കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അറ്റ്‌ലസ് രാമചന്ദ്രന്‍ മോചിതനായില്ല; ജയില്‍വാസം രണ്ടരവര്‍ഷത്തോട് അടുക്കുന്നു

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ദുബായില്‍ ജയില്‍വാസം രണ്ടര വര്‍ഷത്തോട് അടുക്കുമ്പോഴും മോചനമില്ലാതെ അറ്റ്‌ലസ് രാമചന്ദ്രന്‍. ആയ കാലത്ത് അദ്ദേഹത്തില്‍നിന്ന് സൗജന്യം പറ്റിയവരെല്ലാം ഇപ്പോള്‍ ഒരാപത്തു വന്നപ്പോള്‍ തിരിഞ്ഞുനോക്കാത്ത സ്ഥിതിയായെന്ന് വിമര്‍ശനം. രാമചന്ദ്രന്റെ കാര്യത്തില്‍ അടിയന്തരമായി ഇടപെട്ട് മോചനം സാധ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പൗരസമാജം കേരള, പ്രധാനമന്ത്രിക്കും വിദേശകാര്യ മന്ത്രിക്കും മുഖ്യമന്ത്രിക്കും നിവേദനം നല്‍കി.

ഗുരുതരാവസ്ഥയില്‍ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ച ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ചതായി പരാതി ഗുരുതരാവസ്ഥയില്‍ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ച ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ചതായി പരാതി

2015 ഓഗസ്റ്റ് 23നാണ് അറ്റ്‌ലസ് രാമചന്ദ്രനെ ദുബായ് പൊലീസ് അറസ്റ്റു ചെയ്തത്. ബിസിനസ് ആവശ്യാര്‍ഥം നല്‍കിയ ചെക്കുകള്‍ മടങ്ങിയതിനെ തുടര്‍ന്നായിരുന്നു ഇത്. 34 മില്യണ്‍ ദിര്‍ഹത്തിന്റെ ചെക്കായിരുന്നു മടങ്ങിയത്. ജയിലിലായപ്പോള്‍ കൂടുതല്‍ പരാതികള്‍ എത്തി. അവയുടെ പിഴയും നഷ്ടപരിഹാരവും എല്ലാമടക്കം പിന്നെയും വന്‍തുക ആവശ്യമായി വരും. രാമചന്ദ്രന്‍ ജയിലില്‍ ആയതിനു പിന്നാലെ മകളും മരുമകനുംകൂടി ജയിലിലായി. ഇതോടെ പണമുണ്ടാക്കാന്‍ ഓടിനടക്കാനുള്ളത് ഭാര്യ ഇന്ദു മാത്രമായി. രാമചന്ദ്രന്‍ പുറത്തിറങ്ങുമെന്ന് ഇടയ്ക്കിടെ അഭ്യൂഹങ്ങള്‍ ഉണ്ടാവുന്നതല്ലാതെ യാതൊന്നും സംഭവിക്കുന്നില്ല. വന്‍തുകയാണ് നല്‍കാനുള്ളത് എന്നതിനാല്‍ ചെറിയ തോതിലുള്ള മധ്യസ്ഥങ്ങളിലും വിഷയം തീരില്ല.

atlus

ചുരുങ്ങിയപക്ഷം കര്‍ശന ഉപാധികളോടെ അദ്ദേഹത്തിന് ജാമ്യമെങ്കിലും നേടാന്‍ സഹായിക്കണമെന്ന് പൗരസമാജം ആവശ്യപ്പെട്ടു. തന്റെ സ്വത്ത് കൈക്കലാക്കാന്‍ ശ്രമിക്കുന്നവരെ ഇതുവഴി തടയുകയും ആവശ്യമെങ്കില്‍ വില്‍ക്കാവുന്നവകൂടി വിറ്റ് പണം കണ്ടെത്താന്‍ അത് സഹായകമാവുകയും ചെയ്യും. സ്വര്‍ണാഭരണശാലകള്‍കൊണ്ടും റിയല്‍ എസ്റ്റേറ്റ് വഴിയും സിനിമാ നിര്‍മാണം വഴിയുമെല്ലാം കോടികള്‍ സര്‍ക്കാരിലേക്ക് നികുതികളായി മുതല്‍ക്കൂട്ടിയ അറ്റ്‌ലസ് രാമചന്ദ്രനെ സര്‍ക്കാര്‍ തിരിഞ്ഞുനോക്കാതിരിക്കുന്നത് ശരിയല്ല. മികച്ച ജീവകാരുണ്യ പ്രവര്‍ത്തകനും മനുഷ്യസ്‌നേഹിയുമായിരുന്ന രാമചന്ദ്രന്‍ ജയിലില്‍ പലതരം അസുഖങ്ങള്‍ കാരണം അവശനായിരിക്കുകയാണ്. സ്വന്തമായി പുറത്തുനിന്ന് ഭക്ഷണം വാങ്ങാന്‍ പോലും കാശില്ലാതായ അദ്ദേഹത്തിന്റെ കാര്യത്തില്‍ അനുഭാവപൂര്‍ണമായ സമീപനം സര്‍ക്കാരുകളുടെ ഭാഗത്തുനിന്ന് ഉണ്ടാവണമെന്ന് സംസ്ഥാന പ്രസിഡന്റ് രാമദാസ് വേങ്ങേരി ആവശ്യപ്പെട്ടു. കെ.എ ലൈല, ടി.വി ബാലന്‍ പുല്ലാളൂര്‍, റൂബി ജോയ്, കെ. സുബൈദ, എം.എം ഭാസ്‌കരന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

English summary
Atlus ramachandran in jail for nearly two and half years
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X