ്വയം കഴുകി ഷെൽഫിൽ വയ്ക്കുമ്പോഴുമൊക്കെ രാജേട്ടൻ സംസാരിച്ചത് അറ്റ്‌ലസ് രാമചന്ദ്രന്‍റെ മോചനത്തെ കുറിച്ചായിരുന്നു. ഏതാണ്ട് 4 മാസം മുൻപ് ഈ വിഷയം ഏറ്റെടുത്ത അന്ന് മുതൽ ഡൽഹിയിലും ദുബൈയിലും ഒക്കെ നടത്തിയ നിരന്തരശ്രമത്തിലൂടെയാണ് കേസിന്‍റെ ഓരോ കുരുക്കുകളും അഴിച്ചത്... ഇന്നലെ സംഭാഷണ മധ്യേ രാജേട്ടൻ പറഞ്ഞ ഒരു കാര്യം ആണ് യഥാർത്ഥത്തിൽ ഈ കുറിപ്പിന് ആധാരം.... ഏതാണ്ട് 300 ഇൽ പരം പ്രവാസികളുടെ മോചനം ഉറപ്പാക്കാൻ രാജേട്ടനും എന്‍ആര്‍ഐ സെൽ ഉൾപ്പെടെയുള്ള അദ്ദേഹത്തിന്റ ടീമിനും ഇതുവരെ സാധ്യമായിട്ടുണ്ട്....അതൊന്നും വല്യ വാർത്ത ആയില്ല...രാജേട്ടൻ ഫ്ളക്സ് വെച്ച് അറിയിച്ചുമില്ല....അറ്റ്‌ലസ് രാമചന്ദ്രൻ വൻ വ്യവസായി ആയതുകൊണ്ട് ഈ കേസ് വാർത്തകളിൽ നിറയുന്നു എന്നു മാത്രം.....'

അറ്റ്ലസ് രാമചന്ദ്രന്‍റെ മോചനവുമായി ബന്ധപ്പെട്ട് കുമ്മനം രാജശേഖരന്‍ ഇടപെട്ടെന്ന വാര്‍ത്തയ്ക്ക് പിന്നാലെ ചില സംഘി ഗ്രൂപ്പുകളില്‍ വന്ന പോസ്റ്റാണിത്. എന്നാലും തള്ളെന്നൊക്കെ പറഞ്ഞാല്‍ ഇതുപോലെ തള്ളാന്‍ സംഘികള്‍ക്കല്ലാതെ മറ്റാര്‍ക്കും പറ്റില്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത. അറ്റ്ലസ് രാമചന്ദ്രന്‍റെ മോചനത്തിന് കേന്ദ്രവും കുമ്മനവും ഇടപെട്ടെന്നുള്ളത് വെറും രാഷ്ട്രീയ മുതലെടുപ്പ് മാത്രമാണെന്നാണ് റിപ്പോര്‍ട്ട്.

കുമ്മനേന...

കുമ്മനേന...

യുഎഇയിലെ ജയിലിൽ കഴിയുന്ന പ്രമുഖ വ്യവസായിയും വിദേശ മലയാളിയുമായ അറ്റ്ലസ് രാമചന്ദ്രന്റെ മോചനത്തിന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ മുഖാന്തരം കേന്ദ്ര സർക്കാർ പ്രശ്നത്തിൽ ഇടപെടുന്നെന്നായിരുന്നു വാര്‍ത്ത വന്നത്. എന്നാല്‍ ഇത് വെറും രാഷ്ട്രീയ മുതലെടുപ്പ് മാത്രമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

വലിയ ചര്‍ച്ചയായി പോയി

വലിയ ചര്‍ച്ചയായി പോയി

അറ്റ്ലസ് രാമചന്ദ്രന്റെ മോചനം അനന്തമായി നീളുന്ന സാഹചര്യത്തിൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരനുമായി കാര്യങ്ങൾ ചർച്ച ചെയ്തിരുന്നെന്നും ദുബായിലെ കേസുകളെ സംബന്ധിച്ചും ബാധ്യതകളെ സംബന്ധിച്ചുമുള്ള മുഴുവൻ വിവരങ്ങളും കുടുംബാംഗങ്ങൾ കുമ്മനം രാജശേഖരന് കൈമാറിയെന്നും വാര്‍ത്തകളുണ്ടായിരുന്നു.

