തലസ്ഥാനത്ത് വീണ്ടും ഹൈടെക് എടിഎം തട്ടിപ്പ്; ഒരുലക്ഷം രൂപ തട്ടിയെടുത്തു...
തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ഹൈടെക് എടിഎം തട്ടിപ്പ്. രണ്ടു പേരുടെ അക്കൗണ്ടില്‍ നിന്ന് ഒരു ലക്ഷത്തോളം രൂപയാണ് തട്ടിയെടുത്തിരിക്കുന്നത്. പ്രവാസി മലയാളി അരവിന്ദന്, ചെമ്പഴന്തി സ്വദേശി വിനീത് എന്നിവരുടെ അക്കൗണ്ടില്‍ നിന്നാണ് പണം നഷ്ടപ്പെട്ടത്.
അരവിന്ദന്റെ ആക്സിസ് ബാങ്ക് അക്കൗണ്ടില്‍ നിന്ന് 52,000 പൂപയാണ് നഷ്ടപ്പെട്ടത്. പല എടിഎമ്മുകളില്‍ നിന്നായി പണം പിന്‍വലിക്കുകയായിരുന്നു. ചെമ്പഴന്തി സ്വദേശി വിനീതിന്റെ പണം തട്ടിയെടുത്തത് നെറ്റ് ബാങ്കിംഗിലൂടെയാണ്. സ്വകാര്യ ആശുപത്രി ജീവനക്കാരനായ വിനീതിന് 49,156 രൂപ നഷ്ടപ്പെട്ടു.

കഴിഞ്ഞ 12ന് സ്വകാര്യ ഡിടിഎച്ച് സര്‍വ്വീസ് റീ ചാര്‍ജ് ചെയ്യാന്‍ വിനീത് 2,500 രൂപയുടെ ഓണ്‍ലൈന്‍ ഇടപാട് നടത്തിയിരുന്നു.ഇതിനായി അക്കൗണ്ട് നമ്പരും മറ്റും കൈമാറിയിരുന്നു. വിനീതിന്റെ അക്കൗണ്ടില്‍ നിന്ന് ഇന്നലെ ഉച്ചയോടെയാണ് പതിനൊന്ന് ഇടപാടുകളിലായി 49,156 രൂപ നഷ്ടപ്പെട്ടത്.
Read Also: മനുഷ്യന് ഒരു ജാതി ഒരു മതം എന്ന് പറഞ്ഞ ശ്രീനാരായണ ഗുരുവിനെ ബിജെപി ഹിന്ദു സന്യാസിയാക്കി...
കാനറാ ബാങ്ക് കോസ്മോ ശാഖയിലെ അക്കൗണ്ട് ഉടമയായ വിനീത് മൊബൈല്‍ സന്ദേശം വഴി പണം പിന്‍വലിച്ചതായ വിവരം ലഭിച്ചതോടെ ബാങ്കിലെത്തി പരാതി നല്‍കുകയായിരുന്നു. പരാതി മെഡിക്കല്‍ കോളേജ് പൊലീസിന് കൈമാറിയിട്ടുണ്ട്.
Read Also: പെണ്ണിനെ പിച്ചിച്ചീന്തുന്ന ആണ് മൃഗത്തിന് ശിക്ഷ മരണം മാത്രം; മഞ്ജു വാര്യര്‍
ഏതാനും ദിവസം മുമ്പ് കോളേജ് അദ്ധ്യാപികയായ യുവതിയുടെ അക്കൗണ്ടില്‍ നിന്ന് 62,000 രൂപ തട്ടിയെടുത്തിരുന്നു. ചെന്നൈയില്‍നിന്നാണ് പണം തട്ടിയത്. പോലീസ് ഈ സംഭവം അന്വേഷിക്കുന്നതിന് വീണ്ടും തട്ടിപ്പ് നടന്നത്. സൈബര്‍ പൊലീസ് സഹായത്തോടെ തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു.
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്ക്കേണ്ട വിലാസം [email protected]
-
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ -
ഹൈദരാബാദിൽ പാചകവാതക ക്ഷാമം രൂക്ഷം; ഹോസ്റ്റലുകളിൽ നിയന്ത്രണം, വർക്ക് ഫ്രം ഹോം ആവശ്യം ശക്തമാവുന്നു












Click it and Unblock the Notifications