ഇപ്പോ ശരിയാക്കി തരാം

ഇപ്പോ ശരിയാക്കി തരാം

അറ്റ്ലസ് രാമചന്ദ്രന്റെ മോചനം ഉടനുണ്ടാകുമെന്ന് വ്യക്തമാക്കി കഴിഞ്ഞ ദിവസം കുമ്മനം തന്നെ രംഗത്ത് എത്തിയിരുന്നു. അദ്ദേഹത്തിന്റെ പേരിലുള്ള മിക്ക കേസുകളും നിയമപരമായി ഒത്തുതീർപ്പാക്കാൻ ധാരണയായെന്നും വിദേശകാര്യ മന്ത്രാലയം മനുഷ്യാവകാശ പ്രശ്നമെന്ന നിലയിൽ വിഷയത്തിൽ ഇടപെടുമെന്നും, കുടുംബം നൽകിയ വിവരങ്ങൾ അവർക്ക് കൈമാറിയിട്ടുണ്ടെന്നുമായിരുന്നു കുമ്മനം പറഞ്ഞത്.

മോചനം ഓഗസ്തില്‍

മോചനം ഓഗസ്തില്‍

എന്നാല്‍ കുമ്മനവും കേന്ദ്രവും ഇടപെട്ടില്ലേങ്കിലും രാമചന്ദ്രന് ഓഗസ്തില്‍ ജയില്‍ മോചിതനാകാന്‍ സാധിക്കും.യുഎഇയിലെ നിയമപ്രകാരം 75 വയസ് പൂര്‍ത്തിയായാല്‍ ക്രിമിനല്‍ കേസില്‍ ഒഴികെയുള്ള തടവുകാരെ പൊതുമാപ്പ് നല്‍കി വിട്ടയക്കാറുണ്ട്. ഇത് രാമചന്ദ്രനും ഉപയോഗപ്പെടുത്താന്‍ സാധിക്കും.

തള്ളി..തള്ളി

തള്ളി..തള്ളി

നേരത്തേ രാമചന്ദ്രന്‍റെ മോചനത്തിനായി അദ്ദേഹത്തിന്‍റെ കുടുംബം പലതവണ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെ സമീപിച്ചിരുന്നു. എന്നാല്‍ അപ്പോഴൊന്നും ഇടപെടാതെ മോചനം സാധ്യമാകും എന്ന് ഉറപ്പായപ്പോള്‍ കാട്ടിക്കൂട്ടുന്ന നാടകം രാഷ്ട്രീയ മുതലെടുപ്പല്ലാതെ മറ്റെന്താണെന്ന ചോദ്യമാണ് ഉയരുന്നത്.

യുഎഇ വിടാന്‍

യുഎഇ വിടാന്‍

ജയില്‍ മോചിതനായാലും ദുബൈയിലെ ബാധ്യതകള്‍ തീര്‍ക്കാതെ രാമചന്ദ്രന് യുഎഇ വിടാന്‍ സാധിക്കില്ല. അടച്ചു തീര്‍ക്കാനുള്ള മുഴുവന്‍ തുകകളും കിട്ടാതെ വിട്ടുവീഴ്ചയ്ക്ക് ഒരുക്കമല്ലെന്നും ബാങ്കുകള്‍ വ്യക്തമാക്കിയിട്ടുണ്ട്.

കുമ്മനത്തിന്‍റെ ഇടപെടല്‍ തള്ളി ബാങ്ക്

കുമ്മനത്തിന്‍റെ ഇടപെടല്‍ തള്ളി ബാങ്ക്

കുമ്മനത്തിന്‍റെ ഇടപെടലിലൂടെ കേന്ദ്രസര്‍ക്കാര്‍ വിഷയത്തില്‍ ഇടപെട്ടെന്നും വിവിധ ബാങ്കുകൾ അറ്റ്ലസ് രാമചന്ദ്രനെതിരെ നൽകിയിരുന്ന കേസുകൾ പിൻവലിച്ചെന്നുമുള്ള റിപ്പോര്‍ട്ടുകളും ബാങ്കുകള്‍ തള്ളി.

ബാധ്യത 500 കോടിയിലേറെ

ബാധ്യത 500 കോടിയിലേറെ

അറ്റ്ലസ് ജ്വല്ലറി ഗ്രൂപ്പിന്റെ ഉടമയും, പ്രമുഖ വ്യവസായിയും സിനിമാ നിർമ്മാതാവുമായ അറ്റ്ലസ് രാമചന്ദ്രനെ 2015ലാണ് ദുബായ് പോലീസ് അറസ്റ്റ് ചെയ്തത്. ബാങ്കുകളിൽ നിന്നും വായ്പയെടുത്ത് തിരിച്ചടവ് മുടങ്ങിയതുമായി ബന്ധപ്പെട്ട കേസുകളിലായിരുന്നു അറസ്റ്റ്. അന്നുമുതൽ അദ്ദേഹത്തിന്റെ മോചനത്തിനായി നിരവധിശ്രമങ്ങൾ നടത്തിയിരുന്നെങ്കിലും ഒന്നും ഫലംകണ്ടിരുന്നില്ല.500 കോടിയിലേറെ തുക ബാങ്കുകള്‍ക്ക് കൊടുത്ത് തീര്‍ക്കാനുണ്ടെന്നാണ് വിവരം.

English summary
atlas ramachandrans release allegation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X